ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലവർഷം: മഴ തുടരുന്നു; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Google Oneindia Malayalam News

ഇടുക്കി : ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കേരളത്തിന്റെ വിവിധ ഇടങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഇടുക്കി ജില്ലാ കളക്ടറുടെ തീരുമാനം. പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പെടെ അവധി ബാധകമാണ്. അതേസമയം, നാളെ നടത്താൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ലെന്ന് കളക്ടറുടെ അറിയിപ്പിൽ വ്യക്തമാക്കുന്നു.

Recommended Video

cmsvideo
മഴക്കെടുതിയിൽ മരണം 5 കടന്നു. അപകട മുന്നറിയിപ്പ് | *Weather

അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്നു ജില്ലകളില്‍​ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിൽ തീവ്ര മഴയ്ക്ക് സാധ്യത ഉണ്ട്.

iduk

എന്നാൽ, ഏഴു ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. എന്നാൽ, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ശനി, ഞായര്‍ ദിവസങ്ങളില്‍ ഉത്തര കേരളത്തില്‍ ശക്തമായ മഴ ലഭിച്ചേക്കും. വരുന്ന രണ്ട് ദിവസം കാസര്‍ക്കോട് മുതല്‍ കോട്ടയം വരെയുള്ള ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.

അതേസമയം, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ 6 മുതൽ 9 വരെ ശക്തമായ മഴക്ക് സാധ്യത ഉണ്ട് . നിലവിലെ മഴയ്ക്ക് കാരണം അറബികടലിൽ പടിഞ്ഞാറൻ / തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതാണ്. എന്നാൽ, അറബികടലിൽ പടിഞ്ഞാറൻ / തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിനും കാരണങ്ങൾ ഉണ്ട് .

മൺസൂൺ പാത്തി സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി വീശുന്നതും പടിഞ്ഞാറൻ മധ്യപ്രദേശിനും കിഴക്കൻ രാജസ്ഥാനും മുകളിലായി ന്യൂന മർദ്ദം നില നിൽക്കുന്നതു കാറ്റിന് കാരണം ആകുന്നു . ഇതിന് പുറമെ , ഗുജറാത്ത്‌ തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂന മർദ്ദ പാത്തി നിലനിൽക്കുന്നതും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതും കാറ്റിന്റെ പ്രധാന കാരണങ്ങൾ ആണ് . ഇതിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

വരുന്ന 09 - 07 - 2022 വരെ കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു .

9 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട് . ഈ സാഹചര്യം കണക്കിലെടുത്താണ് മത്സ്യ ബന്ധനത്തിനായി കടലിൽ പോകാൻ പാടില്ലെന്ന് നിർദ്ദേശം നൽകിയത് .

Idukki
English summary
kerala rain updates: Holiday for schools and colleges tomorrow in Idukki district, no changes for exam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X