വൃഷ്ടിപ്രദേശത്ത് മഴ; ഇടുക്കി ഡാമിലെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു, ജാഗ്രതാ നിര്‍ദ്ദേശം
ഇടുക്കി: സംസ്ഥാനത്ത് വിവിധ ഡാമുകളില്‍ നിന്ന് ജലം ഒഴുക്കിവിടുന്നത് തുടരുന്നു. ഇടുക്കി അടക്കമുള്ള ഡാമുകളില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ന് മൂന്നരയ്ക്ക് ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. രണ്ട് ഷട്ടറുകളില്‍ നിന്നുമായി സെക്കന്‍ഡില്‍ 50000 ലിറ്റര്‍ വെള്ളം തുറന്നുവിടാനാണ് തീരുമാനം. ഇതോടെ ഇടുക്കി ഡാമില്‍ നിന്നും പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് രണ്ടര ലക്ഷം ലിറ്റര്‍ ആകും. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് സ്പില്‍വേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചിട്ടുളളതിനാലും ഇടുക്കി അണക്കെട്ടിലേക്കുളള ജലനിരപ്പ് കൂടിവരുന്നതിനാലുമാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്.
Recommended Video
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്പില്‍വേ ഷട്ടറുകള്‍ അധിക അളവില്‍ ഉയര്‍ത്തി പെരിയാര്‍ നദിയിലേക്ക് ജലമൊഴുക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും തീരദേശ മേഖലകളിലെ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് അധികൃതര്‍ അറിയിച്ചു. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് തീരദേശ മേഖലകളിലാണ് വെള്ളം കയറുമെന്ന സംശയമുള്ളത്.

കഴിഞ്ഞ ഒരാഴ്ച്ചയായി പെയ്തു വരുന്ന ശക്തമായ മഴയെ തുടര്‍ന്ന് മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ റൂള്‍ കര്‍വ് പ്രകാരമുള്ള ജലനിരപ്പ് നിലനിര്‍ത്തുന്നതിനാണ് അധിക ജലം പെരിയാര്‍ നദിയിലൂടെ ഒഴുക്കിവിടാനുള്ള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ മൂന്നു ദിവസമായി നടത്തി വരുന്നത്. 10 ഷട്ടറുകളും 30 സെ.മീ. ആണ് ആദ്യം ഉയര്‍ത്തിയിരുന്നത്. പിന്നീട് ഇത് 60 സെ.മീ. ആക്കി. തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ എല്ലാ ഷട്ടറുകളും 60 സെ.മീ. ഉയര്‍ത്തി 4957.00 ക്യുസെക്സ് ജലം പുറത്തു വിടുന്ന സാഹചര്യമാണുള്ളത്.
പെരിയാര്‍ നദിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ വള്ളക്കടവില്‍ വീടുകളില്‍ വെള്ളം കയറിയ സ്ഥലങ്ങള്‍ വാഴൂര്‍ സോമന് എംഎല്‍എ സന്ദര്‍ശിച്ചു. കൂടുതല്‍ വിടുകളിലേക്ക് വെള്ളം കയറുന്നതോടെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് തീരദേശവാസികളെ മാറ്റുന്നതിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ക്യാമ്പുകളിലേക്ക് മാറണമെന്നും വാഴൂര്‍ സോമന് എംഎല്‍എ, ഇടുക്കി ആര്‍ഡിഒ എംകെ ഷാജി എന്നിവര്‍ തീരദേശ മേഖലകളില്‍ സന്ദര്‍ശനം നടത്തി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ആളെ മനസിലായോ; എജ്ജാതി മേക്കോവർ..ഇന്ദു ചിത്രങ്ങൾ ഒരു രക്ഷയുമില്ല
ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെങ്കിലും നിലവില്‍ ആരും ക്യാമ്പുകളിലേക്ക് മാറിയിട്ടില്ല. എല്ലാവരും തന്നെ ബന്ധുവീടുകളിലേക്കാണ് നിലവില്‍ മാറിയിട്ടുള്ളത്. എന്നാല്‍ വെള്ളം കയറുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയേക്കും. എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി പീരുമേട് തഹസില്‍ദാര്‍ കെ എസ് വിജയലാലും അറിയിച്ചു
പാംബ്ല ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്യുന്നതിനാലും ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന് കൊണ്ടിരിക്കുന്നതിനാലും (നിലവിലെ ജലനിരപ്പ് - 253 മീറ്റര്‍, പരമാവധി ജലനിരപ്പ് - 253 മീറ്റര്‍) ജൂലൈ 14 മുതല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ പാംബ്ല ഡാമിലെ ഷട്ടറുകള്‍ ആവശ്യാനുസരണം ഉയര്‍ത്തി പരമാവധി 750 ക്യുമെക്സ് വരെ ജലം ഒഴുക്കുന്നുണ്ട്.
ഇന്നലെ (07/08/2022) മുതല്‍ ചെറുതോണി ഡാമില്‍ നിന്നുളള അധികജലം തുറന്നു വിട്ടിരിക്കുന്നതിനാലും കല്ലാര്‍കുട്ടി ഡാമില്‍ നിന്നും തുടര്‍ച്ചയായി അധിക ജലം ഒഴുക്കി വിടുന്നതിനാലും ഇന്ന് (8) വൈകിട്ട് 5.00 മണി മുതല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ പാംബ്ല ഡാമിലെ ഷട്ടറുകള്‍ ആവശ്യാനുസരണം ഉയര്‍ത്തി പരമാവധി 1500 ക്യുമെക്സ് വരെ ജലം ഒഴുക്കിവിടും. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ക്ക് അതീവ ജാഗ്രതാ പാലിക്കണം.
അതേസമയം, അടിമാലി കുമളി ദേശിയപാതയില്‍ കല്ലാര്‍കുട്ടിക്കും പനംകുട്ടിക്കും ഇടയില്‍ വെള്ളക്കുത്ത് ഭാഗത്ത് കൂടിയുള്ള ഗതാഗതം പുനസ്ഥാപിച്ചു. കഴിഞ്ഞ ദിവസം ഇവിടെ ദേശിയപാതയോര മിടിഞ്ഞതോടെയായിരുന്നു ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചത്. ഇടിഞ്ഞ് പോയ ഭാഗത്ത് കല്ലിട്ട് താല്‍ക്കാലികമായി റോഡ് നിര്‍മ്മിച്ചാണ് വാഹനങ്ങള്‍ ഒറ്റവരിയായി ഇതു വഴി കടത്തി വിടുന്നത്.
ഓഗസ്റ്റ് നാലിന് വൈകിട്ടോടെയായിരുന്നു പാതയോരമിടിഞ്ഞ് ഇതുവഴിയുള്ള ഗതാഗതം നിലച്ചത്. 2018ലെ പ്രളയത്തില്‍ ഈ ഭാഗം ഇടിഞ്ഞ് പോകുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇടിഞ്ഞ് പോയ ഭാഗത്ത് കരിങ്കല്ലടുക്കി റോഡ് പുനര്‍നിര്‍മ്മിക്കുകയും ടൈല്‍ വിരിച്ച് ഇവിടം ഗതാഗതയോഗ്യമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ കല്ലാര്‍കുട്ടി അണക്കെട്ട് തുറന്നതോടെ മുതിരപ്പുഴയാറ്റില്‍ ജലനിരപ്പുയരുകയും ശക്തമായ വെള്ളമൊഴുക്കുണ്ടായതോടെ പാതയോരം വീണ്ടും ഇടിയുകയുമാണ് ഉണ്ടായത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications