'തെമ്മാടിത്തരം'; ഫോറസ്റ്റ് ഓഫിസറെ ഭീഷണിപ്പെടുത്തിയ നേതാവിനെ 'വിരട്ടി' സിപിഐ
ഇടുക്കി: അടിമാലിയില്‍ വനംവകുപ്പ് ഡപ്യൂട്ടി റേയ്ഞ്ചറെ ഫോണില്‍ വിളിച്ച് ഭീഷണിപെടുത്തിയ സിപിഐ അടിമാലി മണ്ഡലം കമ്മിറ്റിയംഗം പ്രവീണ്‍ ജോസിനെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്. പ്രവീണിനെ സസ്പെന്റ് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. പ്രവീണിന്റെ ഇടപെടല്‍ തെമ്മാടിത്തരമാണെന്നും കെ കെ ശിവരാമൻ പറഞ്ഞു നടപടി പാടില്ലെന്നാവശ്യപ്പെട്ട് ഒരുവിഭാഗം ജില്ലാ കമ്മിറ്റിയെ സമീപിച്ചിരുന്നു. എന്നാല്‍ കുറ്റക്കാരനെതിരെ നടപടിയുണ്ടാകുമെന്നാണ് ഉറച്ച് തീരുമാനത്തിലാണ് ജില്ല സെക്രട്ടറി.
കൊച്ചി ധനുഷ്കോടി ദേശിയപാതയിലെ ചീയപ്പാറയില്‍ വനാതിര്‍ഥിയില്‍ കരിക്കുവിറ്റയാളെ പിടികൂടിയ വാളറ ഡപ്യൂട്ടി റേയ്ഞ്ചറെയാണ് പ്രവീണ്‍ ജോസ് ഭീഷണിപെടുത്തിയത്. ഇനി ആവര്‍ത്തിച്ചാല്‍ അടിമാലി ടൗണിലിട്ട് മര്‍ദ്ദിക്കുമെന്നായിരുന്നു ഭീഷണി.

കരിക്കുവിറ്റയാളെ കോടതിയില്‍ ഹാജരാക്കിയത് ചോദ്യം ചെയ്താണ് പ്രവീണ്‍ ഉദ്യോഗസ്ഥനെ ഫോണ്‍ വിളിച്ചത്. കരിക്കിന്റെ മാലിന്യങ്ങള്‍ വനത്തിലേക്ക് തള്ളിയാല്‍ പിഴയാണ് ഈടാക്കേണ്ടത് അല്ലാതെ കോടതിയില്‍ ഹാജരാക്കുകയല്ല. ഇനിയും ഇതാവര്‍ത്തിച്ചാല്‍ അടിമാലി ടൗണില്‍ വെച്ച് അടിക്കുമെന്നും പ്രവീണ്‍ ഭീഷണിപ്പെടുത്തി.
മുമ്പ് ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥനെ തല്ലിയിട്ടുണ്ട്. എന്നാല്‍ വനംവകുപ്പിന് ഒന്നും ചെയ്യാനായിട്ടില്ലെന്നും പ്രവീണ്‍ പറഞ്ഞിരുന്നു. പ്രവീണിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥന് പരാതി നല്‍കിയിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നുമായിരുന്നു അടിമാലി പൊലീസിന്റെ നിലപാട്.ആഗസ്റ്റ് 14നാണ് ദേശീയ പാതക്കരികില്‍ കരിക്ക് വില്‍ക്കുന്നതിനിടെ അടിമാലി സ്വദേശിയായ ബീരാന് കുഞ്ഞിനെ വനംവകുപ്പ് പിടികൂടിയത്.
ഇയാളെ പിറ്റേ ദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വനത്തില്‍ അതിക്രമിച്ച് കയറി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളിയെന്നായിരുന്നു കേസ്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വഴിയോര കച്ചവടം തടയുന്നതിന്റെ ഭാഗമാണ് അറസ്റ്റെന്നായിരുന്നു വനംവകുപ്പിന്റെ പ്രതികരണം.
ചുരിദാറില്‍ സുന്ദരിയായി മാളവിക... ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്
Recommended Video
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications