Get Updates
Get notified of breaking news, exclusive insights, and must-see stories!

വോളിബോളും ഓണത്തിനൊരു വരവേല്‍പ്പും: സേനാപതിയോരുങ്ങി ആഘോഷങ്ങള്‍ക്കായി...

രാജാക്കാട്: ഓണക്കാലമോത്തിയതോടെ നാട്ടിന്‍പുറങ്ങളിലെ മൈതാനങ്ങള്‍ കൂടുതല്‍ സജ്ജീവമാകാനൊരുങ്ങുന്നു. സേനപതിയില്‍ നടന്ന വോളിബോള്‍ ടൂര്‍ണമെന്റ് ജനശ്രദ്ധ പിടിച്ചടക്കി. മാങ്ങാത്തൊട്ടി തുഷാരം ക്ലബ്ബിന്റെ നേതൃത്വത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സേനാപതി സര്‍വീസ് സഹകരണ ബാങ്കിന്റെയും ഗാന്ധി മെമ്മോറിയല്‍ ഡെവലപ്പ്മെറ്റിന്റെയും സഹകരണത്തോടെയാണ് വോളിബോള്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് മത്സരങ്ങള്‍ നടക്കുന്നത്.സേനാപതി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജെയിംസ് തെങ്ങുംകുടി മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.വരും ദിവസങ്ങളിലായി 16 ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുന്നത്. വോളിബോള്‍ മത്സരങ്ങള്‍ക്ക് ശേഷം അത്തപൂക്കളം,മാവേലി,വടം വലി, വാഴയില്‍ കയറ്റം തുടങ്ങിയ മത്സരങ്ങള്‍ നടത്താനാണ് സംഘടാകരുടെ തീരുമാനം.

volley-ballmangathotty

ഓണത്തോടനുബന്ധിച്ചുള്ള വിവിധ കലാകായിക വിനോദങ്ങളും പുതുതലമുറയെകൂടി പരിചയപ്പെടുത്തുയെന്ന ലക്ഷ്യത്തോടെയാണ് പരിപാടികള്‍ നടക്കുക.24ന് ഘോഷയാത്രക്ക് ശേഷം മാങ്ങാത്തൊട്ടി ടൗണില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് ആഘോഷങ്ങള്‍ സമാപിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+