ബിജെപി ഇനി വിയര്‍ക്കും; തെലങ്കാനയില്‍ ജയ് ശ്രീറാമിനും ബദല്‍, പുതിയ ഹിന്ദുത്വവുമായി കെസിആര്‍
ഹൈദരാബാദ്: ബിജെപി കളിച്ച് കളിച്ച് ഭരണം പിടിക്കുമെന്ന അവസ്ഥയാണ് തെലങ്കാനയില്‍. കര്‍ണാടകവും പുതുച്ചേരിയും പിടിച്ച ശേഷം മൂന്നാമത്തെ ലക്ഷ്യമായി ബിജെപി കാണുന്നത് തെലങ്കാനയെയാണ്. എന്നാല്‍ വിട്ടുകൊടുക്കാനുള്ള താല്പര്യമില്ല കെ ചന്ദ്രശേഖര റാവുവിന്. ഭരണം നഷ്ടമായാല്‍ പിന്നെ തിരിച്ചുപിടിക്കുക അത്ര എളുപ്പമല്ലെന്ന് കെസിആറിന് അറിയാം.
രാഷ്ട്രപതി തിരഞ്ഞെടുപ്പ്; ശത്രുക്കളെ ഒന്നിച്ച് ചേര്‍ക്കാന്‍ കോണ്‍ഗ്രസ്, ആദ്യ ലക്ഷ്യം കെജ്രിവാള്
ബിജെപിയുടെ തീവ്ര ഹിന്ദുത്വം വലിയൊരു വിഭാഗം ഹിന്ദുക്കളെ പാര്‍ട്ടിയില്‍ നിന്ന്് കൊണ്ടുപോകുന്നത് കെസിആര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന് ബദല്‍ ഹിന്ദുത്വം തന്നെ തെലങ്കാന രാഷ്ട്ര സമിതി ഉണ്ടാക്കിയിരിക്കുകയാണ്. വേറെയും പ്ലാനുകള്‍ കെസിആറിന് മുന്നിലുണ്ട്.

കെ ചന്ദ്രശേഖര റാവുവിന് അടിപതറാന്‍ കാരണം മുസ്ലീം പ്രീണനമാണ്. സര്‍ക്കാരിന്റെ നല്ലൊരു ഭാഗം പദ്ധതിയുടെയും നേട്ടങ്ങള്‍ പോയിരുന്നത് മുസ്ലീങ്ങള്‍ക്കാണ്. ബിജെപി സംഘടനാ ശക്തി വര്‍ധിച്ചതോടെ കെസിആറിന്റെ ചീട്ട് കീറുകയായിരുന്നു. തുടരെ ഉപതിരഞ്ഞെടുപ്പുകള്‍ തോറ്റു. ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ അടക്കം വന്‍ മുന്നേറ്റമാണ് പാര്‍ട്ടി കാഴ്ച്ചവെച്ചത്. ബിജെപിയുടെ പ്രചാരണം വിജയിച്ചതാണ് കെസിആറിന്റെ ഈ മാറ്റത്തിന് കാരണം. ഒരേ സമയം ഡബിള്‍ റോള്‍ ഗെയിമാണ് കെസിആര്‍ കളിക്കുന്നത്.

ദേശീയ രാഷ്ട്രീയം കൂടി മുന്നില്‍ കണ്ടാണ് കെസിആറിന്റെ ഗെയിം. മകള്‍ കവിതയെ ഒരു വശത്ത് നിര്‍ത്തിയിട്ടുണ്ട്. ഹിന്ദുത്വത്തെ നേരിടുന്നതില്‍ ഇവരാണ് പാര്‍ട്ടിയുടെ മുഖം. അഗ്രസീവായിട്ടാണ് കവിത ഇതിനെ നേരിടുന്നത്. സംസ്ഥാനത്തെ പൂജകള്‍ അടക്കം പ്രോത്സാഹിപ്പിച്ചാണ് ടിആര്‍എസ് മുഖം മാറ്റിയത്. സംസ്ഥാനത്തെ പ്രമുഖ പുഷ്പോത്സവമായ ബതുക്കമ്മയെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രശസ്തയാക്കിയിരിക്കുകയാണ് കവിത. ദുബായിലെ ബുര്‍ജ് ഖലീഫയില്‍ വരെ ഈ ആഘോഷം സ്ക്രീന്‍ ചെയ്തു.

ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തില്‍ കുംഭാബിഭേഷം ചെയ്ത് കവിത അടിമുടി മാറിയിരിക്കുകയാണ്. തിരുമല ക്ഷേത്ര ദര്‍ശനം കൂടിയായപ്പോള്‍ ബിജെപിയുടെ സ്പേസാണ് കവിത പൊളിച്ചത്. ഹനുമാന് ജയന്തി ആഘോഷം വരെ ടിആര്‍എസ് നടത്തി. ഇതെല്ലാം ഒരു വര്‍ഷത്തിനിടെ നടന്നതാണ്. തെലങ്കാനയിലെ ക്ഷേത്രങ്ങളെല്ലാം പിതാവിന്റെ രാഷ്ട്രീയ ഭാഗ്യങ്ങള്ക്കായി നവീകരിക്കാനും അവര്‍ മുന്നില്‍ നിന്നു. കവിത നവീകരിച്ച ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി ഒരുപാട് നേതാക്കളാണ് എത്തിയത്. സ്പീക്കറും മന്ത്രിമാരുമുണ്ടായിരുന്നു.

ടിആര്‍എസ്സില്‍ കവിത അവഗണിക്കാനാവാത്ത ശക്തിയായി മാറിയെന്നാണ് വ്യക്തമാകുന്നത്. ഹിന്ദു വോട്ടര്‍മാരെ മാത്രം ലക്ഷ്യമിട്ടാണ് ഈ മാറ്റം. ഒപ്പം ഹിന്ദു സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് വലിയ സന്ദേശങ്ങളും കവിത ജനങ്ങള്‍ക്കിടയിലേക്ക് നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ബദല്‍ ഹിന്ദുത്വം അവര്‍ അവതരിപ്പിച്ചത്. ബിജെപിയുടെ ജയ് ശ്രീറാം വിളികള്‍ക്ക് ബദലായി ജയ് ഹനുമാന് വിളികളാണ് ടിആര്‍എസ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഹിന്ദുക്കളെ വിഭജിക്കാനുള്ള ബിജെപിയുടെ പ്ലാന്‍ ഇവിടെയാണ് ശരിക്കും പൊളിഞ്ഞത്.

കെസിആറാണ് കവിതയുടെ ഓരോ നീക്കത്തിനും പിന്നില്‍. ഒരിക്കലും ബദല്‍ ഹിന്ദുത്വം ടിആര്‍എസ്സില്‍ നിന്ന് വരുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം 14 ശതമാനം മുസ്ലീം വോട്ടും തെലങ്കാനയിലുണ്ട്. ഇത് കളയാനും കെസിആറിന് താല്പര്യമില്ല. 2019ല്‍ നാല് ലോക്സഭാ സീറ്റുകള്‍ ബിജെപി തെലങ്കാനയില്‍ നേടിയിരുന്നു. ദുബ്ബാക്കയിലും ഹസുരാബാദിലെയും ഉപതിരഞ്ഞെടുപ്പും ടിആര്‍എസ് തോറ്റിരുന്നു. മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും വലിയ മുന്നേറ്റം ബിജെപിക്കായിരുന്നു. കെസിആറിനെ ഹൈദരാബാദിലെ നൈസാം എന്ന് അമിത് ഷാ വിശേഷിപ്പിച്ചിരുന്നു.

പ്രധാനമന്ത്രി ബിജെപി കൗണ്‍സിലര്‍മാരെ കണ്ട് ചില കാര്യങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവും ഹൈദരാബാദിലാണ് നടക്കുന്നത്. കവിതയെ നേരത്തെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവും ബിജെപിക്കുണ്ട്. ഹിന്ദു വോട്ടുകളാണ് ബിജെപി ലക്ഷ്യമെങ്കിലും എളുപ്പമല്ല. 35 സീറ്റുകളില്‍ മുസ്ലീം സാന്നധ്യമുണ്ട്. ഒപ്പം 19.45 ശതമാനം വോട്ടില്‍ നിന്ന് 40 ശതമാനത്തിലെത്തണം. അത് കടുപ്പമാണ്. തെലങ്കാനയില്‍ ഇതുവരെ മതം വെച്ചുള്ള രാഷ്ട്രീയം കടന്നുവന്നിട്ടില്ല. പക്ഷേ മോദിയെ ആരാധിക്കുന്നവര്‍ നിരവധിയുണ്ട് സംസ്ഥാനത്ത്. അതിലാണ് ബിജെപിയുടെ പ്രതീക്ഷ.
Recommended Video
-
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍











Click it and Unblock the Notifications