6 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്: പ്രതിയെ വെറുതെ വിട്ടു, നാടകീയ രംഗങ്ങള്‍
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനെ വെറുതെ വിട്ടു. കൊലപാതകവും ബലാത്സംഗവും പ്രതി നടത്തിയെന്ന് തെളിയിക്കാനായില്ലെന്ന് കടപ്പന കോടതി വ്യക്തമാക്കി. നിര്‍ണായക വിധിയാണ് കേസില്‍ ഉണ്ടായിരിക്കുന്നത്. ഒറ്റവരിയിലായിരുന്നു കോടതിയുടെ വിധി പ്രസ്താവം.
സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന യുവാവിന്റെ മേല്‍ സ്‌റ്റേഷന്‍ ഓഫീസര്‍മാരും മറ്റ് പോലസുകാരും ചേര്‍ന്ന് കുറ്റം അടിച്ചേല്‍പ്പിക്കുകയാണ് ചെയ്തതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. കുറ്റപത്രം വായിച്ചാല്‍ അതറിയാം. പലതരത്തിലുള്ള കൃത്രിമ തെളിവുകളാണ് ഉണ്ടാക്കിയതെന്ന് അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം കോടതിക്ക് വിധിക്ക് പിന്നാലെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. രോഷം പ്രകടിപ്പിച്ച് കൊണ്ട് പെണ്‍കുട്ടിയുടെ അമ്മയും കുടുംബാംഗങ്ങലും രംഗത്തെത്തി. അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി വി മഞ്ജുവാണ് പ്രതിയെ വെറുതെ വിട്ട് കൊണ്ടുള്ള വിധി പ്രസ്താവനിച്ചത്.
പൊട്ടിക്കരഞ്ഞ് കൊണ്ടാണ് പെണ്‍കുട്ടിയുടെ അമ്മയും മറ്റ് ബന്ധുക്കളും രോഷം പ്രകടിപ്പിച്ചത്. ഇവര്‍ ജഡ്ജിക്കെതിരെ അടക്കം വൈകാരികമായിട്ടാണ് പ്രതികരിച്ചത്. പൂജാമുറിയിലിട്ടാണ് എന്റെ കുഞ്ഞിനെ അവന്‍ പീഡിപ്പിച്ച് കെട്ടിത്തൂക്കിയത്. കഞ്ഞിയും ചോറും കൊടുത്തിട്ട് പോയ എന്റെ കുഞ്ഞിനെയാണ് അവന്‍ കൊന്നത്തെന്നുമായിരുന്നു അമ്മയുടെ പ്രതികരിച്ചത്.
14 വര്‍ഷം കുഞ്ഞുങ്ങള്‍ ഇല്ലാതെ ആറ്റുനോറ്റാണ് മകളെ കിട്ടിയത്. ജഡ്ജിക്കും കുഞ്ഞുങ്ങള്‍ ഉള്ളതല്ലേ. ഏത് നീതിയാ കിട്ടിയത്. നിങ്ങളുടെ കുഞ്ഞിനെ ഇതുപോലെ ചെയ്തിരുന്നെങ്കില്‍ നിങ്ങള്‍ വെറുതെയിരിക്കുമോ? എന്റെ മകള്‍ക്ക് നീതി കിട്ടിയില്ല. അവനെ ഞങ്ങള്‍ വെറുതെ വിടില്ല. എന്റെ ഭര്‍ത്താവ് അവനെ കൊന്ന് ജയിലില്‍ പോകുമെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
അതേസമയം ജഡ്ജും ഒരു സ്ത്രീയല്ലേയെന്നും, ഇങ്ങനെയാണോ ചെയ്യുന്നതെന്നും, കാശ് വാങ്ങിയിട്ടാണ് പ്രതിയെ വെറുതെ വിട്ടതെന്നും, ലക്ഷങ്ങള്‍ ഇറക്കിയെന്നും കുടുംബാംഗങ്ങളും ആരോപിച്ചു. കോടതി വെറുതെ വിട്ടെങ്കിലും സന്തോഷമായി ജീവിക്കാന്‍ യുവാവിനെ അനുവദിക്കില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
നേരത്തെ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് കുട്ടിയുടെ അച്ഛന്‍ ആവശ്യപ്പെട്ടിരുന്നത്. വിചാരണ സമയത്ത് പോലീസും പ്രോസിക്യൂഷനും നന്നായി സഹകരിച്ചിരുവെന്നും പിതാവ് പറഞ്ഞിരുന്നു. അതേസമയം നിരപരാധിയായ യുവാവിനെ രണ്ട് വര്‍ഷമാണ് വിചാരണ തടവുകാരനായി ജയിലില്‍ അടച്ചതെന്നും, കേസില്‍ പുനരന്വേഷണം ആവശ്യപ്പെടുവെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.
പ്രതിയെ വെറുതെ വിട്ട് കൊണ്ടുള്ള കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയേക്കും. കേസില്‍ തെളിവുകള്‍ സമര്‍പ്പിക്കുന്നതില്‍ ഉള്‍പ്പെടെ പോലീസ് വീഴ്ച്ച വരുത്തിയെന്ന ആരോപണവും ഉയരുന്നുണ്ട്. കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് കോടതി വിധി വരുന്നത്.












Click it and Unblock the Notifications