ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിന്നോക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് രാജ്യത്തിന്റെ കടമ : ഇടുക്കി എം പി ജോയ്സ് ജോര്‍ജ് !!!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളേയും മറ്റു പിന്നോക്ക വിഭാഗങ്ങളെയും കരുതലോടെ കാണുകയും രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതും രാജ്യത്തെ എല്ലാവരുടെയും ഉത്തരവാദിത്തം ആണെന്ന് ജോയ്സ് ജോര്‍ജ് എംപി പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഇടുക്കി ജില്ലാതല സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

എടിഎം കവര്‍ച്ച: ഇരുട്ടില്‍തപ്പി അന്വേഷണ സംഘം, പ്രതികളെ കുറിച്ച് സൂചനപോലുമില്ല...

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളുടെ സാഹചര്യം മെച്ചപ്പെട്ടതാണെന്നും രാജ്യത്തെ സാമൂഹ്യ സാമ്പത്തിക വളര്‍ച്ചക്കൊപ്പം പട്ടികവിഭാഗങ്ങളെയും എത്തിക്കാനുള്ള സാഹചര്യം സൃഷ്ട്ടിക്കുന്നതിനും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മൂലമറ്റം അറക്കുളം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് കിട്ടിയതും കലാകായിക മത്സരങ്ങളില്‍ വിജയിച്ചതുമായ പട്ടികജാതി
പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Joice George MP

രോഗബാധിതര്‍ക്ക് ചികിത്സ ധനസഹായം കിട്ടുന്നതിനുള്ള അനുമതിയും നല്‍കി. കൂടാതെ തൊടുപുഴ അഡിഷണല്‍ ഗവണ്മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറും ആയ അഡ്വ.മനോജ് കുര്യന്‍ സംഘടിപ്പിച്ച 'പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം' എന്ന വിഷയത്തെക്കുറിച്ചുള്ള വിജ്ഞാന ക്ലാസും നടന്നു. തദ്ദേശ സ്വയംഭരണ ജനപ്രധിനിധികള്‍ സാമൂഹിക സന്നദ്ധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Idukki
English summary
Idukki MP Joise George about dalits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X