Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയകെടുതി; രക്ഷപ്രവര്‍ത്തനത്തിന് സൈന്യം എത്തി, അടിമാലിയില്‍ 4 ദുരിതാശ്വാസ ക്യാമ്പ് തുറന്നു!

അടിമാലി: ജില്ലയില്‍ കനത്ത മഴതുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം അടിമായിലിയില്‍ എത്തി. 80തു പേരടങ്ങുന്ന സംഘമാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. കൊരങ്ങാട്ടി, കൊടകല്ല്, പെട്ടിമുടി, മാങ്കുളം, പള്ളിവാസല്‍ മേഖലകളില്‍ മഴകെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

വിവിധ ഇടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിലും അകപ്പെട്ടവരെ മാറ്റിപാപ്പിക്കുക, മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ട മേഖലളില്‍ നിന്ന് സുരക്ഷിതമായി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുക, ഗതാഗതം പുനസ്ഥാപിക്കുക, തകര്‍ന്ന പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കുക തുടങ്ങിയ രക്ഷാപ്രര്‍ത്തങ്ങളാണ് ഇന്ന് നടന്നത്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് രക്ഷപ്രവര്‍ത്തനം തുടരുന്നത്. രക്ഷാദൗത്യത്തിനായുള്ള അത്യാധുനിക സജ്ജീകരണങ്ങളടക്കം അടിമാലിയില്‍ എത്തിച്ചു കഴിഞ്ഞു. അടിമാലി വിശ്വദീപ്തി സ്‌കൂളിലാണ് സൈന്യം ക്യമ്പ് ചെയ്യുന്നത്.

Force

മാങ്കുളം മേഖലയിലും ഇന്നലെ 25ളം പേരടങ്ങുന്ന സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ മാങ്കുളം, മൂന്നാര്‍, വെള്ളത്തൂവല്‍, ആനച്ചാല്‍, രാജക്കാട് തുടങ്ങിയ മേഖലകള്‍ പൂര്‍ണ്ണമായും ഒറ്റപെട്ട അവസ്ഥയിലാണ്. ഇവടെങ്ങളിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും നിശ്ചലമായി. മങ്കുളം, വിരിപ്പാറ, കല്ലാര്‍വാലി തുടങ്ങിയ ഭാഗങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണ്ണമായും നിലച്ചിരുന്നു. വിവിധ ഇടങ്ങളില്‍ ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും സൈന്യം അടിമാലി മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരും.

പട്ടികവര്‍ഗ്ഗ മേഖലയായ കൊരങ്ങാട്ടി, പെട്ടിമുടി മേഖലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറുന്നു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജനങ്ങളെ സുരക്ഷിതമായി മാറ്റിപാര്‍പ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. അടിമാലി പഞ്ചായത്തില്‍മാത്രമായി 219 ത് ആളുകളെ മാറ്റിപാര്‍പ്പിച്ചു. നാലിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രര്‍ത്തിക്കുന്നത്. പെട്ടിമുടി ,കൊരങ്ങാട്ടി, അടിമാലി സര്‍ക്കാര്‍ സ്‌കൂള്‍, ലക്ഷംവീട് കോളനി എന്നിവടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കൊരങ്ങാട്ടിയില്‍ 55ളം കുടുംബങ്ങളെയും പെട്ടിമുടിയില്‍ 20തോളം കുടുംബങ്ങളെയും മാറ്റിപാര്‍പ്പിച്ചു.

അടിമാലിയിലും പരിസര പ്രദേശങ്ങളിലുമായി നിലവില്‍ 50തോളം കുടുംബങ്ങളെയും അടിമാലി സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുള്ള ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും എത്തിക്കുന്നതിനുള്ള നടപടി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. മഴതുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ടി വന്നാല്‍ ഇതിനുള്ള മുന്നൊരുക്കങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ ,ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങളില്‍ സുരക്ഷിതമല്ലാതെ കഴിയുന്ന കുടുംബങ്ങളോട് ദുരിതാശ്വസാ ക്യമ്പുകളിലേക്ക് മാറുന്നതിനും നിര്‍ദ്ദേശം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+