ദേവികുളത്ത് സസ്പെൻസ് അവസാനിച്ചു; എ രാജയും ഡി കുമാറും സ്ഥാനാർത്ഥികൾ
ഇടുക്കി; ദേവികുളത്ത് അനിശ്ചിതത്വത്തിന് വിരാമമിട്ട് കോൺഗ്രസും സിപിഎമ്മും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഡി കുമാറാണ് യുഡിഎഫ് സ്ഥാനാർത്ഥി. പുതുമുഖമായ എ രാജയെയാണ് എൽഡിഎഫിന് വേണ്ടി മത്സരിക്കുന്നത്.എതിർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷം സ്ഥാനാർത്ഥി പ്രഖ്യാപനം എന്ന നിലപാട് ഇരുമുന്നണികളും സ്വീകരിച്ചതോടെയായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപനം മണ്ഡലത്തിൽ വൈകിയത്.
പട്ടികജാതി സംവരണ മണ്ഡലത്തിൽ ജാതി സമവാക്യങ്ങൾ നിർണായകമാണ്.
മണ്ഡലത്തിൽ 62 ശതമാനം പേരും തമിഴ് വംശജരാണ്. 12 പഞ്ചായത്തുകളിൽ ഏഴിലും ഇവർ സ്വാധീവ ശക്തികളാണ്. ഇതിൽ തന്നെ പള്ളർ, പറയർ സമുദായങ്ങൾക്കാണ് മേധാവിത്വം. ഇരു മുന്നണികളും വ്യത്യസ്ത സമുദായാംഗങ്ങളെ മത്സരിപ്പിച്ചാൽ ജാതി അടിസ്ഥാനത്തിൽ വോട്ട് വിഭജിക്കപ്പെടുമോയെന്നതായിരുന്നു മുന്നണികളുടെ ആശങ്ക.

മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസിന്റെ മൂന്നാർ ബ്ലോക്ക് പ്രസിഡന്റുമാണ് രാജ.കുണ്ടള സ്വദേശിയാണ് ഇദ്ദേഹം. സിപിഎമ്മിന്റെ മൂന്നാര്‍ ഏരിയ കമ്മിറ്റി അംഗമായ രാജ കഴിഞ്ഞ തവണയും സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. 2009 മുതല്‍ ദേവികുളം മുന്‍സിഫ് കോടതിയില്‍ അഭിഭാഷകനായി ജോലി ചെയ്ത് വരികയാണ് അദ്ദേഹം.
ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം
കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റാണ് ഡി കുമാർ. യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായ കുമാർ 1998 ൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ചെയർമാനായി. കോൺഗ്രസ് കമ്മിറ്റി മണ്ഡലം പ്രസിഡന്റായി 10 വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബ്ലോക്ക് കമ്മിറ്റിയുടെ പ്രസിഡന്റും സൗത്ത് ഇന്ത്യന്‍ പ്ലാന്റേഷന്‍ വൈസ് പ്രസിഡന്റും ഐഎന്‍ടിയുസിയുടെ സംസ്ഥാന കമ്മിറ്റി പ്രസിഡന്റുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അതിസുന്ദരിയായി പാർവ്വതി നായർ, ഏറ്റവും പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications