Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയെ അധികാരത്തില്‍ നിന്ന് ഓടിക്കും, തെലങ്കാനയ്ക്ക് വേണ്ടവരെ ഞങ്ങള്‍ കൊണ്ടുവരുമെന്ന് കെസിആര്‍

ഹൈദരാബാദ്: തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തിലധികം ബാക്കി നില്‍ക്കെ പുതിയ നീക്കങ്ങളുമായി കെ ചന്ദ്രശേഖര റാവു. സംസ്ഥാനത്ത് ബിജെപി അതിശക്തമായ സാന്നിധ്യമായി മാറിയ സാഹചര്യത്തില്‍ നേരത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് അടക്കം കെസിആറിന് മുന്നിലുണ്ട് മുമ്പും ഇത്തരമൊരു നീക്കം കെസിആര്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ അത്തരമൊരു നീക്കത്തിലൂടെ സീറ്റുകള്‍ വര്‍ധിക്കുകയാണ് ചെയ്തത്. അതേസമയം ഇത്തവണ ബിജെപി കൃത്യമായി വിമര്‍ശിച്ചാണ് കെസിആറിന്റെ പോക്ക്. ഹസുരാബാദ് സീറ്റ് അടക്കം നഷ്ടമായത് ടിആര്‍എസ്സിനെ ഇരുത്തി ചിന്തിപ്പിച്ചിരിക്കുകയാണ്. ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലും ബിജെപി മുന്നേറ്റം പ്രകടമായിരുന്നു.

1

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണ് രൂക്ഷമായ വിമര്‍ശനവുമായി കെസിആര്‍ രംഗത്ത് വന്നത്. തെലങ്കാനയുടെ വികസനത്തെ സഹായിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടതായി ചന്ദ്രശേഖര റാവു ആരോപിച്ചു. തീര്‍ച്ചയായും മോദിയെ അധികാരത്തില്‍ പുറത്താക്കേണ്ടത് ആവശ്യകതയാണെന്നും കെസിആര്‍ പറഞ്ഞു. ജാങ്കോണ്‍ ജില്ലയിലെ യശ്വന്ത്പൂരില്‍ നടന്ന റാലിയില്‍ സംസാരിക്കവേയാണ് കേന്ദ്രത്തെ അതിരൂക്ഷമായി കെസിആര്‍ വിമര്‍ശിച്ചത്. ആവശ്യമാണെങ്കില്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് പോകാന്‍ തയ്യാറാണ്. ദില്ലിയിലും ഒരു കൈനോക്കാമെന്ന് കെസിആര്‍ വ്യക്തമാക്കി. അത് ആവശ്യമായി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം ദേശീയ പദ്ധതികളൊന്നും തെലങ്കാനയ്ക്ക് നല്‍കുന്നില്ല. മെഡിക്കല്‍ കോളേജും നല്‍കുന്നില്ല. നിങ്ങള്‍ തെലങ്കാനയെ പിന്തുണയ്ക്കുന്നില്ല പ്രശ്‌നമില്ല. പക്ഷേ നിങ്ങള്‍ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ഞങ്ങള്‍ ഉണ്ടാവും. തെലങ്കാനയെ സഹായിക്കുന്ന ഒരു സര്‍ക്കാരിനെ ഞങ്ങള്‍ കേന്ദ്രത്തില്‍ കൊണ്ടുവരുമെന്നും കെസിആര്‍ പറയുന്നു. തെലങ്കാനയില്‍ എന്‍ഡിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച വൈദ്യുതി നവീകരണങ്ങള്‍ ഒരിക്കലും നടപ്പാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തെലങ്കാനയിലെ ജനങ്ങള്‍ പിന്തുണച്ചാല്‍ ഞാന്‍ തീര്‍ച്ചയായും ദേശീയ രാഷ്ട്രീയത്തിലേക്ക് പോകും. തെലങ്കാനയ്ക്ക് ആവശ്യമാണെങ്കില്‍ ആ പോരാട്ടം തുടരും. നരേന്ദ്ര മോദി നിങ്ങള്‍ കരുതിയിരിക്കണം. നിങ്ങളുടെ ഭീഷണിയെ ആരും വകവെക്കുന്നില്ലെന്നും കെസിആര്‍ പറഞ്ഞു.

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന മോദിയുടെ പ്രഖ്യാപനം തമാശയാണ്. ഇന്ധന വില വര്‍ധനവും വളങ്ങളും വിലയുമാണ് യഥാര്‍ത്ഥത്തില്‍ ഇരട്ടിയായത്. ഇത് കര്‍ഷകരെ കൂടുതല്‍ ബുദ്ധിമുട്ടിലേക്കാണ് നയിച്ചതെന്നും കെസിആര്‍ ആരോപിച്ചു. ബിജെപി പ്രവര്‍ത്തകര്‍ ടിആര്‍എസ് പ്രവര്‍ത്തകരെ ആക്രമിച്ച കാര്യം താന്‍ മാധ്യമ വാര്‍ത്തയിലൂടെയാണ് അറിഞ്ഞത്. ബിജെപി ഇനി ഞങ്ങളുടെ പ്രവര്‍ത്തകരെ കൈവെച്ചാല്‍ അവരെ തകര്‍ത്തെറിയുമെന്നും കെസിആര്‍ മുന്നറിയിപ്പ് നല്‍കി. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് വായ്പ തട്ടിപ്പ് നടത്തിയവര്‍ക്ക് ലണ്ടനിലേക്ക് കടക്കാന്‍ സുരക്ഷിത മാര്‍ഗമൊരുക്കിയെന്നും കെസിആര്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+