Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടി പറഞ്ഞത് പോലെയല്ല കാര്യങ്ങള്‍, ഹൈദരാബാദില്‍ മുസ്ലീം ലീഗിന്റെ പിന്തുണ ഒവൈസിക്ക്!!

ഹൈദരാബാദ്: യുപിഎയ്ക്ക് പുറത്തുള്ള കക്ഷികള്‍ക്ക് പിന്തുണയില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ വാദത്തെ തള്ളി തെലങ്കാന മുസ്ലീം ലീഗ്. തങ്ങള്‍ മജ്‌ലിസ് പാര്‍ട്ടിക്കൊപ്പമാണെന്ന് അവര്‍ വ്യക്തമാക്കി. തെലങ്കാന മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് ഇംതിയാസ് ഹുസൈന്‍ ഒവൈസിക്ക് തന്നെ പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചു. മുസ്ലീം ലീഗ് മജ്‌ലിസ് പാര്‍ട്ടിക്കൊപ്പമാണെന്നും ഇംതിയാസ് ഹുസൈന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഒവൈസിയെയും മജ്‌ലിസ് പാര്‍ട്ടിയെയും പിന്തുണയ്ക്കുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

1

നേരത്തെ മജ്‌ലിസ് പാര്‍ട്ടിയെ പിന്തുണയ്ക്കില്ലെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കൂടിയായ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. യുപിഎ അല്ലാതെ മറ്റൊരു കക്ഷിക്കും വോട്ട് കൊടുക്കില്ല. അത്തരത്തിലുള്ള ഒരു നീക്കവുമില്ല. ഒവൈസിയുടെ പാര്‍ട്ടിയെ ലീഗ് പിന്തുണയ്ക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം യുപിഎയ്ക്ക് പുറത്ത് ഒരു കക്ഷിക്കും ലീഗ് ഇതുവരെ പിന്തുണ കൊടുത്തിട്ടില്ലെന്നും ഇനി കൊടുക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.

അതേസമയം ഒവൈസിയുടെ സാന്നിധ്യം ബിജെപിക്ക് ഗുണകരമായി മാറുന്നുവെന്ന വിലയിരുത്തലും കുഞ്ഞാലിക്കുട്ടി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തെലങ്കാനയിലെ നേതൃത്വം തന്നെ ഇത് പാടെ തള്ളിക്കളഞ്ഞു. നേരത്തെ കുഞ്ഞാലിക്കുട്ടിയുടെ അതേ നിലപാടിനെ പിന്തുണച്ചെന്ന പേരില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഗനിയുടെ പേരില്‍ പുതിയൊരു കുറിപ്പും വന്നിരുന്നു. അതില്‍ യുപിഎ കക്ഷികള്‍ക്ക് മാത്രമേ വോട്ട് കൊടുക്കാവൂ എന്നും നിര്‍ദേശിച്ചിരുന്നു. ഇതിനെ ഒന്നാകെ ഇപ്പോള്‍ തള്ളിയിരിക്കുകയാണ് സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍.

കുഞ്ഞാലിക്കുട്ടി പ്രതികരണം ഞെട്ടിപ്പിച്ചെന്ന് സംസ്ഥാന അധ്യക്ഷന്‍ ഇംതിയാസ് ഹുസൈന്‍ പറഞ്ഞു. ഒവൈസിയെ തള്ളിപ്പറഞ്ഞത് ശരിയായില്ലെന്നും ഇംതിയാസ് പറഞ്ഞു. അതേസമയം കുഞ്ഞാലിക്കുട്ടിയുടെ നിലപാട് തെലങ്കാന മുസ്ലീം ലീഗില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയെന്നാണ് സൂചന. ഹൈദരാബാദില്‍ പിടിച്ച് നില്‍ക്കണമെങ്കില്‍ ഒവൈസിയും മജ്‌ലിസ് പാര്‍ട്ടിയും വേണമെന്ന നിലപാടിലാണ് സംസ്ഥാന കമ്മിറ്റിയുള്ളത്. മുസ്ലീം ലീഗ് അടക്കമുള്ള സമുദായ പാര്‍ട്ടികള്‍ക്ക് ചെറിയ സ്വാധീനം മാത്രമാണ് ഹൈദരാബാദില്‍ ഉള്ളത്. എന്നാല്‍ ഒവൈസി ഇവിടെ ബ്രാന്‍ഡാണ്. മുസ്ലീങ്ങള്‍ അദ്ദേഹത്തെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്.

Recommended Video

cmsvideo
    ഹൈദരാബാദിന് ഹിന്ദു പേര് നൽകാൻ വന്ന യോഗിയെ പറപ്പിച്ച് ഒവൈസി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+