മൂന്നാറില്‍ വ്യാജമദ്യം വ്യാപകം!!! നിര്‍മ്മാണം നടക്കുന്നത് അധികവും തോട്ടം മേഖലയില്‍!! പരിശോധന വ്യാപകം
മൂന്നാര്‍: ഇടുക്കിയിലെ വിനോദ സഞ്ചാര മേഖലകളില്‍ വന്‍തോതില്‍ വ്യജമദ്യ ലോബി പിടിമുറുക്കുന്നു. മൂന്നാറിനെ ചുറ്റിപ്പറ്റിയാണ് തോട്ടംമേഖലകള്‍ കേന്ദ്രീകരിച്ച് കൂടുതലായി സ്പിരിറ്റ് നിര്‍മ്മാണം നടന്നു വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരുമാസത്തിനകം ചെറുതും വലുതുമായ നിരവധി വ്യാജമദ്യ കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും ഒടുവിലായി മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ എക്‌സൈസ് വകുപ്പ് 25 ലിറ്ററോളം വ്യാജമദ്യം പിടിച്ചെടുത്തിരുന്നു. കാട്ടിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സൂക്ഷിച്ചിരുന്ന വ്യാജമദ്യമാണ് എക്സൈസ് വകുപ്പ് പിടികൂടിയത്.
മാട്ടുപ്പെട്ടി എസ്റ്റേറ്റ് കുട്ടിയാര്‍വാലിയിലെ പാലത്തിനു സമീപമുള്ള കാട്ടിനുള്ളില്‍ സൂക്ഷിച്ച നിലയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. 25 ലിറ്റര്‍ വീതമുള്ള ആറു കന്നാസുകളിലായാണ് ഇത് സൂക്ഷിച്ചിരുന്നത്.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ആരെയും തന്നെ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല.യഥാര്‍ത്ഥ മദ്യമാണെന്ന് തെറ്റിധരിപ്പിക്കുംവിധം കൃത്രിമമായി കളര്‍ ചേര്‍ത്ത നിലയിലയിരുന്നു പിടികൂടിയവ. ഗാന്ധിജയന്തി ഉള്‍പ്പെടെ രണ്ടു ദിവസങ്ങളില്‍ അവധിയായിരുന്ന സാഹചര്യത്തില്‍ തോട്ടം മേഖലയില്‍ വില്‍പ്പന നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് മദ്യം നിര്‍മ്മിച്ചതെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ നിഗമനം.

രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് വ്യാജമദ്യം കണ്ടെത്തിയത്. എസ്റ്റേറ്റു മേഖലകളില്‍ വ്യാജമദ്യം വ്യാപകമാകുന്നതിനെതിരെ കര്‍ശന നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ഓണക്കാലത്ത് തോട്ടം മേഖലയില്‍ വിതരണം ചെയ്യാന്‍ സൂക്ഷിച്ചിരുന്ന ആയിരത്തി അഞ്ഞൂറു ലിറ്റര്‍ സ്പിരിറ്റ് നമയക്കാട് എസ്റ്റേറ്റില കാട്ടിനുള്ളില്‍ നിന്നും കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications