ജഗനെ പൊളിക്കാന്‍ സൂപ്പര്‍ സ്റ്റാര്‍: പവന്‍ കല്യാണിന്റെ രാജതന്ത്രം, ഇനി ചന്ദ്രബാബു നായിഡുവിനൊപ്പം!!
അമരാവതി: ആന്ധ്രപ്രദേശില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമായി സൂപ്പര്‍ താരം പവന്‍ കല്യാണം. ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവം നികത്താനാണ് പവന്റെ നീക്കം. തെലുഗ് ദേശം പാര്‍ട്ടിയുമായി കൈകോര്‍ത്തിരിക്കുകയാണ് പവന്‍ കല്യാണിന്റെ ജനസേന. സിനിമയില്‍ നിന്ന് ഇടവേള എടുത്താണ് പവന്‍ കല്യാണ്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നേരത്തെ സജീവമായത്.
ജഗന്‍ മോഹന്‍ റെഡ്ഡിയുമായുള്ള പോരാട്ടത്തിനാണ് അദ്ദേഹം ഒരുങ്ങുന്നത്. നേരത്തെ ജഗനെതിരെ കടുത്ത ആരോപണം പവന്‍ കല്യാണ്‍ ഉന്നയിച്ചിരുന്നു. പകരം പവന്റെ സിനിമകള്‍ക്ക് യാതൊരു ഇളവും നല്‍കാതെ ബുദ്ധിമുട്ടിച്ചിരുന്നു ജഗന്‍. പുതിയൊരു അങ്കത്തിനാണ് ഇരുവരും ഒരുങ്ങുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

സംസ്ഥാന രാഷ്ട്രീയത്തില്‍ പവന്‍ കല്യാണിന്റെ രാഷ്ട്രീയ നീക്കം കൊണ്ട് എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ല. ആരാധകരുടെ കാര്യത്തില്‍ ഒന്നാമനാണെങ്കിലും ഇതുവരെ അതുകൊണ്ടൊരു നേട്ടം പവനുണ്ടായിട്ടില്ല. അതേസമയം സഖ്യത്തിലെത്തിയ ചന്ദ്രബാബു നായിഡുവിന്റെ തെലുഗ് ദേശം പാര്‍ട്ടിയും സമാന അവസ്ഥയിലാണ്. സംസ്ഥാന ഭരണം പിടിക്കുക എന്ന ലക്ഷ്യത്തിലാണ് ഇവര്‍ ഒന്നിക്കുന്നത്. എന്നാല്‍ പവനും ചന്ദ്രബാബു നായിഡുവും തമ്മില്‍ പഴയൊരു ചരിത്രം കൂടിയുണ്ട്.

പവന്‍ കല്യാണ്‍ 2014ല്‍ ടിഡിപി പിന്തുണച്ചതാണ്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞ് മാറി നിന്നു. എന്നാല്‍ 2019ല്‍ അദ്ദേഹം ഒറ്റയ്ക്ക് മത്സരിച്ചു. അതോടെ തകര്‍ന്ന് തരിപ്പണമായി. ഇതോടെ ബിജെപിയുടെ കൈകളിലേക്ക് പവന്‍ എത്തിയത്. ബിജെപി ഒരു പ്രമുഖ മുഖത്തിന് വേണ്ടി ആന്ധ്രയില്‍ കാത്തിരിക്കുകയായിരുന്നു. സംസ്ഥാനത്ത് വേരോട്ടം കിട്ടാനായിരുന്നു ഈ നീക്കം. ചന്ദ്രബാബു നായിഡു സഖ്യം ഉപേക്ഷിച്ച് പോയതോടെയാണ് ബിജെപി ഒറ്റയ്ക്ക് മുന്നേറാനുള്ള ശ്രമം തുടങ്ങിയത്.

അതേസമയം ബിജെപിയോട് ബഹുമാനമുണ്ടെങ്കിലും, അവരുടെ നിലപാടിനോട് പവന് എതിര്‍പ്പമുണ്ട്. പ്രത്യേകിച്ച് ജഗന്‍ മോഹന്‍ റെഡ്ഡിയുമായി അനുനയത്തില്‍ പോകാനുള്ള നീക്കത്തില്‍. ജഗന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക ബില്ലുകളെ പിന്തുണ നേതാവാണ്. കേന്ദ്ര നേതൃത്വവുമായി ജഗന് നല്ല ബന്ധമാണ് ഉള്ളത്. അതുകൊണ്ട് ജഗന് കേന്ദ്ര ഏജന്‍സികളുടെ വേട്ടയാടലും നേരിടേണ്ടി വരാറില്ല. പക്ഷേ കടുത്ത ജഗന്‍ മോഹന്‍ റെഡ്ഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് വിരുദ്ധനാണ് പവന്‍ കല്യാണ്‍.

ഒരു രാഷ്ട്രീയ നേതാവിന്റെ പല കുറവുകളും പവനിന് ഉണ്ട്. വൈകാരിക പ്രസംഗം മാത്രമാണ് സൂപ്പര്‍ താരത്തിനുള്ളത്. സ്വന്തം ആരാധകരുടെയോ, സ്വന്തം സമുദായമായ കാപ്പുവിന്റെയോ പിന്തുണ പോലും പവന് കിട്ടിയില്ല. സംസ്ഥാനത്തെ പ്രബല വിഭാഗമാണ് കാപ്പു. സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരിടം നേടാനുള്ള പവന്റെ എല്ലാ നീക്കങ്ങളും വൈഎസ്ആര്‍ കോണ്‍ഗ്രസ് തകര്‍ത്തു. ടിഡിപിക്കും ഇതേ അവസ്ഥയാണ്. മൂന്നര വര്‍ഷമായി മുഖ്യ പ്രതിപക്ഷമായ ടിഡിപി ചിത്രത്തിലേ ഇല്ല.

നീട്ടി വളര്‍ത്തിയ മുടി ഇഷ്ടമാണോ? അവക്കാഡോ എണ്ണ മറക്കാതെ തേക്കുക, ഈ ഗുണങ്ങള്‍ ഉറപ്പ്
ബിജെപിക്ക് പക്ഷേ ഇവരേക്കാളും വളര്‍ച്ചയുണ്ട്. ഈ സാഹചര്യത്തിലാണ് നായിഡുവും പവനും ഒന്നിക്കുന്നത്. എന്നാല്‍ സംഘടനാപരമായി ദുര്‍ബലമാണ് പവന്റെ സംഘടന. നായിഡു ആണെങ്കില്‍ അതിനേക്കാള്‍ ദുര്‍ബലവും. നിലവില്‍ ജഗന് സംസ്ഥാന രാഷ്ട്രീയത്തില്‍ എതിരാളികളില്ല. എളുപ്പത്തില്‍ രണ്ടാമതൊരു അവസരം ലഭിക്കും. പക്ഷേ ബിജെപിക്ക് ഇത് തിരിച്ചടിയാണ്. രണ്ട് പ്രബല വിഭാഗങ്ങളുടെ വോട്ടുകള്‍ അവര്‍ക്ക് നഷ്ടമാകും. സഖ്യമില്ലാതെ സംസ്ഥാന രാഷ്ട്രീയത്തില്‍ വളരാനും ബിജെപിക്ക് സാധിക്കില്ല.












Click it and Unblock the Notifications