വിവാഹത്തിന് പിന്നാലെ സംശയരോഗവും വക്കേറ്റവും;19-കാരി ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ; ദുരൂഹത!
ഇടുക്കി : ജില്ലയിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇടുക്കി പെരിയവാര എസ്റ്റേറ്റിലെ സമീപം ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ബന്ധുക്കളാണ് 19 - കാരിയായ ശ്രീജയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ടു് വർഷങ്ങൾക്ക് മുൻപ് ആയിരുന്നു ശ്രീജയുടെ വിവാഹം കഴിഞ്ഞത്. എസ്റ്റേറ്റിന് സമീപം താമസിക്കുന്ന പ്രവീൺ എന്ന ആളെയാണ് ശ്രീജ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ ഇരുവരും സന്തോഷത്തോടെ കഴിഞ്ഞിരുന്നു. എന്നാൽ, പിന്നീട്, ഇരുവരും തമ്മിൽ പല പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ വ്യക്തമാക്കുന്നു.

അതേസമയം, പ്രവീണിന് സംശയ രോഗം ഉള്ളതായി ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം ശ്രീജയോട് ഇയാൾ സംശയത്തോടെയാണ് പെരുമാറിയിരുന്നത്. സ്ത്രീധന പ്രശ്നത്തെ ചൊല്ലിയും പ്രവീൺ നിരന്തരം 19 - കാരിയായ ശ്രീജയെ വീടിനുള്ളിൽ വച്ച് ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കുന്നു. ഈ കാരണങ്ങൾ കൊണ്ട് തന്നെ ശ്രീജ മാനസികമായി ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു.
അതേസമയം, വീടിന് ഉളളിൽ ആരുമില്ലാത്ത സമയം നോക്കിയാണ് 19 - കാരിയായ ശ്രീജ തൂങ്ങി മരിച്ചത്. ഇതിന് പിന്നാലെ വിവരം അറിഞ്ഞതിനെ തുടർന്ന് പൊലീസ് ഉടൻ സ്ഥലത്ത് എത്തിയിരുന്നു. നിലവിൽ മൂന്നാർ പോലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. യുവതി സ്വയം ആത്മഹത്യ ചെയ്ത് ആയിരിക്കാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇതാണ് കിടിലൻ ചിത്രങ്ങൾ; ക്യൂട്ട് ലുക്കിൽ പൂർണ്ണിമ ഇന്ദ്രജിത്ത്; വൈറലായ ചിത്രങ്ങൾ ഇവയാണ്
എന്നാൽ , യുവതിയുടെ ഭർത്താവിൽ നിന്നും ഉണ്ടായ മർദ്ദനങ്ങൾ കണക്കിലെടുത്ത് മാനസിക പീഡനത്തെ കുറിച്ചും ബന്ധുക്കൾ ഉന്നയിക്കുന്ന സ്ത്രീധന പ്രശ്നങ്ങളെക്കുറിച്ചും അന്വേഷിക്കും എന്ന് പൊലീസ് പറയുന്നു. ബന്ധുക്കൾ വെളിപ്പെടുത്തുന്ന വിവരങ്ങളിൽ എന്തെങ്കിലും സത്യമുണ്ടേയെന്ന് അന്വേഷിച്ച് കണ്ടെത്തിയതിന് ശേഷം മാത്രം ആത്മഹത്യയെ കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ സാധിക്കുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു.












Click it and Unblock the Notifications