Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മാവനും മരുമകനും പിണക്കമുണ്ടായാൽ, ചൂലു ചെളിയിൽ മുക്കി അടി!; വിചിത്രമായ ആചാരമാണത്രേ!

ഇടുക്കി : ഏറെ വിചിത്രമായ ആചാരം ഇന്നും തുടരുന്ന ഒരു സ്ഥലമുണ്ട്. അമ്മാവനും മരുമകനും തമ്മിൽ പിണക്കം ഉണ്ടായാൽ പറഞ്ഞു തീർക്കില്ല. പകരം ചൂലുകൊണ്ട് തല്ലി പിണക്കം മാറ്റും. കേട്ടപ്പോൾ തന്നെ വ്യത്യസ്ത തോന്നിയില്ലേ. അതുതന്നെയാണ് ഇതിന്റെ പ്രത്യേകത.

തമിഴ്നാട്ടിലെ തേനി ജില്ലയിൽ ആണ് ഇന്നും വിചിത്രമായ ഈ ആചാരം നിലനിൽക്കുന്നത്. ശരിക്കും പറഞ്ഞാൽ ഇതൊരു ചടങ്ങാണ്. മറവപ്പട്ടിയിലെ 200 വർഷം പഴക്കമുള്ള മുത്താലമ്മൻ കോവിൽ ഉത്സവത്തോട് അനുബന്ധിച്ചാണ് ഈ ചടങ്ങുകൾ. തേനി ആണ്ടിപ്പട്ടിക്കു സമീപം മറവപ്പട്ടിയിൽ അമ്മാവൻ - മരുമകൻ ബന്ധം ചൂലു കൊണ്ട് അടിച്ച് ഊട്ടിയുറപ്പിക്കും.

idukki

കേൾവിക്കാർക്ക് ഇത് ഏറെ വ്യത്യസ്തമായിരിക്കും. എന്നാൽ, വിശ്വസിച്ചേ മതിയാകൂ.... എന്നാൽ, വേറിട്ട ഈ കാഴ്ച കാണണമെങ്കിൽ ചിത്തിര മാസത്തിലെ ഉത്സവം വരെ കാത്തിരിക്കണം. ഈ ഉത്സവ കാലത്തിനായി കാത്തിരിക്കുന്നവരാണ് ഇവിടെ ഉളളവർ. പുറത്ത് ജോലിക്ക് പോയവർ എല്ലാം ഉത്സവത്തിന് വീണ്ടും ഒത്തുകൂടുന്നത് പതിവാണ്.

ഉത്സവത്തിന്റെ തലേന്നു കെട്ടുകാഴ്ചയും കാവടി ഘോഷ യാത്രയും എല്ലാം ഉണ്ടാകും. പ്രധാന ഉത്സവ ദിനത്തിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ മഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞ് ക്ഷേത്രത്തിൽ എത്തും. തുടർന്ന് വിവിധ വഴിപാടുകൾ കുടുംബത്തിനായി നടത്തുമെന്നാണ് പറപ്പെടുന്നത്. ഇതിന് ശേഷമാണ് വേറിട്ട ആചാരം നടക്കുന്നത്.

എല്ലാവരും ഒത്തുചേർന്ന് മുത്താലമ്മനെ ആരാധിച്ച് പ്രത്യേക വേഷം ധരിച്ച് ചെളിയിൽ നനച്ച ചൂലു കൊണ്ടു മാറി മാറി അടിക്കും. അമ്മാവന്മാരും മരുമക്കളും തമ്മിലുള്ള മുൻ വൈരാഗ്യങ്ങൾ ഒഴിവാക്കാനും കുടുംബത്തിൽ ഐക്യം ഉണ്ടാകാനുമാണ് ഈ ആചാരം നടപ്പിലാക്കുന്നത്. അതേസമയം, വേറിട്ട ഒരു രീതിയും ഈ ആചാരത്തിന് ഉണ്ട്. പിണങ്ങി ഇരിക്കുന്ന വ്യക്തികൾ ഉത്സവത്തിന് ക്ഷേത്രത്തിലെത്താൻ തയ്യാറായില്ല എങ്കിൽ നേരിട്ട് വീട്ടിലെത്തി ചൂൽ കൊണ്ട് അടിക്കാം.

പക്ഷേ, പരസ്പരം ചൂൽ കൊണ്ട് അടിക്കണം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത്തരത്തിൽ ചൂലുകൾ കൊണ്ട് പരസ്പരം അടിച്ചതിനുശേഷം കെട്ടിപ്പിടിച്ച് സന്തോഷത്തോടെ ക്ഷേത്ര ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങാം. മൂന്നു ദിവസമാണ് ക്ഷേത്രത്തിൽ ഉത്സവം നടക്കുക. ഈ ദിവസങ്ങളിൽ ഉത്സവത്തിന്റെ അവസാന ദിനം ആണ് ഈ ചടങ്ങുകൾ നടക്കുക.

ഹേയ് എന്താ ഞാൻ ലുക്കല്ലെ?...;കനിഹ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ; ഇതാണ് വൈറൽ

പ്രത്യേകം സമയവും ഇതിന് നിശ്ചയിച്ചിട്ടുണ്ട്. രാവിലെ 6 മണി മുതൽ വൈകിട്ട് ആറ് മണി വരെ ഈ ചടങ്ങ് ക്ഷേത്രത്തിൽ നടക്കും. പക്ഷേ ചൂൽ ചെളിയിൽ മുക്കി വേണം പരസ്പരം അടിക്കാൻ. 200 വർഷങ്ങളുടെ പഴക്കമുണ്ട് ഈ ആചാരത്തിന്. അതുകൊണ്ടു തന്നെ പെട്ടെന്ന് മറന്നു കളയാൻ ഇവിടത്തുകാർ തയ്യാറുമല്ല. പക്ഷേ, യു വതലമുറ ഇതിലൊന്നും അധികം ശ്രദ്ധ കാണിക്കാറുമില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+