• search
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പ്രളയാനന്തര നിര്‍മ്മാണം: ഐഎസ്ആര്‍ഒ ഇടുക്കിയെ സഹായിക്കും

  • By Desk

ചെറുതോണി: ജില്ലയില്‍ പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന വീടുകളും പൊതുസ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള നിര്‍മ്മിതികളുടെ പുനര്‍നിര്‍മ്മാണത്തില്‍ ജില്ലയ്ക്ക് സഹായഹസ്തവുമായി ഐ.എസ്.ആര്‍.ഒയുടെ ആന്‍ട്രിക്സ് കോര്‍പ്പറേഷന്‍. പ്രകൃതി ദുരന്തത്തില്‍ ജില്ലയില്‍ ഏറ്റവും അധികം നാശനഷ്ടം നേരിട്ട ഏതെങ്കിലും പഞ്ചായത്തിന്റെ പുനരുദ്ധാരണത്തില്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായി സഹായം ലഭ്യമാക്കുന്നതിനാണ് ആന്‍ട്രിക്സ് കോര്‍പ്പറേഷന്‍ അധികൃതര്‍ താല്‍പര്യം അറിയിച്ചത്.

ആചാരലംഘനമുണ്ടായെങ്കില്‍ തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താം.... മറുപടിയുമായി സുരേന്ദ്രന്‍
ജില്ലാഭരണകൂടം നിര്‍ദ്ദേശിക്കുന്ന പ്രോജക്ടുകള്‍ക്ക് സി.എസ്.ആര്‍ ഫണ്ടിലൂടെ സഹായം ലഭ്യമാക്കാമെന്ന് ജോയ്സ്ജോര്‍ജ്ജ് എം.പിയും ജില്ലാകലക്ടര്‍ ജീവന്‍ബാബുവുമായി കലക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചയില്‍ ബാംഗ്ലൂര്‍ ആസ്ഥാനമായ ആന്‍ട്രിക്സ് കോര്‍പ്പറേഷന്‍ സി.എം.ഡി രാകേഷ് ശശിഭൂഷണും, ഡയറക്ടര്‍(സി.എസ്.ആര്‍) ബി.കെ. രംഗനാഥുമാണ് ഉറപ്പ് നല്‍കിയത്. ജില്ലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ വിശദവിവരങ്ങള്‍ എം.പിയും കലക്ടറും ആന്‍ട്രിക്സ് കോര്‍പ്പറേഷന്‍ അധികൃതരെ ബോധ്യപ്പെടുത്തി.

ചര്‍ച്ചയില്‍ ആര്‍.ഡി.ഒ എം.പി വിനോദും പങ്കെടുത്തു. തുടര്‍ന്ന് സംഘം ചെറുതോണി, ഇടുക്കി, രാജമുടി, വെള്ളത്തൂവല്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് പ്രകൃതിദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് വിലയിരുത്തി.ഇടുക്കിയില്‍ പ്രധാനമായും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമാണ് ഏറ്റവും കൂടുതലായി സംഭവിച്ചത്. റോഡുകളുടെ നവീകരണം അടക്കമുള്ള ജോലികള്‍ ജില്ലയില്‍ പുരോഗമിക്കുന്നതിനിടയിലാണ് പിന്തുണ നല്‍കി ഐ എസ് ആര്‍ ഒ യും രംഗത്ത് വന്നത്.


ഇടുക്കി മണ്ഡലത്തിലെ യുദ്ധം
പ്രഹരശേഷി
INC 75%
KEC 25%
INC won 7 times and KEC won 2 times since 1977 elections

Idukki

English summary
ISRO helps Idukki for re-built

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more