കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ ഹൈദരാബാദിലെ ഓഫീസില്‍ റെയ്ഡ്

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ അടക്കം കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്ന സുനില്‍ കനുഗോലുവിന്റെ ഓഫീസില്‍ റെയ്ഡ്. ഹൈദരാബാദിലെ ഓഫീസിലാണ് പരിശോധന നടന്നത്. അതേസമയം സുനിലിന്റെ ഓഫീസില്‍ നടന്ന റെയ്ഡിനെതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാനത്താകെ പ്രതിഷേധം സംഘടിപ്പിച്ചു.

മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരെയുള്ള മോശം പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത സംഭവത്തില്‍ പ്രധാന പ്രതിയാണ് സുനില്‍. കെസിആറിന്റെ ഭാരത് രാഷ്ട്ര സമിതി സര്‍ക്കാരിനെയും അപമാനിക്കുന്ന തരത്തിലാണ് സുനില്‍ പോസ്റ്റിട്ടതെന്നാണ് ആരോപണം. മൂന്ന് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് ഹൈദരാബാദ് പോലീസ് പറഞ്ഞു.

1

കെസിആറിനെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് കൊണ്ട് വളരെ മോശമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോകളും, സന്ദേശങ്ങളും പ്രചരിപ്പിച്ചുവെന്നാണ് പോലീസ് ആരോപിക്കുന്നത്. ടിആര്‍എസ്സിന്റെ മറ്റ് പാര്‍ട്ടി അംഗങ്ങളെയും ഇതുപോലെ മോശക്കാരാക്കിയാണ് കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്.

ബാബ വംഗയുടെ പ്രവചനം ശരിയാവും, 2023ല്‍ അക്കാര്യങ്ങള്‍ സംഭവിച്ചിരിക്കും; ശരിവെച്ച് മറ്റൊരു പ്രവചനം!!ബാബ വംഗയുടെ പ്രവചനം ശരിയാവും, 2023ല്‍ അക്കാര്യങ്ങള്‍ സംഭവിച്ചിരിക്കും; ശരിവെച്ച് മറ്റൊരു പ്രവചനം!!

അതേസമയം കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചുവെന്ന് ഹൈദരാബാദ് ജോയിന്റ് കമ്മീഷണര്‍ ഗജറാവു ഭൂപല്‍ പറഞ്ഞു. സുനില്‍ കനുഗോലുവിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മൂന്ന് പേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കോണ്‍ഗ്രസ് പ്രശാന്ത് കിഷോറുമായി ചേര്‍ന്ന് തന്ത്രമൊരുക്കുമെന്ന് കരുതിയിരിക്കവെയാണ് സുനില്‍ കനുഗോലു ആ സ്ഥാനത്തേക്ക് എത്തുന്നത്. പ്രശാന്ത് പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് നേരത്തെ കോണ്‍ഗ്രസ് പറഞ്ഞതാണ്. ഇതേ തുടര്‍ന്നാണ് സുനിലിനെ രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ തന്ത്രജ്ഞനാക്കി മാറ്റുന്നത്.

ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!

കര്‍ണാടക, തെലങ്കാന തിരഞ്ഞെടുപ്പുകളാണ് സുനിലിന്റെ മുന്നിലുള്ള ടാര്‍ഗറ്റ്. കേസിലെ മുഖ്യ പ്രതി സുനില്‍ കനുഗോലുവാണെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഇയാള്‍ക്ക് ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ല. ചോദ്യം ചെയ്യാനായി അദ്ദേഹത്തെ ഇപ്പോള്‍ ലഭ്യമല്ലെന്നാണ് പോലീസ് പറയുന്നത്.

ഈ മുയല്‍ എന്തൊരു ക്യൂട്ടാണ്, ആ കാട്ടില്‍ ഒളിഞ്ഞിരിക്കുകയാണ്; 5 സെക്കന്‍ഡില്‍ കണ്ടെത്തണംഈ മുയല്‍ എന്തൊരു ക്യൂട്ടാണ്, ആ കാട്ടില്‍ ഒളിഞ്ഞിരിക്കുകയാണ്; 5 സെക്കന്‍ഡില്‍ കണ്ടെത്തണം

സുനിലിന്റെ ഓഫീസ് റെയ്ഡ് ചെയ്ത് കമ്പ്യൂട്ടറുകള്‍, ലാപ്പ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. അതേസമയം പോലീസ് റെയ്ഡ് ചെയ്ത് പിടിച്ചെടുത്തത് കോണ്‍ഗ്രസിന്റെ വാര്‍ റൂമാണെന്ന് പാര്‍ട്ടി ആരോപിച്ചു.

അനുവാദമില്ലാതെ അകത്തേക്ക് അതിക്രമിച്ച് കയറിയതാണ് പോലീസെന്നും, പാര്‍ട്ടിയുമായി ബന്ധപ്പെട്ട സുപ്രധാനപ്പെട്ട ഡാറ്റ അവര്‍ കൊണ്ടുപോയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സംസ്ഥാനത്താകെ വ്യാപക പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തിയത്. റാലികളും ധര്‍ണകളും നടത്തി. എന്നാല്‍ തങ്ങള്‍ റെയ്ഡ് ചെയ്ത ഓഫീസ് കോണ്‍ഗ്രസുമായി ബന്ധപ്പെട്ടതാണെന്ന കാര്യം അറിയില്ലെന്നും പോലീസ് പറഞ്ഞു.

English summary
hyderabad police raided congress strategist suni kanugolu's office after a case against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X