ആൾതാമസമില്ലാത്ത വീട്ടിലെത്തിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് 81 വർഷം തടവ്
ഇടുക്കി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അയൽവാസിയായ അറുപത്തിയാറുകാരന് ശിക്ഷ വിധിച്ച് കോടതി. 81 വർഷം കഠിന തടവും രണ്ടേകാൽ ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഇടുക്കി പൈനാവ് സ്‌പെഷൽ കോടതിയുടേതായിരുന്നു നടപടി. കഞ്ഞിക്കുഴി കൈതപ്പാറ സ്വദേശി ജോർജിനെയാണ് കോടതി ശിക്ഷിച്ചത്.
2020 ഇടുക്കിയിലെ കഞ്ഞിക്കുഴി സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നാം ക്ലാസ് മുതല്‍ ഇയാൾ പെണ്‍കുട്ടിയെ ശാരീരികമായി ദുരുപയോഗം ചെയ്തതായി കോടതി വിചാരണയിൽ കണ്ടെത്തിയിരുന്നു.

ആൾ താമസം ഇല്ലാത്ത വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചിക്കുകയായിരുന്നു പ്രതി. ഒക്‌ടോബർ ആറിന് ഇരയായ പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ഇതിന് പിന്നാലെയാണ് പരിശോധനയ്ക്ക് വേണ്ടി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെയാണ് പതിനഞ്ചുകാരി ഗർഭിണിയാണെന്ന് കണ്ടെത്തിയത്.
അതേസമയം, വിവിധ വകുപ്പുകളിലായാണ് 81 വർഷത്തെ തടവു ശിക്ഷ കോടതി വിധിച്ചിരിക്കുന്നത്. ശിക്ഷ ഒരുമിച്ച് 30 വർഷം അനുഭവിച്ചാൽ മതിയാകും. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി രണ്ടു ലക്ഷം രൂപ അധികമായി കുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.
8 വയസ്സുകാരിയെ വീട്ടിലേക്ക് വിളിച്ചു പീഡിപ്പിച്ചു; 75 - കാരന് കോടതിയുടെ കഠിന ശിക്ഷ
തൃശ്ശൂർ : എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 75 കാരന് ശിക്ഷ വിധിച്ച് കോടതി. വിവിധ വകുപ്പുകളിലായി 26 വർഷം കഠിനതടവും 1,35,000 രൂപയുമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം 10 മാസം അധിക തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. തുക അടക്കാൻ തയ്യാറായാൽ ഈ തുക പെൺകുട്ടിക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ബിന്ദു സുധാകരനാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്.
നാലു വർഷങ്ങൾക്കു മുൻപ് 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം കളിക്കാൻ പോയ ബാലികയെ വീട്ടിലേക്ക് നിർബന്ധമായി വിളിച്ചു വരുത്തി പ്രതി പീഡിപ്പിച്ചു എന്നാണ് കേസ്. സംഭവത്തിൽ എളനാട് കിഴക്കേക്കലം ചന്ദ്രനെ(75) ആണ് പ്രതി.
സൂപ്പർ ലുക്കിൽ സ്വാസിക, കയ്യടിച്ച് സോഷ്യൽ മീഡിയ
പഴയന്നൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ സി വിജയകുമാരൻ കുറ്റപത്രം സമർപ്പിച്ചിരുന്നു. 12 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകളും 3 തൊണ്ടിമുതലുകളും തെളിവായി കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ പി അജയ് കുമാർ കോടതിയിൽ ഹാജരായി.












Click it and Unblock the Notifications