പൂപ്പാറ കൂട്ടബലാത്സംഗ കേസ്: 2 സുഹൃത്തുക്കൾക്കെതിരെ ഇരയുടെ മൊഴി; അറസ്റ്റ് ചെയ്ത് പൊലീസ്
ഇടുക്കി : പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് പ്രതികളായ രണ്ടുപേർ കൂടി പോലീസിന്റെ പിടിയിലായി. രാജകുമാരി, പൂപ്പാറ എന്നീ സ്ഥലങ്ങളിൽ വച്ച് ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരിയെ പീഡിപ്പിക്കുകയായിരുന്നു.
മധ്യപ്രദേശ് സ്വദേശികളായ മഹേഷ് കുമാർ യാദവ്, ഖേംസിംഗ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ പെൺകുട്ടിയുടെ സുഹൃത്തുക്കളാണ്. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി മാറി. പീഡന സംഭവത്തിന് പിന്നാലെ കൗൺസിലിംഗിനായി പെൺകുട്ടിയെ വിധേയമാക്കിയിരുന്നു. ഇതിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.

അതേസമയം, പൊലീസ് പിടിയിലായ 8 പ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. ശിവ,സുഗന്ധ്, പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. എന്നാൽ, നാല് പേർ തന്നെ ബലാത്സംഗം ചെയ്തു എന്നാണ് കുട്ടി പോലീസിന് മൊഴി നൽകിയത്. ഇതിൽ ശിവ, സുഗന്ത്, സാമുവൽ എന്നിവരെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് മറ്റ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ അറസ്റ്റിലായ പ്രതികൾ പെൺകുട്ടിയുടെ സുഹൃത്തിനെ മർദ്ദച്ചവരും സഹായം ചെയ്തു കൊടുത്തവരുമാണെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവം നടന്ന സ്ഥാലത്തെത്ത് ഫൊറൻസിക് സംഘം തെളിവുകൾ ശേഖരിച്ചിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു സംഭവം നടന്നത്. പശ്ചിമ ബംഗാൾ സ്വദേശിയായ പതിനഞ്ചുകാരിയെ അന്ന് വൈകിട്ട് പൂപ്പാറയിലെ തേയിലത്തോട്ടത്തിൽ വച്ച് കൂട്ട ബലാത്സംഗം ചെയുകയായിരുന്നു. ബെവ്കോ ഔട്ട് ലെറ്റിൽ നിന്നും സുഹൃത്തിനൊപ്പം മദ്യം വാങ്ങി എസ്റ്റേറ്റ് - പൂപ്പാറ റൂട്ടിലുള്ള തേയിലത്തോട്ടത്തിൽ എത്തിയിരുന്നു പെൺകുട്ടിയും സുഹൃത്തും. തേയിലത്തോട്ടത്തിൽ ഇരിക്കുമ്പോഴാണ് ആറംഗ സംഘം സുഹൃത്തിനെ മർദ്ദിച്ച ശേഷം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്.
പതിനഞ്ചുകാരി ബഹളം വച്ചതോടെ നാട്ടുകാരിൽ ചിലർ അവിടെ എത്തുകയായിരുന്നു. ഇതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. ഉടൻ തന്നെ, നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പിന്നാലെ, ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി. പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയയാക്കി.
നീല സാരിയും കിടിലൻ കമ്മലും; ലുക്കാണ്, ആരും നോക്കും! പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ വൈറൽ
മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശിയാണ് പീഡനത്തിന് ഇരയായ പെൺകുട്ടി. രാജാക്കാട് ഖജനാപ്പാറയിൽ തോട്ടം തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കൾ. ബംഗാൾ സ്വദേശിയായ ആൺ സുഹൃത്തിനൊപ്പം ഓട്ടോ റിക്ഷയിലാണ് പെൺകുട്ടി പൂപ്പാറയിൽ എത്തിയത്.












Click it and Unblock the Notifications