കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഗൂഢാലോചന ; ദിലീപിന്റെ അഭിഭാഷകര്‍ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കും

Google Oneindia Malayalam News

കൊച്ചി: വധഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ ദിലീപ് അഭിഭാഷകരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ്. ക്രൈംബ്രാഞ്ചാകും അഭിഭാഷകര്‍ക്ക് നോട്ടീസ് നല്‍കുക. അഡ്വ ഫിലിപ് ടി.വര്‍ഗീസ്, അഡ്വ സുജേഷ് മേനോന്‍ എന്നിവരോടാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെടുന്നത്.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹാക്കര്‍ സായി ശങ്കറിന്റെ മൊഴി വിഷയത്തില്‍ നിര്‍ണായകമാണ്. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ അഭിഭാഷകര്‍ കൂട്ടുനിന്നു എന്നാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. അഭിഭാഷകര്‍ പറഞ്ഞതിലാണ് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍, ചിത്രങ്ങളും രേഖകളും ഉള്‍പ്പടെ നശിപ്പിച്ചതെന്നും ഹാക്കര്‍ സായി ശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്.

1

അതേ സമയം ദിലീപിന്റെ അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചിട്ടുണ്ട്. അതിജീവിതയുടെ പരാതിയിലാണ് നടപടി. സാക്ഷികളെ മൊഴിമാറ്റാന്‍ സ്വാധീനം ചെലുത്തിയെന്നാണ് ഇവര്‍ക്കെതിരെ അതിജീവിത പരാതിപ്പെട്ടത്. അഭിഭാഷകരായ ബി രാമന്‍ പിള്ള, സുജേഷ് മേനോന്‍, ഫിലിപ്പ് വര്‍ഗീസ് എന്നിവര്‍ക്കാണ് ബാര്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചത്. രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

2

കേസുമായി ബന്ധപ്പെട്ട് പ്രതികളോടൊപ്പം ചേര്‍ന്ന് സാക്ഷികളെ കൂറുമാറ്റി. 20ലേറെ സാക്ഷികളെയാണ് ഇത്തരത്തില്‍ കൂറുമാറ്റിയതെന്നും ഇത്തരത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച അഭിഭാഷകര്‍ക്കെതിരെ നടപടി വേണമെന്നും പരാതിയില്‍ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു. ഈ മൂന്ന് അഭിഭാഷകരുടെയും പ്രവൃത്തികള്‍ അഭിഭാഷക സമൂഹത്തിന് ചേര്‍ന്നതല്ലെന്നും നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
കേസിലെ സാക്ഷികളിലൊരാളായ ജിന്‍സനെ സ്വാധീനിക്കാന്‍ പണം വാഗ്ദാനം ചെയ്തു. 25 ലക്ഷം രൂപയും 5 സെന്റ് ഭൂമിയുമാണ് ജിന്‍സന് വാഗ്ദാനം ചെയ്തത്. ഇതില്‍ പൊലീസ് കേസ് എടുത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബി രാമന്‍പിള്ളയ്ക്ക് നോട്ടീസ് നല്‍കിയിട്ടും ഇതുവരെ അഭിഭാഷകന്‍ ഹാജരായിട്ടില്ല.

3

അതേ സമയം നടിയെ ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവന്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. മറ്റൊരു ദിവസം ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നും ഇന്ന് ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കത്ത് നല്‍കി. ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കാവ്യ മാധവന്‍ അസൗകര്യം അറിയിക്കുകയായിരുന്നു.

4

ദിലീപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ കാവ്യയെക്കുറിച്ചുള്ള ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഈ ശബ്ദരേഖയെപ്പറ്റി കൂടുതലായി ചോദിച്ചറിയണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

5

കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴി വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഹോട്ടലില്‍ വെച്ചാണ് മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൌലോസിന്റെ നേതൃത്വത്തിലായിരുന്നു മൊഴി രേഖപ്പെടുത്തല്‍ നടന്നത്. നാല് മണിക്കൂറോളം സമയമാണ് മൊഴി രേഖപ്പെടുത്തുന്നതിനായി എടുത്തത്. കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം തിരിച്ചറിയാനായിരുന്നു അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

6

കഴിഞ്ഞ ദിവസങ്ങളിലായി പല നിര്‍ണായകമായേക്കാവുന്ന ശബ്ദരേഖകളും പുറത്തുവന്നിരുന്നു. റൂമില്‍ വച്ച് മഞ്ജു വാര്യരെ ഓഡിയോ പ്ലേ ചെയ്ത് കേള്‍പ്പിച്ചുവെന്നും ഇതിന് വേണ്ടി കുറച്ചധികം സമയം എടുത്തുവെന്നുമാണ് വിവരം. മൊഴിയെടുക്കലിന് ശേഷം തൃപ്തിയോടെയാണ് സംഘം മടങ്ങിയതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.

<strong>പാകിസ്ഥാനില്‍ പ്രക്ഷോഭവുമായി ഇമ്രാന്‍ അനുകൂലികള്‍; തെരുവില്‍ ആയിരങ്ങള്‍, പ്രതിപക്ഷത്തിനെതിരെ മുദ്രാവാക്യം</strong>പാകിസ്ഥാനില്‍ പ്രക്ഷോഭവുമായി ഇമ്രാന്‍ അനുകൂലികള്‍; തെരുവില്‍ ആയിരങ്ങള്‍, പ്രതിപക്ഷത്തിനെതിരെ മുദ്രാവാക്യം

സാരിയഴകില്‍ സ്റ്റൈലിഷായി ആര്യ; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
അമേരിക്കയിലും ദുബായിയിലും വെച്ചായിരുന്നു പകയ്ക്ക് തുടക്കം

English summary
Dileep Actress Case: Dileep's lawyers get notice to appear before officers investigative officers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X