മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബസുടമകളുടേയും തൊഴിലാളികളുടേയും ഒരുദിവസത്തെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ബസുടമകളുടേയും തൊഴിലാളികളുടേയും ഒരുദിവസത്തെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്തെ മൂന്നു ബസുകളുടെ ഉടമകളുടേയും തൊഴിലാളികളുടേയും ഒരുദിവസത്തെ മുഴുവന്‍ കളക്ഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമര്‍പ്പിക്കും. പടപ്പറമ്പ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ വൈറ്റ് ഗ്രൂപ്പിന്റെ കീഴിലുള്ള മൂന്ന് ബസ്സുകളിലെ തൊളിലാളികളുടെ വേതനം അടക്കം ഇന്നത്തെ മുഴുവന്‍ കളക്ഷനുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്.

വി.പി ഷംസുദീന്റെ ഉടമസ്ഥതയിലുള്ള വി.പി സൂപ്പര്‍വൈസ് ബസ്സും. പുളിക്കല്‍ സെക്കീറിന്റെ ഉടമസ്ഥയിലുള്ള രണ്ട് ബസ്സുകളായ പുളിക്കല്‍ ബണ്ട് മാ ണ് ഇന്നത്തെ സര്‍വ്വീസ് പൂര്‍ണ്ണമായി ദുരിതാശ്വസത്തിന് വേണ്ടി നീക്കിവെച്ചത്.

busesforreliefactivities-

കേരളം മുഴുവന്‍ അനുഭവിക്കുന്ന പ്രളയ ദുരിതത്തില്‍ ഒറ്റകെട്ടായി നിന്ന് തൊഴിലാളികളായ സറഫുദ്ദീന്‍. സഫ് വാന്‍. ഇര്‍ഷാദ്. ഷിഹാബ്. ലത്തീഫ് .ഷഫീക്ക്.അസീസ് (കുഞ്ഞിപ്പ ) എന്നിവര്‍ പൂര്‍ണ പിന്തുണയുമായി രംഗത്ത് വന്നതെന്ന് ഇന്‍ വൈറ്റ് ഗ്രൂപ്പ്മാനേജര്‍ ഫൈസല്‍ ഇന്‍വൈറ്റ് പറഞ്ഞു. മലപ്പുറം പുലാമന്തോള്‍ റൂട്ടിലോടുന്ന ബസ്സുകളാണ് ഇത്തരത്തില്‍ മറ്റുള്ളവര്‍ക്ക് പ്രചോദനകരമായ പ്രവര്‍ത്തിയുമായി രംഗത്തുവന്നത്.

rain6-1

വിപി ബസ് ഇതിന് മുമ്പും ഇതുപോലെയുള്ള ജീവകാരുണ്യങ്ങള്‍ക്കായി സര്‍വീസ് നടത്തിയിരുന്നു. സ്‌കൂളുകളുടെ ആരംഭ ദിവസങ്ങളില്‍ വി.പി ബസില്‍ എല്ലാവിദ്യാര്‍ഥികള്‍ക്കും സൗജന്യയാത്ര അനുവദിക്കാറുണ്ട്. വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ഈ പദ്ധതി തുടര്‍ വര്‍ഷങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രാസൗകര്യം ഒരുക്കുമെന്ന് ഉടമ വി.പി ഷംസുദ്ദീന്‍ പറയുന്നു.

Malappuram
English summary
kerala flood bus staffs donates one day remuneration for relief activities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X