ഓണം ബക്രീദ് : ഖാദിമേളക്ക് ഇടുക്കിയില്‍ തുടക്കം, 30 ശതമാനം സര്‍ക്കാര്‍ റിബേറ്റ്
കട്ടപ്പന: ഈ വര്‍ഷത്തെ ഓണം ബക്രീദ് ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം കട്ടപ്പന ഗാന്ധി സ്‌ക്വയര്‍ ഖാദിഗ്രാമ സൗഭാഗ്യയില്‍ വൈദ്യുതി മന്ത്രി എം.എം മണി നിര്‍വ്വഹിച്ചു. ഓണക്കാലത്ത് സംസ്ഥാനത്തെ 411 ഖാദിവ്യവസായ വിപണന കേന്ദ്രങ്ങള്‍ വഴി 63 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുകയാണ് ലക്ഷ്യം.
ആഗസ്റ്റ് 24വരെ നീണ്ടുനില്‍ക്കുന്ന വിപണനമേളയില്‍ ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും. ഓരോ ആയിരം രൂപയുടെ ഖാദി ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോഴും ഒരു സമ്മാനകൂപ്പണ്‍ നല്‍കും. നറുക്കെടുപ്പിലൂടെ ഒരു മാരുതി വാഗണ്‍ ആര്‍ കാര്‍ രണ്ടാം സമ്മാനം ഒരാള്‍ക്ക് അഞ്ച് പവന്‍, മൂന്നാം സമ്മാനം 14 ജില്ലകളിലും രണ്ട് പേര്‍ക്ക് ഒരു പവന്‍ വീതംവും ലഭിക്കും.

കൂടാതെ ഓരോ ജില്ലയിലും ആഴ്ചതോറും ഒരാള്‍ക്ക് 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ നല്‍കും. സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 50,000 രൂപയുടെ ക്രെഡിറ്റ് സൗകര്യവുണ്ട്. ജീവനക്കാരുടെ സൗകര്യത്തിനായി ഖാദി ഓണം ബക്രീദ് വില്‍പ്പന കൗണ്ടര്‍ എട്ട് മുതല്‍ കലക്ട്രേറ്റില്‍ പ്രവര്‍ത്തിക്കും.












Click it and Unblock the Notifications