Get Updates
Get notified of breaking news, exclusive insights, and must-see stories!

എടിഎം കവര്‍ച്ച: ഇരുട്ടില്‍തപ്പി അന്വേഷണ സംഘം, പ്രതികളെ കുറിച്ച് സൂചനപോലുമില്ല...

തൃശൂര്‍: എടിഎം കവര്‍ച്ച പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിക്കാതെ ഇരുട്ടില്‍തപ്പി അന്വേഷണ സംഘം. സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലെ വിരലടയാളങ്ങള്‍ പരിശോധിച്ചുവെങ്കിലും വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചില്ല. ഇരുമ്പനം, കൊരട്ടി എടിഎം കവര്‍ച്ച കേസുകളിലാണ് സിസിടിവി ക്യാമറയില്‍നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ അല്ലാതെ മറ്റ് യാതൊരു തുമ്പും ലഭിക്കാതെഅന്വേഷണം വഴിമുട്ടി നില്‍ക്കുന്നത്.

അതേ സമയം കവര്‍ച്ചയ്ക്കു പിന്നില്‍ വന്‍ ആസൂത്രണം നടന്നിരിക്കാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. പ്രാദേശികമായ സഹായം ലഭിക്കാന്‍ സാധ്യത കുറവാണ്. കവര്‍ച്ച നടത്തേണ്ട എടിഎം, അവിടേക്കെത്താനുള്ള വഴി, എന്നിവ മുന്‍കൂട്ടി നിരീക്ഷിച്ചതിന് ശേഷമാണ് കവര്‍ച്ച നടത്തിയത്. എടിഎം കൗണ്ടറുകള്‍ നേരത്തെ തന്നെ പരിശോധിച്ചു കവര്‍ച്ചാ സാധ്യത ഉറപ്പു വരുത്തിയിട്ടുണ്ടാകുമെന്നും പോലീസ് പറയുന്നു. കൗണ്ടറുകളിലെ സുരക്ഷ, ആളുകള്‍ എത്താത്ത സമയം എന്നിവ കൃത്യമായി വിലയിരുത്തിയാണ് കവര്‍ച്ചയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്. മോഷണ വിദഗ്ധരുടെ ഒരു സംഘം ആണ് കവര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയിരിക്കുന്നതെന്നാണ് നിഗമനം.

ATM theft


കൃത്യതയോടെയുള്ള കവര്‍ച്ച

രക്ഷപെടാനുള്ള എല്ലാ മാര്‍ഗവും ഉറപ്പു വരുത്തി കൃത്യതയോടെയാണ് കവര്‍ച്ച ആസൂത്രണം ചെയ്തിരിക്കുന്നത്. ഉത്തരേന്ത്യന്‍ പ്രൊഫഷണല്‍ സംഘങ്ങള്‍ ഇത്തര ത്തില്‍ പ്രാദേശിക സംഘങ്ങളുമായി ബന്ധപ്പെടുവാന്‍ ബുദ്ധിമുട്ടാണെന്നാണ് പോലീസ് കരുതുന്നത്. പ്രാദേശിക സഹായം സ്വീകരിച്ചാല്‍ പോലീസ് പെട്ടെന്ന് പിടികൂടുവാന്‍ സാധ്യതയുള്ളതിനാല്‍ അവരുമായി ബന്ധം പുലര്‍ത്താന്‍ പ്രഫഷണല്‍ സംഘങ്ങള്‍ ശ്രമിക്കാറില്ല. അവര്‍തന്നെ നേരിട്ട് വന്ന് പരിശോധന നടത്തി പദ്ധതി തയാറാക്കുകയാണ് രീതി. നേരത്തെയുണ്ടായ ചാലക്കുടി ജ്വല്ലറി മോഷണത്തിന് സമാനമായ കളവാണ് നടന്നിരിക്കുന്നത്. ഇതേ തരത്തില്‍ സംഘാംഗങ്ങള്‍ സ്ഥലത്ത് എത്തി പദ്ധതികള്‍ പ്ലാന്‍ ചെയ്താണ് മോഷണം നടത്തിയത്. ഒരു വിധ തെളിവുകള്‍ അവശേഷിപ്പിക്കാതെ രക്ഷപെടുകയും ചെയ്തു. ജ്്വല്ലരി കവര്‍ച്ചയിലും പ്രതികളെ വലയിലാക്കിയത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേക്ഷണമാണ് . അതിനാല്‍ ലഭ്യമായ സിസിടിവി ദൃശ്യ.ങ്ങളും മൊബൈല്‍ ടവറുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പോലീസ് നീക്കം.

പ്രാദേശിക സഹായം: ഊഹോപോഹങ്ങള്‍ തള്ളി പോലീസ്

മോഷ്ടാക്കള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്ന ഊഹോപോഹങ്ങള്‍ തള്ളിയ അന്വേഷണ സംഘം കവര്‍ച്ചയ്ക്ക് പിന്നില്‍ മൂന്നു പേരാണ് ഉള്ളതെന്ന് നിഗമനത്തിലാണ് മുന്നോട്ട് നീങ്ങുന്നത്. എന്നാല്‍ മോഷണ സംഘം ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് ഉറപ്പിക്കാനാകാത്ത സ്ഥിതിയിലാണ് ഇപ്പോള്‍ അന്വേഷണസംഘം. നിലവില്‍ തെലുങ്കാന, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമാനരീതിയില്‍ മോഷണം നടത്തി പിടിയിലായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനമായ ജാര്‍ഖണ്ഡിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. സംസ്ഥാന ക്രൈംറെക്കോര്‍ഡ് ബ്യൂറോയിലെ വിരലടയാളങ്ങള്‍ പരിശോധിച്ചെങ്കിലും വ്യക്തമായ സൂചന അന്വേഷണ സംഘത്തിന് ഇനിയും ലഭിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലെ വിരലടയാളങ്ങള്‍ കൂടി പരിശോധിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. മോഷ്ടാക്കള്‍ മൊബൈല്‍ ഫോണിനു പകരം ലാന്റ് ഫോണും ഗൂഗിളും ഉപയോഗിച്ചിട്ടുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായവും അന്വേഷണ സംഘം തേടി. എ.ടി.എം. കവര്‍ച്ചയ്ക്ക് പിന്നില്‍ മലയാളികളല്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പോലീസിന് ലഭിക്കുന്ന എല്ലാ വിവരങ്ങളും സംയോജിപ്പിച്ചാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. നിലവിലെ അന്വേഷണ പുരോഗതി ഡി.ജി.പി വിലയിരുത്തി. വ്യക്തമായ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

'നമ്പര്‍' തേടി പേലീസ്

കവര്‍ച്ചാ സംഘത്തിന്റെ മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങി. ഫോണ്‍ ഉപയോഗിക്കാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് പോലീസ്. കാരണം, ഇത്തരം കവര്‍ച്ചയ്ക്കായി ഇവര്‍ ഇറങ്ങുമ്പോള്‍ സാധാരണ ഫോണുകള്‍ ഉപയോഗിക്കാറില്ല. പോലീസ് പിന്തുടരുമെന്ന കാരണത്താലാണിത്.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണു കൊരട്ടി ജങ്ഷനുസമീപം ദേശീയപാതയില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് കവര്‍ച്ച നടന്നത്. എ.ടി.എം. അറുത്തുമാറ്റി പത്തുലക്ഷത്തോളം രൂപയാണ് കവര്‍ന്നത്. ബാങ്കിനോട് ചേര്‍ന്നാണ് എംടിഎം കൗണ്ടറും. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് കൗണ്ടര്‍ പൊളിച്ചിരിക്കുന്നത്. തുടര്‍ന്ന് ട്രേയില്‍ സൂക്ഷിച്ചിരുന്ന പത്തുലക്ഷത്തോളം രൂപയും കവര്‍ച്ചാ സംഘം രക്ഷപ്പെടുകയായിരുന്നു.

കോടിമത കേന്ദ്രീകരിച്ചും അന്വേഷണം

പ്രതികള്‍ തൃശൂരില്‍നിന്ന് രക്ഷപ്പെട്ട ശേഷം ആന്ധ്രയില്‍ എത്തിയിരുന്നതായി സൂചന ലഭിച്ചിരുന്നു. അന്വേഷണ സംഘം അവിടെയെത്തി തിരച്ചില്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. കോട്ടയത്തെ കോടിമത കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രദേശത്തുനിന്ന് രാജസ്ഥാന്‍ സ്വദേശികളെ കാണാതായിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. മൂന്നു സംഘങ്ങള്‍ രൂപീകരിച്ചാണ് അന്വേഷണം. പ്രതികള്‍ രക്ഷപെട്ടത് ട്രെയിന്‍ മാര്‍ഗമാണെമന്ന നിഗമനത്തില്‍ റെയില്‍വ് സ്റ്റേഷനുകള്‍ വഴിയുള്ള അന്വേഷണവും നടക്കുന്നു. കൊരട്ടിയിലെ അന്വേഷണ സംഘം ഉടനെ ഗോവയിലേക്കും അന്വേഷണം വ്യാപിപ്പിക്കും.

കവര്‍ച്ചക്കാര്‍ കടന്നത് ധന്‍ബാദ് എക്‌സ്പ്രസില്‍ ?

ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിനിലാണ് മോഷ്ടാക്കള്‍ കടന്നതെങ്കില്‍ ഗോവയുമായി ബന്മുണ്ടാകുമെന്നാണ് കരുതുന്നത്. ഏഴംഗ സംഘം രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അനുസരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടയില്‍ സിസിടിവി ദൃശ്യങ്ങളില്‍ ലഭിച്ചത് കവര്‍ച്ചക്കാരുടെ ചിത്രം തന്നെയാണോ എന്ന ആശയകുഴപ്പവും പോലീസിനുണ്ട്. ലഭിച്ച ഏഴുപേരുടെ ദൃശ്യങ്ങള്‍ സ്ഥിരീകരിക്കാനുള്ള ശ്രമം നടക്കുന്നു. ഇരുമ്പനത്തെ സിസിടിവി ക്യാമറയില്‍ നിന്നും സംഘത്തില്‍ തടിച്ച ഒരാളുണ്ടെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് ലഭിച്ച ഏഴുപേരുടെ ദൃശ്യത്തില്‍ അയാളെ കാണാനില്ലാത്തതാണ് സംശയത്തിനിടയാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+