Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനാലുകാരി പ്രസവിച്ച സംഭവത്തില്‍ ബന്ധു അറസ്റ്റില്‍; ക്രൂരത അമ്മ ജോലിക്ക് പോയപ്പോള്‍...

ഇടുക്കി: ബൈസണ്‍വാലിയിലെ 14കാരി പ്രസവിച്ച സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. പ്രതിക്കെതിരെ പെണ്‍കുട്ടി നേരത്തെ പോലീസില്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളെ അന്വേഷിക്കവെയാണ് അറസ്റ്റ്. ബൈസണ്‍വാലി സ്വദേശിയായ ബന്ധുവാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് രണ്ടു കുട്ടികളുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസം 29നാണ് പെണ്‍കുട്ടി അടിമാലി ആശുപത്രിയില്‍ പ്രസവിച്ചത്. ആശുപത്രിയില്‍ നിന്ന് വിവരം അറിയിച്ചതു പ്രകാരം രാജാക്കാട് പോലീസിത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. ശേഷം ബന്ധുവിനെതിരെ കേസെടുത്തിരുന്നു.

ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നു എന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. ഇവിടെയുള്ള നിരീക്ഷണം കഴിഞ്ഞാല്‍ അമ്മയെയും കുഞ്ഞിനെയും ശിശു ക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരാക്കി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. പോക്‌സോ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

r

പെണ്‍കുട്ടിയുടെ അമ്മ പെരുമ്പാവൂരില്‍ വീട്ടുജോലി ചെയ്താണ് കുടുംബം ജീവിക്കുന്നത്. കൊവിഡിന് മുമ്പ് ഇവര്‍ക്കൊപ്പം മകളെയും കൊണ്ടുപോയിരുന്നു. എന്നാല്‍ കൊവിഡ് വ്യാപിച്ചതോടെ ബൈസണ്‍വാലിയിലെ ബന്ധുവീട്ടിലാക്കി. തുടര്‍ന്നാണ് പെണ്‍കുട്ടിക്കെതിരെ അക്രമം നടന്നത്. ഭയം കാരണം പീഡനവിവരം പെണ്‍കുട്ടി രഹസ്യമാക്കി വച്ചതായിരുന്നു. എന്നാല്‍ കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്.

സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

നിതിനയെ കൊല്ലാന്‍ അഭിഷേക് കൃത്യമായ പദ്ധതി തയ്യാറാക്കി- പോലീസ്

കോട്ടയം; പാലായിലെ വിദ്യാര്‍ഥിനി നിതിനയെ കൊലപ്പെടുത്താന്‍ പ്രതി അഭിഷേക് കൃത്യമായ പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന് പോലീസ്. പെണ്‍കുട്ടിയെ കൊല്ലുമെന്ന് പ്രതി സുഹൃത്തിന് മെസേജ് അയച്ചിരുന്നു എന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പഞ്ചഗുസ്തി ചാമ്പ്യന്‍ ആയതിനാല്‍ പ്രതിക്ക് നല്ല ശാരീരിക ക്ഷമതയുണ്ട്. ഒറ്റകുത്തിന് തന്നെ പെണ്‍കുട്ടിയുടെ വോക്കല്‍ കോഡ് അറ്റുപോയി. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയെ പാലാ സെന്റ് തോമസ് കോളജിലെത്തിച്ചു തെളിവെടുത്തു.

എങ്ങനെയാണ് കൃത്യം ചെയ്തതെന്ന് പ്രതി പോലീസിന് കാണിച്ചുകൊടുത്തു. കൂത്താട്ടുകുളത്തെ കടയില്‍ നിന്നാണ് പ്രതി ബ്ലേഡ് വാങ്ങിയത്. ഇവിടെ വരും ദിവസം തെളിവെടുപ്പ് നടത്തും. പേപ്പര്‍ കട്ടറിലെ പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അവസാന വര്‍ഷ ഫുഡ് ടെക്‌നോളജി പരീക്ഷ എഴുതാന്‍ എത്തിയതായിരുന്നു നിതിനയും പ്രതിയും. ആദ്യം പരീക്ഷ ഹാളില്‍ നിന്ന് പുറത്തിറങ്ങിയ പ്രതി, നിതിന എത്തുന്നതിന് കാത്തിരിക്കുകയും പെണ്‍കുട്ടി എത്തിയപ്പോള്‍ വഴക്കുണ്ടാക്കി കൊലപ്പെടുത്തുകയുമായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+