മുല്ലപ്പെരിയാറില്‍ വന്‍ സുരക്ഷ വീഴ്ച: തമിഴ്‌നാടിന്റെ ബോട്ടില്‍ നാലംഗ സംഘം സന്ദര്‍ശനം നടത്തി, കേസ്
ഇടുക്കി: മുല്ലപ്പെരിയാറില്‍ വന്‍ സുരക്ഷ വീഴ്ച നടന്നതായി റിപ്പോര്‍ട്ട്. ഡാമില്‍ ഒരു സംഘം അനധികൃതമായി സന്ദര്‍ശനം നടത്തിയതായ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കേരള പൊലീസില്‍ നിന്നും വിരമിച്ച രണ്ട് എസ് ഐമാര്‍ അടക്കം നാല് പേരാണ് സന്ദര്‍ശനം നടത്തിയതെന്നാണ് വിവരം. തമിഴ്‌നാടിന്റെ ബോട്ടിലാണ് ഇവര്‍ നാല് പേരും എത്തിയത്. എന്നാല്‍ ഇവരെ പൊലീസ് തടഞ്ഞില്ല. സംഭവം വിവാദമായതോടെ നാല് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ഈമാസം ഞായറാഴ്ചയാണ് ഇങ്ങനെയൊരു സംഭവം നടന്നിരിക്കുന്നത്. മലയാളികളായ ഇവര്‍ തമിഴ്‌നാടിന്റെ ഡാം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു. ദില്ലി പൊലീസില്‍ ഇപ്പോള്‍ സര്‍വീസിലുള്ള ഒരു ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ മകനുമാണ് സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍. കൂടാതെ ഇവരോടൊപ്പം തമിഴ്‌നാട്ടിലെ എക്‌സിക്യുട്ടീവ് എഞ്ചിനിയറും സംഘത്തിലുണ്ടായിരുന്നു എന്നാണ് വിവരം.

തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇവര്‍ ഡാം സന്ദര്‍ശിച്ചതെന്നാണ് വിവരം. ഇവരുടെ പേരുകള്‍ ഡാമിന്റെ എന്‍ട്രി ലിസ്റ്റില്‍ ചേര്‍ത്തിട്ടില്ല. ഇത് സന്ദര്‍ശനത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. മുല്ലപ്പെരിയാറിന്റെ ചുമതലയുള്ള പൊലീസ് ഡിവൈഎസ്പി ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യം വൈകിയാണ് അറിഞ്ഞത്.
നേരത്തെ മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ചയായിരുന്ന സമയത്ത് എം പിയായ ഡീന്‍ കുര്യാക്കോസിനും മുന്‍ ജലസേചന മന്ത്രി എന്‍ കെ പ്രേമചന്ദ്രനും ഡാം സന്ദര്‍ശിക്കാനുള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അന്ന് ഇവര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചത്. അതേസമയം, മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സമയത്താണ് കേരള പൊലീസിന്റെ വീഴ്ച. മുല്ലപ്പെരിയാര്‍ കേന്ദ്ര സേന സുരക്ഷ ഒരുക്കണമെന്നാണ് തമിഴ്‌നാട് മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യം.
ആശങ്കയും ആകാംക്ഷയും, ഒടുവില്‍ ആശ്വാസത്തിന് വഴിമാറി മോക്ഡ്രില്‍
ഇടുക്കി: സംസ്ഥാന ദുരന്ത നിവാരണ അതോററ്റിയുടെ ഓറഞ്ച് മുന്നറിയിപ്പ് നിര്‍ദ്ദേശപ്രകാരം ജില്ലയിലെ ചെറുതോണിയില്‍ നടത്തിയ മോക്ഡ്രില്‍ ആദ്യം ആശങ്കയ്ക്കും പിന്നെ ആകാംക്ഷയ്ക്കും ഒടുവില്‍ ആശ്വാസത്തിനും വഴിമാറി. ജില്ലയില്‍ ഉരുള്‍പൊട്ടല്‍ മോക്ഡ്രില്‍ നടത്താനായിരുന്നു നിര്‍ദ്ദേശം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്ന് ജില്ലയില്‍ ഓറഞ്ച് മുന്നറിയിപ്പ് ലഭിച്ച ഉടന്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി പ്രദേശ നിവാസികളെ ഒഴിപ്പിക്കുന്ന നടപടിയായിരുന്നു ആദ്യം.
കിടപ്പുരോഗി ഉള്‍പ്പെടെയുള്ളവരെ ദുരന്ത സാധ്യതാ പ്രദേശത്തു നിന്ന് പ്രതീകാത്മകമായി സ്ട്രച്ചറില്‍ ആശുപത്രിയിലേക്ക് മാറ്റി. പിന്നീടുണ്ടായ 'മണ്ണിടിച്ചിലിലകപ്പെട്ടവരെ' കോണി ഉപയോഗിച്ചും, കയര്‍ ഉപയോഗിച്ചും, തോളിലേറ്റിയും രക്ഷപ്പെടുത്തി. കമ്പിയ്ക്കുള്ളില്‍ കുരുങ്ങിയ വ്യക്തിയെ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ചാണ് പുറത്തെടുത്തത്. മണ്ണില്‍ പുതഞ്ഞയാളെ ജെസിബി ഉപയോഗിച്ച് മോക്ഡ്രില്ലില്‍ പുറത്തെടുത്തു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ റവന്യു, പോലീസ്, ഫയര്‍ഫോഴ്സ്, ആരോഗ്യം, മോട്ടോര്‍ വാഹന വകുപ്പ്, ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയില്‍ സജ്ജീകരിച്ചിട്ടുള്ള മുന്നൊരുക്കം വ്യക്തമാക്കുന്ന വിധത്തിലുള്ള മോക്ഡ്രില്‍ സംഘടിപ്പിച്ചത്. ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു.
കൂടാതെ ഫയര്‍ & റെസ്‌ക്യൂ അംഗങ്ങളായ കെ വി ജോസ് , പി എന്‍ സജികുമാര്‍, അനീഷ് പി റോയ്, അനില്‍കുമാര്‍ പീതാംബരന്‍, സജിന്‍ , മുകേഷ് എം, ജിബിന്‍ ലാല്‍, ശ്യാം കുമാര്‍ എം എസ് , അജയകുമാര്‍ സി , ജോബി ജോര്‍ജ് ജോമോന്‍ ജോസഫ്,
കെ ആര്‍ മാത്യു , സാം മാത്യു അബ്ദുല്‍ മുനീര്‍, അനില്‍ ഗോപി, ആര്യനന്ത് മുരളി എന്നിവരും സിവില്‍ ഡിഫന്‍സ് ടീമംഗങ്ങളായ ബിനീഷ് ബി ദാസ്, അലന്‍ കെ ജോസ്, ജിനോ മാത്യു അജ്മന്‍ ഷാ, ടോമിന്‍ അഗസ്റ്റിന്‍ , ആല്‍ബര്‍ട്ട് റോയ്, എന്നിവരും മോക്ഡ്രില്ലില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.












Click it and Unblock the Notifications