രാഷ്ട്രപതി തിരഞ്ഞെടുപ്പ്; ശത്രുക്കളെ ഒന്നിച്ച് ചേര്‍ക്കാന്‍ കോണ്‍ഗ്രസ്, ആദ്യ ലക്ഷ്യം കെജ്രിവാള്
ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ഒരുങ്ങി ഇറങ്ങി പ്രതിപക്ഷം. മമത ബാനര്‍ജി ഒരുവശത്ത് പ്രമുഖ നേതാക്കളെ കാണാന്‍ ഇറങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസ് ക്യാമ്പും നീക്കങ്ങള്‍ സജീവമാക്കുന്നു. കടുത്ത ശത്രുക്കളെ പോലും കൂടെ കൂട്ടാനാണ് തീരുമാനം. എന്നാല്‍ കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിക്കാത്തവരാണ് കൂടുതല്‍. കഴിഞ്ഞ ദിവസത്തെ രാജ്യസഭാ തിരഞ്ഞെടുപ്പ് പോലും ഈ വിശ്വാസത്തെ തകര്‍ക്കുന്നതായിരുന്നു.
ബിഷ്ണോയ് കോണ്‍ഗ്രസിന് പുറത്തേക്ക്? സ്ഥാനമാനങ്ങളൊക്കെ നഷ്ടം, കൈനീട്ടി വിളിച്ച് ബിജെപി
പ്രമുഖ നേതാക്കള്‍ പോലും ക്രോസ് വോട്ടിംഗിനെ തുടര്‍ന്ന് തോറ്റിരുന്നു. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് കോണ്‍ഗ്രസിനെ വിശ്വസിക്കുകയെന്ന് പ്രതിപക്ഷ കക്ഷികള്‍ ചോദിക്കുന്നുണ്ട്. എല്ലാ നേതാക്കളെയും പിന്തുണയ്ക്കായി കോണ്‍ഗ്രസ് രംഗത്തിറക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് പ്രതിപക്ഷ ഒന്നിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണെന്ന് നേതാക്കള്‍ സമ്മതിക്കുന്നു. തലമുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെയെ തന്നെ അതിനായി നിയോഗിച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ശരത് പവാറിനെ അടക്കം ഗാര്‍ഗെ കണ്ടിരുന്നു. കോണ്‍ഗ്രസിനൊപ്പം നില്‍ക്കാമെന്ന് പവാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസുമായി ചേരാന്‍ താല്പര്യമില്ലാത്ത നിരവധി പേരാണ് അപ്പുറത്തുള്ളത്. മമത ബാനര്‍ജി മുതലുള്ളവരുടെ ലിസ്റ്റ് അതിലുണ്ട്. ആംആദ്മി പാര്‍ട്ടിയെയാണ് കോണ്‍ഗ്രസ് സമീപിക്കാന്‍ ഒരുങ്ങുന്നത്.

ആംആദ്മി പാര്‍ട്ടിയുമായി തീര്‍ത്താല്‍ തീരാത്ത പ്രശ്നങ്ങള്‍ കോണ്‍ഗ്രസിനുണ്ട്. ദില്ലിയില്‍ കോണ്‍ഗ്രസിനെ തകര്‍ത്ത് തരിപ്പണമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് എഎപിയാണ്. ഇപ്പോള്‍ അവിടെ വട്ടപൂജ്യമാണ് കോണ്‍ഗ്രസ്. അടുത്തിടെ പഞ്ചാബില്‍ കോണ്‍ഗ്രസിനെ തകര്‍ത്ത് എഎപി അധികാരം പിടിക്കുകയും ചെയ്തു. ഉത്തരാഖണ്ഡിലും ഗോവയിലുമെല്ലാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ വോട്ട് ചോര്‍ത്തി. ഗുജറാത്തിലും ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രധാന എതിരാളി എഎപിയാണ്. മുഖ്യ പ്രതിപക്ഷമായി അവിടെ എഎപി മാറിയേക്കും.

രാഷ്ട്രപതി തിരഞ്ഞെടുപ്പിനായി ഈ പിണക്കമൊക്കെ മറന്ന് ഒന്നിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പക്ഷേ അരവിന്ദ് കെജ്രിവാളിനെ സമ്മതിപ്പിച്ചെടുക്കണം. മല്ലികാര്‍ജുന്‍ ഗാര്‍ഗെയ്ക്ക് അതിന് സാധിക്കുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസിന്റെ നയതന്ത്രം ഇതില്‍ വിജയിച്ചിട്ടില്ലെങ്കില്‍ അതോടെ പ്രതിപക്ഷ നിരയില്‍ അവരുടെ സ്വാധീനത്തിന് വലിയ കോട്ടം തട്ടിയെന്ന് സമ്മതിക്കേണ്ടി വരും. രാഹുല്‍ ഗാന്ധിക്ക് ഇത്തരം പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനുള്ള ഒരു കഴിവുമില്ല. സോണിയ തന്നെയാണ് മുന്നില്‍ നിന്ന് എല്ലാവരെയും വിളിക്കുന്നത്.

മല്ലികാര്‍ജുന്‍ ഗാര്‍ഗെ എഎപിയുടെ രാജ്യസഭാ നേതാവ് സഞ്ജയ് സിംഗുമായി സംസാരിച്ച് കഴിഞ്ഞു. ആംആദ്മി പാര്‍ട്ടിയും എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിന് ഒപ്പമാണ്. പക്ഷേ ആരായിരിക്കണം സ്ഥാനാര്‍ത്ഥി എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല. ഒരു പാര്‍ട്ടിയിലും നിന്നല്ലാതെ, പൊതു സ്വീകാര്യനായ ഒരു നേതാവിനെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പക്ഷേ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിന് ആരൊക്കെ അനുകൂലമാകുമെന്ന് ആദ്യം കോണ്‍ഗ്രസിന് അറിയണം.

ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ എന്നിവരൊന്നും കോണ്‍ഗ്രസിനൊപ്പം വരുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ ദിവസം എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ഇടതുപക്ഷത്തെ നേതാക്കളോട് അടക്കം രാഷ്ട്രപതിയുടെ കാര്യം ചര്‍ച്ച ചെയ്തിരുന്നു. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുമായും ചര്‍ച്ചകള്‍ നടന്നു. അതേസമയം ചര്‍ച്ചകളുടെ മുന്നില്‍ ഇപ്പോഴും കോണ്‍ഗ്രസ് തന്നെയാണ്. എംപിമാരുടെ കാര്യത്തില്‍ അടക്കം കോണ്‍ഗ്രസ് മുന്നിലുള്ളതാണ് കാരണം. ജൂണ്‍ 15ന് മമത എല്ലാവരെയും ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചിട്ടുണ്ട്. സോണിയക്കും ക്ഷണമുണ്ട്.

കോണ്‍ഗ്രസ് ഇതര സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് എല്ലാവര്‍ക്കുമുള്ള ആഗ്രഹം. ആരുടെ പേരും നിര്‍ദേശിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നയാളായിരിക്കണം രാഷ്ട്രപതിയെന്ന് കോണ്‍ഗ്രസ് പറയുന്നു. മമത നിത്യ ശത്രുവായ സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ അടക്കം ക്ഷണിച്ചിട്ടുണ്ട്. അതേസമയം ശരത് പവാറിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കമെന്ന് സൂചനയുണ്ട്. അങ്ങനെ വന്നാല്‍ പ്രതിപക്ഷ നിരയില്‍ എതിര്പ്പുകളുണ്ടാവില്ല.
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം












Click it and Unblock the Notifications