ഇടുക്കി മൂലമറ്റത്ത് ദമ്പതികള്‍ വെട്ടേറ്റ് മരിച്ചു, മകനായി പോലീസ് തിരച്ചില്‍
മൂലമറ്റം: ഇടുക്കി മൂലമലറ്റത്ത് ദമ്പതികള്‍ വെട്ടേറ്റ് മരിച്ചു. ചേറാടി സ്വദേശി കുമാരന് ഭാര്യ തങ്കമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. അതേസമയം ഇവരുടെ മകന് അജേഷിന് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ഇന്ന് രാവിലെയോടെയാണ് കുമാരനെ വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സമീപത്തെ കട്ടിലിന് അടിയില്‍ ഭാര്യ തങ്കമ്മയെയും ഗുരുതര പരിക്കുകളോടെ കണ്ടെത്തുകയായിരുന്നു. ഇവരോടൊപ്പമായിരുന്നു മകന് താമസിച്ചിരുന്നത്.
ഇയാളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിരിക്കുകയാണ്. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. കുമാരനെയും തങ്കമ്മയെയും അന്വേഷിച്ച് ചെന്ന ബന്ധുക്കളാണ് ഇരുവരെയും വെട്ടേറ്റനിലയില്‍ കണ്ടെത്തിയത്. തങ്കമ്മയെ ഗുരുതരാവസ്ഥയില്‍ കട്ടിലിനടിയില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മൂലമറ്റം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തങ്കമ്മയെ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

ഇവരുടെ മകന് കുമളിയിലാണ് താമസിക്കുന്നത്. ഇന്നലെ രാത്രി ഇയാള്‍ ചേറാടിയിലെ വീട്ടിലുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. കുടുംബ വഴക്കിനെ തുടര്‍ന്ന് അജേഷ് മാതാപിതാക്കളെ വെട്ടിയെന്നാണ് പോലീസിന്റെ നിഗമനം. കൊലപ്പെട്ട ദമ്പതിമാര്‍ തൊഴിലുറപ്പ് പദ്ധതിക്ക് പോകുന്നവരാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ചൊവ്വാഴ്ച്ച രാത്രി റോഡില്‍ വീണ് പരിക്കേറ്റ ഇവരുടെ മകന് അജേഷിനെ അയല്‍വാസികള്‍ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കിയിരുന്നു. തിരികെ വീട്ടിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് ശേഷം ഇയാളെ കുറിച്ച് യാതൊരു വിവരുമില്ല. അജേഷിന്റെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്. ഫോറന്‍സിക് വിഭാഗവും വിരലടയാള വിഭാഗവും നാളെ വീട്ടിലെത്തി പരിശോധന നടത്തും.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications