കൊടും ചൂട് ഇടുക്കിയില്‍ സൂര്യതാപത്തിനു സാധ്യത!!! രാജാക്കാട് ഒരാള്‍ക്ക് സൂര്യതാപം ഏറ്റു...!!!

തൊടുപുഴ: വേനല്‍ ചൂടില്‍ തളര്‍ന്ന് ഇടുക്കിയും.കൊടും ചൂടില്‍ ഇന്നലെ ഇടുക്കി രാജാക്കാട് സ്വദേശിയായ ഒരാള്‍ക്ക് സൂര്യതാപം ഏറ്റു. കൃഷിയിടത്തില്‍ പണി ചെയ്യുന്നതിനിടിയിലാണ് രാജാക്കാട് സ്വദേശി തകിടേല്‍ മാത്യുവിന് സൂര്യതാപം ഏറ്റത്. വാഴ നനക്കുന്നതിനായി കൃഷിയിടത്തില്‍ എത്തിയ മാത്യൂ തിരികെ വീട്ടിലേക്ക് പോകുവഴിയാണ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.

തുടര്‍ന്നാണ് കഴുത്തിനു പിന്‍വശത്തായി പൊള്ളല്‍ ഏറ്റത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ആശുപത്രയില്‍ എത്തിയതോടെയാണ് സൂര്യതാപം ഏറ്റതാണെന്ന് മനസ്സിലായത്. ചികിത്സ തേടിയെങ്കിലും കഴുത്തിനു പിന്നില്‍ നീറ്റലും വേദനയും അനുഭവപ്പെടുന്നതായും ഇദ്ദേഹം പറയുന്നു.

heatwaveidukki-

ഇടുക്കിയില്‍ മുന്‍ വര്‍ഷങ്ങളെക്കാള്‍ ചൂടാണ് അനുഭവപ്പെടുന്നത്. പകല്‍സമയങ്ങളില്‍ ജോലി ചെയ്യുന്നവര്‍ സൂര്യതാപമേല്‍ക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് ചൂടുകൂടിയ സമയങ്ങളില്‍ ജോലി ചെയ്യുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും നിര്‍മ്മാണ മേഖലയിലും കാര്‍ഷിക മേഖലയിലും ഉള്ളവരും ഇതു പാലിക്കാതെയാണ് തൊഴില്‍ ചെയ്യുന്നത്. ഇടുക്കിയില്‍ കഴിഞ്ഞ ഒരാഴ്ചയിലേറെയായി പകല്‍സമയങ്ങളില്‍ കടുത്ത വെയിലും പുലര്‍ച്ചെ തണുപ്പുമാണ് അനുഭപ്പെടുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+