ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനംവകുപ്പാണെന്നൊന്നും നോക്കില്ല... കെട്ടിയിട്ട് തല്ലുമെന്ന് സിപിഐ നേതാവ്, ഒടുവില്‍ സംഭവിച്ചത്!!

Google Oneindia Malayalam News

അടിമാലി: വനംവകുപ്പ് ഉദ്യോഗസ്ഥരോട് കട്ടക്കലിപ്പില്‍ ഭീഷണിയുമായി സിപിഐയുടെ ലോക്കല്‍ നേതാവ്. ഡിഎഫ്ഒ അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. മാങ്കുളം ടൗണില്‍ നടുറോഡില്‍ കെട്ടിയിട്ട് തല്ലുമെന്നായിരുന്നു ഭീഷണി. നിങ്ങള്‍ എഴുതി വച്ചോ, പറയുന്നത് സിപിഐയുടെ ലോക്കല്‍ സെക്രട്ടറിയാ എന്നെല്ലാമായിരുന്നു പിന്നീടുള്ള വാക്കുകള്‍. ഞാന്‍ വിചാരിച്ചാല്‍ 24 മണിക്കൂര്‍ കൊണ്ട് നിന്നെ മാറ്റും. നിനക്ക് നാലെണ്ണം തരാന്‍ വേണ്ടിയാണ് തന്നെയാണ് മാറ്റാതെ വച്ചിരിക്കുന്നതും എന്നും ഇയാളുടെ ഭീഷണിയിലുണ്ട്.

1

പഞ്ചായത്ത് തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എല്ലാത്തിനെയും പാഠം പഠിപ്പിക്കുമെന്നൊക്കെയാണ് സിപിഐയുടെ ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. അതേസമയം ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും ഇവര്‍ക്കെതിരെ കൊലവിളി മുഴക്കിയതിനും മാങ്കുളം സിപിഐ ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജോസിനതിരെ മൂന്നാര്‍ പോലീസ് കേസും എടുത്തും. അതേസമയം ഇയാളുടെ ഭീഷണിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ വിവാദമാവുകയും ചെയ്തു.

Recommended Video

cmsvideo
Heavy rains to lash Kerala; yellow alert issued | Oneindia Malayalam

ലോക്കല്‍ സെക്രട്ടറിയോട് സിപിഐ വിശദീകരണവും തേടി. ഉദ്യോഗസ്ഥര്‍ പ്രകോപിപ്പിച്ചെന്നാണ് പ്രവീണിന്റെ പ്രതികരണം. കിടങ്ങ് നിര്‍മാണത്തിലെ തട്ടിപ്പാണ് ചൂണ്ടിക്കാണിച്ചതെന്നും ഇയാള്‍ പറഞ്ഞു. മാങ്കുളത്ത് വനംവകുപ്പ് ക്യാമ്പ് ഹൗസിന് സമീപം ട്രഞ്ച് നിര്‍മിക്കുന്ന സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ വനം റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് സിപിഐ ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജോസ് ഭീഷണി മുഴക്കി. ട്രഞ്ച് നിര്‍മാണത്തില്‍ തട്ടിപ്പുണ്ടെന്ന് ആരോപിച്ചാണ് സിപിഐ രംഗത്തെത്തിയത്.

ആനകുളം റേഞ്ച് ഓഫീസറെ ഭീഷണിപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വനംവകുപ്പ് ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് പ്രവീണ്‍ ജോസ് ആരോപിക്കുന്നത്. പരിശോധനയ്ക്ക് എത്തിയ വനം ഉദ്യോഗസ്ഥര്‍ ജോയിന്റ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ഒപ്പിട്ട് നല്‍കാതെ ധാര്‍ഷ്ട്യത്തോടെ പെരുമാറി. ഇത് താന്‍ ചോദ്യം ചെയ്‌തെന്നാണ് പ്രവീണ്‍ പറയുന്നത്. വനംവകുപ്പിന്റെ ജണ്ട നിര്‍മാണത്തെപറ്റി പ്രവീണ്‍ ജോസ് നടത്തിയ കള്ളപ്രചാരണം പൊളിഞ്ഞതാണ് കൊലവിളിക്ക് കാരണമെന്ന് മാങ്കുളം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഉദയസൂര്യന്‍ പറഞ്ഞു.

Idukki
English summary
cpi leaders threatens forest department officials, party wants explanation from him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X