തൊടുപുഴയില്‍ വീടുകള്‍ തകര്‍ന്നു; മൂന്നിടത്ത് ക്യാമ്പുകള്‍, അടിമാലി, മൂന്നാര്‍ മേഖലകളിലും മഴ
ഇടുക്കി: അടിമാലി, മൂന്നാര്‍ മേഖലകളിലും പരക്കെ മഴ പെയ്യുന്നു. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി അണക്കെട്ട് തുറന്നു. പൊന്മുടി, ചെങ്കുളം, മാട്ടുപ്പെട്ടി അണക്കെട്ടുകളിലും ജലനിരപ്പുയര്‍ന്നു. ദേവികുളം ഗ്യാപ്പ് റോഡിലൂടെയുള്ള യാത്ര നിരോധനിച്ചു. മാട്ടുപ്പെട്ടി ബോട്ടിംഗ് സെന്ററില്‍ ബോട്ടിംഗ് നിര്‍ത്തി. വെള്ളത്തൂവലിന് സമീപം വീടിന്റെ മുറ്റമിടിഞ്ഞ് റോഡില്‍ പതിച്ച് യാത്ര തടസ്സപ്പെട്ടു. ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും മഴ തുടരുകയാണ്.
മഴ താണ്ഡവമാടുന്നു; ദുരന്ത ഭൂമിയായി ഇടുക്കി, കോട്ടയം ജില്ലകള്‍, ചിത്രങ്ങള്‍
തൊടുപുഴയിലും പരിസരങ്ങളിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി. കുത്തൊഴുക്കില്‍പ്പെട്ട് കാര്‍ യാത്രികരായ രണ്ട് പേര് മരിച്ചു. കാഞ്ഞാര്‍-മണപ്പാടി റോഡിലെ മൂന്നുങ്കവയലിന് സമീപം തോട് കര കവിഞ്ഞുണ്ടായ കുത്തൊഴുക്കില്‍പ്പെട്ടാണ് കാര്‍ യാത്രികരായ രണ്ട് പേര് മരിച്ചത്. കൂത്താട്ടുകുളം കിഴകൊമ്പ് അമ്പാടിയില്‍ നിഖില്‍ ഉണ്ണികൃഷ്ണന് (30), കൂത്താട്ടുകുളം ഒലിയപ്പുറം വട്ടിനാല്‍പുത്തന്‍പുരയില്‍ നിമ കെ വിജയന് (31) എന്നിവരാണ് മരിച്ചത്. ശക്തമായ മലവെള്ളപാച്ചിലില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ കലുങ്കില്‍ നിന്നും തോട്ടിലേക്ക് പതിക്കുകയായിരുന്നു. മലങ്കര ഡാമിന്റെ ആറ് ഷട്ടറുകളും 1.30 മീറ്റര്‍ വീതം തുറന്നു.

ജില്ലയില്‍ രാത്രികാല യാത്ര നിരോധനം 21 വരെ നീട്ടിയിട്ടുണ്ട്. ദുരന്തബാധിത മേഖലകളില്‍ മന്ത്രി റോഷി അഗസ്റ്റിന് സന്ദര്‍ശനം നടത്തി. അറക്കുളം പഞ്ചായത്തില്‍ രണ്ടും, വെള്ളിയാമറ്റം, ഇടവെട്ടി പഞ്ചായത്തുകളില്‍ ഒന്ന് വീതവും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വീട് പൂര്‍ണ്ണമായും തകര്‍ന്നവരേയും അപകട ഭീഷണിയില്‍ കഴിയുന്നവരെയും ഇവിടേക്ക് മാറ്റി താമസിപ്പിക്കുമെന്ന് പഞ്ചായത്തധികൃതര്‍ പറഞ്ഞു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടുരകയാണ്.
കോട്ടയം കൂട്ടിക്കലിലുണ്ടായത് വലിയ ദുരന്തമാണെന്ന് സൂചന. ഇവിടെ പാലങ്ങള്‍ തകരുകയും നിരവധി പേരെ കാണാതാകുകയും ചെയ്തുവെന്നാണ് വിവരം. കൂട്ടിക്കല്‍ മേഖലയില്‍ നിന്ന് 30 പേരെയും കാണാതായി എന്നാണ് പ്രദേശവാസി ജോയി പറയുന്നത്. കൂട്ടിക്കല്‍ നഗരത്തിലെ കടകളില്‍ വെള്ളം കയറി. സെന്റ് ജോര്‍ജ് ഹൈസ്കൂള്‍, എല്‍പി സ്കൂള്‍ എന്നിവിടങ്ങളിലേക്ക് ആളുകളെ മാറ്റി.
കൂട്ടിക്കലിലെ ഉരുള്‍പ്പൊട്ടലില്‍ മരണം ആറായി. നാലു പേരെ കാണാനില്ല. ഒരു കുടുംബത്തിലെ ആറ് പേരെയാണ് കാണാതായത്. കരസേനയുടെ സംഘം രക്ഷാപ്രവര്‍ത്തനം തുടങ്ങി. 35 പേരടങ്ങുന്ന സംഘമാണ് വന്നിട്ടുള്ളത്. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങി. വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു സംഭവം. യാത്രക്കാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇനിയും സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications