Get Updates
Get notified of breaking news, exclusive insights, and must-see stories!

രാത്രിയില്‍ അറസ്റ്റ്; പകച്ച് ബിജെപി അധ്യക്ഷന്‍, 2 ആഴ്ച്ച കസ്റ്റഡി, കുറ്റം സമ്മതിച്ചെന്ന് പോലീസ്

ഹൈദരാബാദ്: തെലങ്കാനയില്‍ ബിജെപി പ്രവര്‍ത്തകര്‍ ഒന്നാകെ രോഷപ്രകടനവുമായി തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷന്‍ ബാണ്ടി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ചൊവ്വാഴ്ച്ച രാത്രിയോടെയാണ് അദ്ദേഹത്തെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചോദ്യം പേപ്പര്‍ ചോര്‍ത്തിയ സംഭവത്തിലാണ് അറസ്റ്റ് ചെയ്തത്. ഇത് സംസ്ഥാനത്താകെ രാഷ്ട്രീയ ആരോപണങ്ങള്‍ക്കാണ് വഴിവെച്ചത്.

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ നിന്ന് വരെ വിമര്‍ശനത്തിന് വഴിവെച്ചിരിക്കുകയാണ് അറസ്റ്റ്. അതേസമയം സഞ്ജയിനെ കോടതി രണ്ടാഴ്ച്ചത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കരീം നഗര്‍ ജില്ലയില്‍ നിന്നുള്ള എംപിയാണ് സഞ്ജയ് കുമാര്‍. അദ്ദേഹത്തെ വിശദീകരണമൊന്നും നല്‍കാതെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നു.

bandi sanjay kumar
}

പല ജില്ലകളിലായിട്ടുള്ള പോലീസ് സ്റ്റേഷനുകളിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. ഇത് സുരേഷിന്റെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്ക സമ്മാനിക്കുന്നതാണെന്നും നേതാക്കള്‍ പറയുന്നു. ബാണ്ടി സഞ്ജയ് ഇപ്പോള്‍ എവിടെയാണെന്ന കാര്യത്തിലും തങ്ങള്‍ക്ക് അറിവൊന്നും ഇല്ലെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സ്‌റ്റേഷന് മുന്നിലെത്തി പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. അദ്ദേഹത്തെ വിട്ടയക്കണമെന്നാണ് ആവശ്യം.

അതേസമയം ചോദ്യപ്പേപ്പര്‍ അഴിമതിയില്‍ സഞ്ജയ് കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. കേസില്‍ പ്രധാന പങ്ക് സഞ്ജയ്ക്കാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പത്താം ക്ലാസ് പരീക്ഷയുടെ പേപ്പറാണ് ചോര്‍ന്നത്. ഇന്‍സ്റ്റന്റ് മെസേജിഗ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു ചോര്‍ച്ച. തുടര്‍ച്ചയായ രണ്ടാം ദിവസവും ചോദ്യപേപ്പര്‍ ചോര്‍ന്നതോടെ വലിയ വിവാദമുണ്ടായിരുന്നു.

BANDI SANJAY KUMAR

16കാരനായ വിദ്യാര്‍ത്ഥി ഈ ചോദ്യപേപ്പര്‍ പരീക്ഷ നടക്കുന്നതിനിടെ ഫോട്ടോയെടുത്ത് ഷെയര്‍ ചെയ്യുകയായിരുന്നു. പിന്നീട് ഇത് മറ്റ് ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യുകയായിരുന്നു. പ്രതികളിലൊരാളാണ് ഇതിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ ബാണ്ടി സഞ്ജയ്ക്കും ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയാണ് സഞ്ജയ് എന്ന് പോലീസ് അറിയിച്ചു. മുന്‍ മാധ്യമപ്രവര്‍ത്തകനായ പ്രശാന്താണ് രണ്ടാം പ്രതി.

ബൈക്ക് ട്രിപ്പിനൊപ്പം ചെറിയൊരു സ്‌നാക്‌സ് ആയാലോ; കഴിച്ചാല്‍ നിര്‍ത്താന്‍ തോന്നില്ല, എജ്ജാതി ടേസ്റ്റ്

അതേസമയം അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് ബിജെപി തെലങ്കാന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. എന്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് അറിയണമെന്നാണ് ബിജെപിയുടെ ആവശ്യം. കരുതല്‍ തടങ്കലിലാണ് സഞ്ജയ് എന്നാണ് എഫ്‌ഐആറില്‍ പോലീസ് പറയുന്നത്. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഷ്ട്രീയപ്രേരിതമാണ് അറസ്റ്റ് എന്നാണ് ബിജെപി ആരോപിക്കുന്നത്.

ശനിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായി ബിജെപിയും ബിആര്‍എസ്സും തമ്മില്‍ വാക്‌പോര് ആരംഭിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ കടുത്ത വിമര്‍ശകനാണ് ബാണ്ടി സഞജയ്. ചൊവ്വാഴ്ച്ച രാതി പോലീസുകാര്‍ അദ്ദേഹത്തെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സഞ്ജയ് കുമാറിന്റെ അനുയായികള്‍ അറസ്റ്റ് തടയാന്‍ നോക്കുന്നതും വീഡിയോയില്‍ കാണാം. ഇവര്‍ പോലീസുമായി ഏറ്റുമുട്ടി. കേന്ദ്ര മന്ത്രി കിഷന്‍ റെഡ്ഡി അറസറ്റ് ജനാധിപത്യ വിരുദ്ധമായ രീതിയിലായിരുന്നുവെന്ന് കുറ്റപ്പെടുത്തി. സഞ്ജയ് കുമാറിന്റെ മൗലികാവകാശങ്ങള്‍ വരെ ലംഘിക്കപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെ ഭയപ്പെടുത്തി നിശബ്ദമാക്കാനാണ് തെലങ്കാന സര്‍ക്കാരിന്റെ ശ്രമമെന്ന് ബിജെപി ഐടി അധ്യക്ഷന്‍ അമിത് മാളവ്യ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+