കൊച്ചി-മധുര ദേശീയപാതയില്‍ ഗതാഗതം പുനസ്ഥാപിച്ചു; ഗതാഗത നിയന്ത്രണം പിൻവലിച്ചു!
അടിമാലി: കൊച്ചി മധുര ദേശീയപാതയില്‍ ഗതാഗതം പുനസ്ഥാപിച്ചു. കാലവര്‍ഷകെടുതിയില്‍ വാളറക്കു സമീപം റോഡ് ഇടിഞ്ഞ് താഴന്നതിനാല്‍ കഴിഞ്ഞ ഒരാഴ്ചയായി നിലനിന്നിരുന്ന ഗതാഗത നിയന്ത്രണം പിന്‍വലിച്ചു. ഗതാഗതം മുടങ്ങിയ വാളറയില്‍ താല്കാലിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് റോഡ് വീണ്ടും ഗതാഗതത്തിനായി തുറന്നു നല്‍കിയത്.ജൂലൈ 23 നാണ് മണ്ണ് ഇടിഞ്ഞ് ഇവിടെ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടത്.
ജില്ലാകളക്ടര്‍ വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയാക്കാന്‍ ഹൈവേ അധികാരികള്‍ക്ക് തിങ്കളാഴ്ച നിര്‍ദ്ദേശം നല്‍കിയിരുന്നു.താല്‍ക്കാലികമായി വലിയ ഇരുമ്പു പൈപ്പുകള്‍ സ്ഥാപിച്ച് റോഡിന്റെ വശങ്ങള്‍ മണല്‍ ചാക്കുകള്‍ ഉപയോഗിച്ച് റോഡ് ബലപ്പെടുത്തിയ ശേഷമാണ് റോഡ് തുറന്ന് നല്‍കാന്‍ തീരുമാനിച്ചത്.എന്നാല്‍ വാഹന നിയന്ത്രണം തുടരാനും തീരുമാനിച്ചു.

കോതമംഗലത്ത് നിന്ന് അടിമാലിയിലേക്ക് വരുന്ന വാഹനങ്ങള്‍ വാളറയിലെത്തി വടക്കേച്ചാല്‍ വഴിയും അടിമാലിയില്‍ നിന്ന് കോതമംഗലത്തേക്കുളള വാഹനങ്ങള്‍ ദേശീയപാതയില്‍ കൂടി തന്നെ കടന്ന് പോകുന്ന രീതയിലാണ് പുതിയ ക്രമീകരണം.അടിമാലിയില്‍ നിന്നുളള ബസ് സര്‍വ്വീസുകളും ചരക്ക് വാഹനങ്ങളും പനംകുട്ടി, കരിമണല്‍ ഭാഗത്തുകൂടി വഴി തിരിച്ച് വിട്ടിരിക്കുകയായിരുന്നു.
ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വന്നാല്‍ ഇതുവഴിയുളള ഗതാഗതം കൂടുതല്‍ സങ്കീര്‍ണമാകാനുള്ള സാഹചര്യംകൂടി കണക്കിലെടുത്താണ് അതിവേഗത്തില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള തീരുമാനം.നേരത്തെ അറ്റക്കുറ്റ പണികള്‍ വൈകുന്നതിനെതിരെ നാട്ടുകാരും പ്രതിക്ഷേധിച്ചിരുന്നു. ഇതോടെയാണ് ജില്ലാകളക്ടര്‍ ഇടപെട്ട് അതിവേഗം പ്രശനപരിഹാരം കണ്ടെത്തിയത്.












Click it and Unblock the Notifications