Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമന്തയ്ക്ക് കോടതിയിലും തിരിച്ചടി, നിങ്ങളല്ലേ സ്വന്തം ജീവിതം പരസ്യമാക്കുന്നത്, കോടതിയുടെ ചോദ്യം

ഹൈദരാബാദ്: നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ നടി സാമന്തയ്‌ക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. നടിക്ക് അവിഹിത ബന്ധമുണ്ടെന്ന തരത്തില്‍ യുട്യൂബ് ചാനലുകളൊക്കെ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ നടി ചാനലുകളും യുട്യൂബ് ചാനലുകള്‍ക്കുമെല്ലാം എതിരെ മാനനഷ്ടക്കേസ് നല്‍കിയിരുന്നു.

എന്നാല്‍ കേസില്‍ സാമന്തയ്ക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഹൈദരാബാദ് കോടതി രൂക്ഷമായി തന്നെ സാമന്തയുടെ ഹര്‍ജിയോട് പ്രതികരിച്ചത്. ഹര്‍ജിയില്‍ അനുകൂല വിധിയുണ്ടാവുമെന്ന് കരുതിയിരിക്കെയാണ് ഈ തിരിച്ചടിയുണ്ടായിരിക്കുന്നത്.

1

ഹൈദരാബാദിലെ കുകട്പള്ളി കോടതിയിലാണ് നടി മാനനഷ്ടക്കേസുമായി എത്തിയത്. എന്തിനാണ് മാനനഷ്ടക്കേസ് നല്‍കുന്നതെന്ന് കോടതി ചോദിച്ചു. പകരം യുട്യൂബ് ചാനലുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ക്ഷാമപണം ചോദിച്ച് വാങ്ങിയാല്‍ പോരെയെന്നും സാമന്തയോട് കോടതി ചോദിച്ചു. സാമന്തയുടെ അഭിഭാഷകന്‍ നടിയുടെ ഹര്‍ജിയും മാനനഷ്ടക്കേസും പെട്ടെന്ന് പരിഗണിക്കണമെന്ന് പറഞ്ഞതാണ് കോടതിയെ ചൊടിപ്പിച്ചത്. നേരത്തെ സാമന്തയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് അടക്കമുള്ള പ്രചാരണങ്ങളായിരുന്നു സോഷ്യല്‍ മീഡിയ വഴി നടന്നത്.

സാരിയില്‍ അതീവ സുന്ദരിയായി റിമി ടോമി; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

2

സെലിബ്രിറ്റികള്‍ അവരുടെ സ്വകാര്യ ജീവിതം പൊതുമധ്യത്തിലാണ് പങ്കുവെക്കുന്നത്. അതിനെ കുറിച്ച് അവര്‍ക്ക് പ്രശ്‌നങ്ങള്‍ ഒന്നുമില്ല. എന്നിട്ട് മാനനഷ്ടക്കേസുമായി വരികയാണെന്നും കോടതി പറഞ്ഞു. വേഗത്തില്‍ സാമന്തയുടെ കേസ് പരിഗണിക്കാനാവില്ലെന്നും കോടതി അറിയിച്ചു. സാമന്തയുടെ അഭിഭാഷകനായ മുരളിയാണ് വേഗത്തില്‍ കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. എല്ലാത്തിനും ഒരു സമയവും കാലവുമുണ്ട്. ഈ കേസും അതിന്റെ സമയത്ത് പരിഗണിക്കുമെന്ന് കോടതി പറഞ്ഞു. അല്ലാതെ സെലിബ്രിറ്റിയായത് കൊണ്ട് കേസുകള്‍ വേഗത്തില്‍ പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

3

നിയമത്തിന് മുന്നില്‍ എല്ലാവരും സമരാണ്. അതുകൊണ്ട് നടിക്ക് വേണ്ടി വേഗത്തില്‍ ഹര്‍ജി പരിഗണിക്കാനാവില്ല. ചിലര്‍ ഉന്നതരും ചിലര്‍ താഴ്ന്നവരും എന്നത് കോടതിയില്‍ ഇല്ല. സാമന്തയുടെ കേസ് നേരത്തെ നിശ്ചയിച്ചത് പ്രകാരമുള്ള സമയത്ത് നടക്കുമെന്നും കോടതി പറഞ്ഞു. സുമന്‍ ടിവി, തെലുങ്ക് പോപ്പുലര്‍ ടിവി, അഭിഭാഷകനായ ഡോ സിഎല്‍ വെങ്കട്ട്‌റാവു എന്നിവര്‍ക്കെതിരെയാണ് സാമന്ത മാനനഷ്ടക്കേസ് നല്‍കിയത്. ഇവര്‍ സാമന്തയ്ക്ക് ഡിസൈനറുമായി അവിഹിതബന്ധമുണ്ടെന്ന് വരെ പറഞ്ഞിരുന്നു. അതാണ് വിവാഹമോചനത്തിന് കാരണമെന്നും ഇവര്‍ ആരോപിച്ചിരുന്നു.

4

സാമന്തയ്ക്ക് കുട്ടികള്‍ ഉണ്ടാവുന്നത് ഇഷ്ടമല്ലെന്നും, ഗര്‍ഭച്ഛിദ്രം നടത്തിയെന്നും ഈ വീഡിയോകളില്‍ ഉണ്ടായിരുന്നു. ഇത് വലിയ വിവാദയമായിരുന്നു. നടിയുടെ സ്‌റ്റൈലിസ്റ്റ് പ്രീതം ജുഗല്‍ക്കര്‍ തനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞിരുന്നു. ഇതെല്ലാം നാഗചൈതന്യക്ക് അറിയാമെന്നും, എന്നാല്‍ അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറാവുന്നില്ലെന്നും പ്രീതം പറഞ്ഞിരുന്നു. താന്‍ അവരെ സഹോദരി എന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ പ്രീതവുമായി സാമന്തയ്ക്ക് പ്രണയമില്ലെന്നും, അയാള്‍ സ്വവര്‍ഗാനുരാഗിയാണെന്നും നടി ശ്രീറെഡ്ഡിയും പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.

5

അതേസമയം സാമന്ത ഇതിനിടയില്‍ അവധിക്കാലം ആഘോഷിക്കാനായി ഉത്തരാഖണ്ഡില്‍ എത്തിയിരിക്കുകയാണ്. ഹിമാലയയാത്രയെ കകുറിച്ചും നടി സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. സുഹൃത്ത് ശില്‍പ്പ റെഡ്ഡിയും സാമന്തയ്‌ക്കൊപ്പമുണ്ട്. ഋഷികേശിലും യമുനോത്രിയിലുമൊക്കെയായിരുന്നു സാമന്ത അവധി ആഘോഷിക്കാനായി എത്തിയത്. വിവാഹമോചനത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്ന് മാറിനടക്കാനാണ് സാമന്ത ആഗ്രഹിക്കുന്നതെന്ന് വ്യക്തമാണ്. നാഗചൈതന്യയും സമാനമായ കാര്യങ്ങളാണ് ചെയ്യുന്നത്. സിനിമാ പ്രമോഷന്റെയൊക്കെ ഭാഗമായി അദ്ദേഹവും തിരക്കിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+