കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാന പിടിച്ചു, ഇനി ആന്ധ്രയില്‍, നടി വിജയശാന്തി ബിജെപിയിലേക്ക്, അമിത് ഷായുടെ ഗെയിം!!

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയിലെ വമ്പന്‍ ജയത്തിന് പിന്നാലെ ആന്ധ്രപ്രദേശില്‍ വമ്പന്‍ നീക്കങ്ങളുമായി ബിജെപി. തെലങ്കാനയില്‍ നിന്ന് സൂപ്പര്‍ താരത്തെ എത്തിച്ച് ഇവിടെ നേട്ടം കൊയ്യാനാണ് ബിജെപി ഒരുങ്ങുന്നത്. തെലങ്കാനയിലെ ആന്ധ്ര സെക്ടറില്‍ വരുന്ന മേഖലയില്‍ ബിജെപി വന്‍ നേട്ടം കൊയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ആന്ധ്രയില്‍ ചടുലനീക്കവുമായി ബിജെപി എത്തുന്നത്. നടി വിജയശാന്തിയാണ് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നതെന്നും വ്യക്തമായിരിക്കുകയാണ്.

വിജയശാന്തിയുടെ വരവ്

വിജയശാന്തിയുടെ വരവ്

കോണ്‍ഗ്രസിന് തെലങ്കാനയിലുണ്ടായിരുന്ന കരുത്തുറ്റ നേതാവായിരുന്നു വിജയശാന്തി. എന്നാല്‍ നടി കോണ്‍ഗ്രസില്‍ നിന്ന് ഇന്ന് രാജിവെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ പാര്‍ട്ടി നേതൃത്വത്തിന്റെ കഴിവില്ലായ്മയില്‍ നിരാശയായിരുന്നു അവര്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തകര്‍പ്പന്‍ പ്രചാരണമായിരുന്നു അവര്‍ നയിച്ചത്. എന്നാല്‍ കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കളെല്ലാം പാര്‍ട്ടിയെ തോല്‍പ്പിക്കുന്ന തരത്തിലുള്ള പ്രചാരണമാണ് നയിച്ചത്. ഇത് വിജയശാന്തിയെ ചൊടിപ്പിച്ചു. അതാണ് ഇപ്പോള്‍ പുറത്തു പോകുന്നതിലേക്ക് നയിച്ചിരിക്കുന്നത്.

വീഴ്ച്ച ഗാന്ധി കുടുംബത്തിന്

വീഴ്ച്ച ഗാന്ധി കുടുംബത്തിന്

ദക്ഷിണേന്ത്യയില്‍ ഇത് രണ്ടാമത്തെ താര റാണിയാണ് കോണ്‍ഗ്രസിന് നഷ്ടമാകുന്നത്. നേരത്തെ തമിഴ്‌നാട്ടില്‍ ഖുശ്ബുവും ബിജെപിയില്‍ ചേര്‍ന്നിരുന്നു. പിന്നാലെയാണ് വിജയശാന്തിയും പാര്‍ട്ടി വിടുന്നത്. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് ഇത് ഇരട്ട പ്രഹരമാണ്. രണ്ടിടത്തും ഗാന്ധി കുടുംബത്തിന്റെ വീഴ്ച്ചയാണ് പ്രകടമായിരിക്കുന്നത്. ഇവര്‍ രാഹുല്‍ ഗാന്ധിയുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ നേതാക്കളില്‍ നിന്ന് അകലം പാലിക്കുന്ന രാഹുല്‍ ഇവരെ കൈവിടുകയായിരുന്നു.

ആന്ധ്രയിലെ ലക്ഷ്യം

ആന്ധ്രയിലെ ലക്ഷ്യം

തെലങ്കാനയിലെ അത്ര വെല്ലുവിളി ബിജെപി ആന്ധ്രയില്‍ നേരിടുന്നില്ല. തെലങ്കാന രാഷ്ട്ര സമിതിയും മജ്‌ലിസ് പാര്‍ട്ടിയും തെലങ്കാനയിലുണ്ട്. പക്ഷേ ആന്ധ്രയില്‍ ശക്തമായി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് മാത്രമാണ് ഉള്ളത്. ഇവരെ മാത്രം നേരിട്ടാല്‍ മതി ബിജെപിക്ക്. മുഖ്യപ്രതിപക്ഷമാവുകയാണ് ബിജെപിയുടെ ലക്ഷ്യം. ജഗന്‍ മോഹനെതിരെയുള്ള കേസുകള്‍ വീണ്ടും പൊടി തട്ടിയെടുത്താല്‍ അദ്ദേഹത്തെ വീഴ്ത്താനാവും. ചന്ദ്രബാബു നായിഡു ബിജെപിക്ക് ഇപ്പോള്‍ വെല്ലുവിളിയേ അല്ല.

സൂപ്പര്‍ താരം ബിജെപിയിലേക്ക്

സൂപ്പര്‍ താരം ബിജെപിയിലേക്ക്

വിജയശാന്തി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ ബിജെപിയില്‍ ചേരുമെന്ന് വ്യക്തമാക്കി. നാളെയാണ് ഇവരുടെ പാര്‍ട്ടി പ്രവേശനം. അമിത് ഷായാണ് ഇതിന് ചുക്കാന്‍ പിടിച്ച നേതാവ്. നാളെ ദില്ലിയിലെത്തി അവര്‍ അമിത് ഷായെ കാണും. അതിന് മുമ്പ് തന്നെ അവര്‍ പാര്‍ട്ടി പ്രവേശനം നടത്തും. തെലങ്കാന ബിജെപി നേതാവ് ബാന്ദി സഞ്ജയ് കുമാര്‍ ദില്ലിയിലേക്ക് തിരിച്ചിട്ടുണ്ട്. ഇത് വിജയശാന്തിയുടെ പാര്‍ട്ടി പ്രവേശനം ചര്‍ച്ച ചെയ്യാനാണ്. തെലങ്കാനയിലല്ല ആന്ധ്രയിലാണ് വിജയശാന്തിയെ കൂടുതലായി ബിജെപി ഉപയോഗിക്കാന്‍ പോകുന്നത്.

ഇളക്കി മറിക്കുന്ന നേതാവ്

ഇളക്കി മറിക്കുന്ന നേതാവ്

വിജയശാന്തി ദക്ഷിണേന്ത്യന്‍ സിനിമയിലെ അമിതാഭ് ബച്ചനായിട്ടാണ് അറിയപ്പെടുന്നത്. ആക്ഷന്‍ സിനിമകളിലൂടെ തെലുങ്ക് ജനതയെ ഇളക്കിമറിച്ച സൂപ്പര്‍ താരമായിരുന്നു അവര്‍. 1997ല്‍ ബിജെപിയിലൂടെയാണ് അവര്‍ രാഷ്ട്രീയം തുടങ്ങിയത്. തെലങ്കാന സമരത്തിന്റെ സമയത്ത് അവര്‍ കെ ചന്ദ്രശേഖര്‍ റാവുമായി അടുത്തിരുന്നു. മേദക്കില്‍ നിന്ന് ടിആര്‍എസ് ടിക്കറ്റില്‍ മത്സരിച്ച് അവര്‍ വിജയിച്ചിരുന്നു അവര്‍. പിന്നീട് ടിആര്‍എസ്സുമായി ഇടഞ്ഞാണ് അവര്‍ കോണ്‍ഗ്രസിലെത്തിയത്. വിജയശാന്തിയുടെ വരവ് ആന്ധ്രയില്‍ നേട്ടമാകുമെന്ന വിലയിരുത്തലിലാണ് അമിത് ഷാ. ബിജെപിയുടെ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയവും വിജയശാന്തിയെ കുറുമാറ്റുന്നതിന് പ്രേരിപ്പിച്ചിരിക്കുകയാണ്.

English summary
vijayashanthi set to join bjp, she quits congress after discontent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X