ഡിസൈനറുമായി അവിഹിതം, മോശം പ്രചാരണം, കലിയിളകി സാമന്ത, അഭിഭാഷകനെതിരെ മാനനഷ്ടക്കേസ്
ഹൈദരാബാദ്: ഡിസൈനറുമായി സാമന്ത പ്രണയത്തിലാണെന്നും, മറ്റുമുള്ള കാര്യങ്ങള്‍ നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ പുറത്തുവന്നിരുന്നു. ഇത് സാമന്തയെ ചൊടിപ്പിച്ചിരിക്കുകയാണ്. മാനനഷ്ടക്കേസുമായി നടി കോടതിയെ സമീപിച്ചിരിക്കുകയാണ്. വക്കീല്‍ നോട്ടീസും അയച്ച് കഴിഞ്ഞു. കേസ് ശക്തമാക്കാനാണ് നടിയുടെ തീരുമാനം.
വീഡിയോ പ്രചരിപ്പിച്ചവരെല്ലാം കുടുങ്ങുമെന്നാണ് വിവരം. അതേസമയം നടിയുടെ ഡിസൈനറല്‍ പ്രീതം ജുഗല്‍ സ്വവര്‍ഗാനുരാഗിയാണെന്ന് നേരത്തെ നടി ശ്രീറെഡ്ഡി പറഞ്ഞിരുന്നു. പ്രീതവും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ സാമന്ത ഇതിനെ നിയമപരമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്.

സാമന്ത വിവാഹമോചനത്തെ തുടര്‍ന്നുള്ള മനോവേദനയില്‍ നിന്ന് പുറത്തുകടന്നുവെന്നാണ് വ്യക്തമാക്കുന്നത്. തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയ യുട്യൂബ് ചാനലുകള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയിരിക്കുകയാണ് സാമന്ത. നടിക്കെതിരെ വിവാഹമോചനത്തിന് ശേഷം വ്യാപകമായി പ്രചാരണങ്ങള്‍ നടന്നിരുന്നു. നാഗചൈതന്യയുടെ ആരാധകരാണ് പ്രചാരണത്തിന് പിന്നില്‍. സാമന്തയ്ക്ക് സ്റ്റൈലിസ്റ്റുമായുള്ള വഴിവിട്ട ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്നായിരുന്നു പ്രചാരണം. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സാമന്ത ഇതിന് മറുപടിയുമായും എത്തിയിരുന്നു.
ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ

സാമന്തയ്‌ക്കെതിരെയുള്ള പ്രചാരണം യുട്യൂബ് ചാനലുകള്‍ വ്യാപകമായി വാര്‍ത്തയാക്കിയിരുന്നു. സുമന്‍ ടിവി, തെലുങ്ക് പോപ്പുലര്‍ ടിവി എന്നിവ അടക്കമുള്ള ചാനലുകള്‍ക്കെതിരെയും ഒപ്പം യുട്യൂബ് ചാനലുകള്‍ക്കെതിരെയുമാണ് നടി നിയമനടപടിയുമായി മുന്നോട്ട് പോകുന്നത്. തനിക്ക് ഇവര്‍ മാനനഷ്ടമുണ്ടാക്കിയെന്നാണ് സാമന്തയുടെ പരാതിയില്‍ പറയുന്നത്. അഭിഭാഷകനായ വെങ്കട്ട് റാവുവിനെതിരെ നടി നടപടിയെടുക്കുന്നുണ്ട്. ഇയാള്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. സാമന്തയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും, പലരുമായും നടി ബന്ധമുണ്ടായിരുന്നതായും ഇയാള്‍ പറഞ്ഞിരുന്നു. അതാണ് വക്കീല്‍ നോട്ടീസ് അയക്കാന്‍ കാരണം.

ഇത്തരം വാര്‍ത്തകളില്‍ സാമന്ത കടുത്ത ദേഷ്യത്തിലാണ്. പുതിയ ചിത്രങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെ ഇത്തരം പ്രചാരണങ്ങള്‍ വന്നത് നടിയെ ചൊടിപ്പിച്ചിട്ടുണ്ട്. നിയമനടപടിയെടുത്തില്ലെങ്കില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് പലരും വിശ്വസിക്കും. അത് കൂടി മുന്നില്‍ കണ്ടാണ് സാമന്തയുടെ നീക്കം. നേരത്തെ പുരുഷന്മാര്‍ വിവാഹമോചിതരായാല്‍ പ്രശ്‌നമില്ലെന്നും, സ്ത്രീകള്‍ ഡിവോഴ്‌സാവുമ്പോഴാണ് പലരും അവള്‍ക്ക് അവിഹിത ബന്ധമുണ്ട് പ്രണയമുണ്ട് എന്നെല്ലാം പറഞ്ഞ് വരുന്നത്. എല്ലാവര്‍ക്കും ഒരേ തരത്തിലാണ് കാര്യങ്ങള്‍ എന്ന് ഇവര്‍ മനസ്സിലാക്കണമെന്നും സാമന്ത പറഞ്ഞിരുന്നു.

അതേസമയം നെഗറ്റിവിറ്റിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും, അതിനെ ഒന്നും തന്നെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് സാമന്ത മറുപടി നല്‍കിയിരുന്നു. എന്നാല്‍ സാമന്ത ഇത്ര വലിയ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടും പ്രതികരിക്കാന്‍ നാഗചൈതന്യയോ നാഗാര്‍ജുനയോ തയ്യാറായിരുന്നില്ല. ഇരുവരും വിവാഹമോചനത്തിന് ശേഷം മൗനം പാലിക്കുകയാണ്. എന്നാല്‍ സാമന്ത ബോളിവുഡിലേക്ക് കളം മാറുന്നുവെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹൈദരാബാദില്‍ നിന്നാല്‍ നെഗറ്റിവിറ്റി കൂടുതലായി ബാധിക്കുമെന്നും, ചെന്നൈയില്‍ ഷൂട്ടിംഗ് വെക്കാമെന്ന് നിര്‍മാതാക്കളോട് സാമന്ത ആവശ്യപ്പെട്ടുവെന്നുമാണ് വിവരം. തെലുങ്ക് മാധ്യമങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.

നേരത്തെ സാമന്തയുമായി പ്രീതത്തിന് പ്രണയുണ്ടായിരുന്നില്ലെന്ന ശ്രീറെഡ്ഡി പറഞ്ഞിരുന്നു. ഇതിന് കാരണമായി ശ്രീറെഡ്ഡി പറഞ്ഞത് പ്രീതം സ്വവര്‍ഗാനുരാഗിയാണെന്നാണ്. അതുകൊണ്ട് നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് സ്റ്റൈലിസ്റ്റായ പ്രീതം കാരണക്കാരനാവാനുള്ള സാധ്യതയില്ലെന്നും ശ്രീറെഡ്ഡി പറഞ്ഞു. സാമന്തയും നാഗചൈതന്യയും ഒന്നായിരിക്കണമെന്നാണ് ഞാനടക്കമുള്ള ആഗ്രഹിക്കുന്നത്. നിങ്ങള്‍ മികച്ച ദമ്പതിമാരായിരുന്നുവെന്നും ശ്രീറെഡ്ഡി വ്യക്തമാക്കി. അതേസമയം നാഗചൈതന്യ പ്രതികരിക്കാതിരുന്നതില്‍ താന്‍ നിരാശനാണെന്ന് സാമന്തയുടെ സ്റ്റൈലിസ്റ്റ് പ്രീതം പറഞ്ഞിരുന്നു. നാഗചൈതന്യയുടെ ആരാധകര്‍ തനിക്ക് വധഭീഷണി വരെ അയക്കുന്നുണ്ടെന്ന് പ്രീതം വെളിപ്പെടുത്തി.












Click it and Unblock the Notifications