Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൃശ്യത്തിന്റെ സംവിധായകന്‍ ഗുരുതരാവസ്ഥയില്‍, വെന്റിലേറ്ററില്‍, പ്രതികരിച്ച് നടന്‍ റിതേഷ് ദേശ്മുഖ്!!

ഹെെദരാബാദ്: ദൃശ്യം സിനിമയുടെ സംവിധായകന്‍ നിഷികാന്ത് കാമത്ത് ഗുരുതരാവസ്ഥയില്‍. പ്രശസ്ത ബോളിവുഡ് സംവിധായകനാണ്. മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം ബോളിവുഡിലേക്ക് റീമേക്ക് ചെയ്തതും കാമത്താണ്. ഹൈദരാബാദിലെ ഗച്ചിബോളിയിലെ എഐജി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവന്‍ നിലനിര്‍ത്തുന്നത്. വൃക്ക സംബന്ധമായ അസുഖങ്ങളും മറ്റ് അണുബാധകളുമാണ് നിഷികാന്തിനുള്ളത്. ജൂലായ് 31നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1

നേരത്തെ നിഷികാന്ത് കാമത്ത് മരിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റും നിരൂപകനുമായ കോമള്‍ നഹട്ട അദ്ദേഹം നമ്മെ വിട്ടുപോയെന്ന് ട്വീറ്റും ചെയ്തിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് ആശുപത്രി അധികൃതരും നിഷികാന്തിന്റെ സുഹൃത്തുമായ റിതേഷ് ദേശ്മുഖും സ്ഥിരീകരിച്ചിരുന്നു. കാമത്ത് അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ ട്വീറ്റ് ചെയ്തു. കാമത്തിന്റെ ആത്മാര്‍ത്ഥ സുഹൃത്തായ ജയവന്ത് വാഡ്ക്കര്‍ പോലും അദ്ദേഹം മരിച്ചെന്ന് ട്വീറ്റ് ചെയ്തിരുന്നു.

Recommended Video

cmsvideo
    Germany's TB vaccine trial is success | Oneindia Malayalam

    ഇതിന് പിന്നാലെ നിഷികാന്തിന്റെ സിനിമികളില്‍ അഭിനയിക്കുകയും കൂടെ പ്രവര്‍ത്തിക്കുകയും ചെയ്ത നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ അനുശോചിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് പലരും പിന്‍വലിച്ചു. തമിഴ് താരം മാധവന്‍ പോലും ഇക്കൂട്ടത്തിലുണ്ടായിരുന്നു. മഞ്ഞപ്പിത്തവും വയര്‍ സംബന്ധമായ അസുഖങ്ങളും കാമത്തിനുണ്ടായിരുന്നു. പിന്നീടാണ് വൃക്കരോഗം ഗുരുതരമാണെന്ന് കണ്ടെത്തിയത്. എന്നാല്‍ അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നും, ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

    ദോംബിവലി ഫാസ്റ്റ് എന്ന മറാത്തി ചിത്രത്തിലൂടെ നിഷികാന്ത് കാമത്ത് സംവിധാന രംഗത്തേക്ക് എത്തുന്നത്. മുംബൈ മേരി ജാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും കാമത്ത് അരങ്ങേറ്റം കുറിച്ചു. ദൃശ്യം, ഫോഴ്‌സ് തുടങ്ങിയ ചിത്രങ്ങളാണ് കാമത്തിനെ പ്രശസ്തനാക്കിയത്. അതേസമയം അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി റിതേഷ് ദേശ്മുഖും രംഗത്തെത്തി. നിഷികാന്ത് ജീവനോടെ ഉണ്ടെന്നും രോഗത്തോട് പൊരുതി കൊണ്ടിരിക്കുകയാണെന്നും ദേശ്മുഖ് പറഞ്ഞു. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാമെന്നും ദേശ്മുഖ് പറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+