Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കി അതിജീവനത്തിലേക്ക് മഴക്കെടുതി ജില്ലാ കളക്ടര്‍ അവലോകനം ചെയ്തു...

ഇടുക്കി: മഴക്കെടുതിയിലും മണ്ണിടിച്ചിലിലും ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതിനും വീട് നഷ്ടമായവര്‍ക്ക് പുനരധിവാസ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വേണ്ട നടപടികള്‍ ഊര്‍ജിതമാക്കാന്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബു നിര്‍ദേശം നല്‍കി.

ബസുടമകളുടേയും തൊഴിലാളികളുടേയും ഒരുദിവസത്തെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

മഴക്കെടുതിയില്‍ വെള്ളവും ചെളിയും കയറിയ വീടുകള്‍, കിണറുകള്‍ എന്നിവ ശുചിയാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ ത്രിതല പഞ്ചായത്തുകളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ കമ്മറ്റി രൂപീകരിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യം, വൈദ്യുതി, റവന്യു, ജലവിഭവം, പോലീസ്, ഫയര്‍ഫോഴ്സ്, തുടങ്ങിയ വകുപ്പുകളും ശുചിത്വമിഷന്‍, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവയുടെ പ്രതിനിധികളും ഉള്‍പ്പെടുന്ന യോഗം ചേര്‍ന്ന് രൂപീകരിക്കുന്ന സമിതി അതതുസ്ഥലങ്ങളില്‍ വാസസ്ഥലങ്ങളും കിണറുകളും കുടിവെള്ള ശ്രോതസുകളും ശുചിയാക്കുന്നതിന് നടപടി സ്വീകരിക്കും.

Flood

പഞ്ചായത്ത് സെക്രട്ടറിമാരും സമിതിയുടെ കണ്‍വീനര്‍മാരായിരിക്കും. മഴക്കെടുതിയില്‍ അകപ്പെട്ട എല്ലാ കുടംബങ്ങളിലും പോയി സ്ഥിതി വിലയിരുത്തി നടപടി സ്വീകരിക്കണം.ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ വിപണിയെ നിരീക്ഷിച്ച് പുഴ്ത്തിവയ്പ്പും അമിതവിലയും തടയുന്നതിന് നിലവിലുള്ള സ്റ്റോക്, എം.ആര്‍.പി തുടങ്ങിയവ പരിശോധിക്കുന്നതിന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് , സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി എന്നിവയെ ചുമതലപ്പെടുത്തി. വിപണിയില്‍ ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും നടപടിയെടുക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+