അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹം 11 ന്; ആഘോഷമാക്കി നടത്താന്‍ ഒരുങ്ങി സിപിഎം!!!
മൂന്നാര്‍: സഹോദരിയുടെ കഴുത്തില്‍ ഒരു താലി വീഴുന്നത് കാണാന്‍ അഭി ഇല്ല! എങ്കിലും ആ മനസ്സ് ആഗ്രഹിച്ചതുപോലെ അവള്‍ വിവാഹിതയാകുന്നു.എറണാകുളം മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹം ഈ മാസം പതിനൊന്നിനാണ് നടക്കുക. കല്ല്യാണത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം സിപിഎം ജില്ലാ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്.
ഡിവൈഎസ്പിയെ പിടികൂടാനാകാതെ പൊലീസ് ഒളിച്ചുകളിക്കുന്നതായി ആരോപണം; ഒളിവിൽ പോയത് സർവീസ് റിവോൾവറുമായി, അപകടകരമായ സാഹചര്യമെന്ന് ഇന്‍റലിജെൻസ്
ഇടുക്കി കൊട്ടാക്കമ്പൂരില്‍ പരിമിതികളിലുടെ നടുവില്‍ ജീവിക്കുമ്പോഴും സ്നേഹത്തിന്റെ കൊട്ടാരമായിരുന്നു അഭിയുടെ ഒറ്റമുറി വീട്. ഇത്തിരിയുണ്ടായിരുന്ന ജീവിതത്തില്‍ ഒത്തിരി മോഹങ്ങളും അവനുണ്ടായിരുന്നു. അതില്‍ ഏറ്റവും വലതായിരുന്നു സഹോദരി കൗസല്യയുടെ വിവാഹവും, സ്വന്തമായൊരു വീടും.

ഇരുണ്ട ഒറ്റമുറിക്കുള്ളില്‍ ബാക്കിയായ അഭിമന്യൂവിന്റെ സ്വപ്നങ്ങള്‍ കേരളം ഏറ്റെടുക്കുകയായിരുന്നു.അതുപക്ഷേ അവന്റെ ജീവനു പകരം ആകില്ല. എങ്കിലും നാടൊരുമിച്ച് അഭിയുടെ ഓര്‍മകളില്‍ സഹോദരിയുടെ വിവാഹം കേമമായി നടത്തും. അതിനുള്ള ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് വട്ടവടയെന്ന കുടിയേറ്റ ഗ്രാമം. കേരളം മുഴുവന്‍ തന്നെ സ്വന്തംപെങ്ങളായി ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്ന് അഭിയുടെ സഹോദരി കൗസല്യ പറഞ്ഞു. അഭിമന്യവിന്റെ കുടുംബത്തിന് വേണ്ടിയുള്ള വീടിന്റെ നിര്‍മാണവും അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്.












Click it and Unblock the Notifications