Get Updates
Get notified of breaking news, exclusive insights, and must-see stories!

കട്ടപ്പനയില്‍ കോവിഡ് ഡൊമിസലറി ട്രീറ്റ്മെന്റ് സെന്റര്‍ ഒരുക്കുന്നു, ആംബുലന്‍സുകള്‍ അടക്കം സജ്ജം

ഇടുക്കി: കട്ടപ്പന നഗരസഭ ഗവണ്‍മെന്റ് കോളേജില്‍ ആരംഭിക്കുന്ന കോവിഡ് ഡൊമസിലറി ട്രീറ്റ് മെന്റ് സെന്ററിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയായതായി ചെയര്‍പേഴ്സണ്‍ ബീന ജോബി അറിയിച്ചു. വയറിംഗ്, വേസ്റ്റ് മാനേജ്‌മെന്റ് ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയായി. സ്ത്രികള്‍ക്കും, പുരുഷന്‍മാര്‍ക്കുമായി 100 കിടക്കകളുണ്ട്. സെന്ററിലേക്ക് ആവശ്യമായിട്ടുളള അടിസ്ഥാന സാധനങ്ങള്‍ സന്നദ്ധ സംഘടനകള്‍ നഗരസഭയ്ക്ക് നല്‍കി വരുന്നു.

1

സെന്ററിലേയ്ക്ക് 12 സ്റ്റാഫ് നേഴ്‌സിനെയും 5 ക്ലിനിംഗ് ജീവനക്കാരെയും പ്രത്യേകം പരിശിലനം നല്‍കികൊണ്ടിരിക്കുന്നു. മെഡിക്കല്‍ സജ്ജീകരണങ്ങള്‍ 13 തീയതി പൂര്‍ത്തിയാകും. അടിയന്തിരഘട്ടങ്ങളില്‍ ഓക്‌സിജന്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ഒരുക്കും. പൂര്‍ണ്ണമായും കട്ടപ്പന സഗരസഭ പരിധിയിലുളള ജനങ്ങള്‍ക്കു വേണ്ടിയാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. രോഗിയുടെ ആരോഗ്യനില മോശമാകുന്ന സാഹചര്യത്തില്‍ കട്ടപ്പന സി.എഫ്.എല്‍.റ്റി.സിയില്‍ എത്തിച്ച് ആവശ്യമായ ചികിത്സനടത്തുന്നതിനും ക്രമീകരണമായിട്ടുണ്ട്.

രോഗികളെ കൊണ്ടുവരുന്നതിനായി ആംബുലന്‍സ് ഉള്‍പ്പെടെ 5 വാഹനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.കൂടാതെ സന്നദ്ധ സംഘടനകളുടെ വാഹനങ്ങളും ലഭ്യമാക്കും. ചികിത്സയിലുളള മുഴുവനാളുകള്‍ക്കും ഭക്ഷണം ലഭ്യമാക്കുന്നതിനുളള സൗകര്യവും നഗരസഭ ഏര്‍പ്പെടുത്തി. നഗരസഭയിലെ 34 വാര്‍ഡുകളിലായി ഒരു വാര്‍ഡില്‍ കൗണ്‍സിലറുടെ നേത്യത്വത്തില്‍ 10 അംഗ സന്നദ്ധ പ്രവര്‍ത്തകരുടെ ജാഗ്രത സമിതിയാണ് പ്രവര്‍ത്തിക്കുന്നത്.

വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും, രോഗികള്‍ക്ക് ആവശ്യമായുളള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡസ്‌ക് നഗരസഭയില്‍ പ്രവര്‍ത്തനസജ്ജമാണ്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് നഗരസഭ പരിധിയില്‍ 340 ഭക്ഷ്യകിറ്റുകള്‍ വാര്‍ഡുതല സമിതികളുടെ നേത്യത്വത്തില്‍ വിതരണം നടത്തി. കക്ഷി രാഷ്ട്രിയത്തിനതീതമായി ഏവരുടെയും സഹായ സഹകരണങ്ങള്‍ ഈ അവസരത്തില്‍ ഉണ്ടാകണമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ജോബി അഭ്യര്‍ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+