ജോലി വാഗ്ദാനം ചെയ്ത് പീഡനം, ഒന്നരവര്‍ഷത്തിനിടെ പീഡിപ്പിച്ചത് 15 പേര്‍: 17കാരി ഗര്‍ഭിണി
ഇടുക്കി : ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആറ് പേര്‍ അറസ്റ്റിലായി. ഇടുക്കിയില്‍ തൊടുപുഴയിലാണ് ജോലി നല്‍കാമെന്ന് പറഞ്ഞ് 17കാരിയെ പീഡിപ്പിച്ചത്. 15 പേര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് പൊലീസിന് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി.
പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാകുകയായിരുന്നു. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും പീഡനവിവരത്തെക്കുറിച്ചും കുടുംബം ഉള്‍പ്പടെ അറിഞ്ഞത്.

പെരിന്തല്‍മണ്ണ സ്വദേശിയായ ജോണ്‍സണ്‍, കുറിച്ചി സ്വദേശി തങ്കച്ചന്‍, കുമാരമംഗലം സ്വദേശിയായ ബേബി, കല്ലൂര്‍കാട് സ്വദേശി സജീവ്, കാരിക്കോട് സ്വദേശി ബഷീര്‍ ,കോടിക്കുളം സ്വദേശിയായ തോമസ് ചാക്കോ എന്നിവരാണ് ഇതിനകം പൊലീസ് പിടിയിലായിട്ടുള്ളത്.

ഒന്നര വര്‍ഷത്തിനിടെ 15 ലധികം ആളുകള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയെന്നും കേസില്‍ മറ്റ് പ്രതികള്‍ ഉടന്‍ പിടിയിലാവുമെന്നും പൊലീസ് വ്യക്തമാക്കി.

കുമാരമംഗലം സ്വദേശിയായ രഘുവാണ് പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം നല്‍കിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് മറ്റുള്ളവരിലേക്കും പെണ്‍കുട്ടിയെ എത്തിക്കുകയാണ് ഇയാള്‍ ചെയ്തത്. ആശുപത്രിയില്‍ പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടറാണ് ഈ വിവരം ആദ്യം അറിയുന്നത്. തുടര്‍ന്ന് ഡോക്ടര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. പോക്‌സോ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഗൂഢാലോചന ; ദിലീപിന്റെ അഭിഭാഷകര്‍ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കും












Click it and Unblock the Notifications