ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടിമാലിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടു...!!! ഒ റ്റി പി കൈമാറി;നഷ്ടപ്പെട്ടത് ഒരുലക്ഷത്തോളം രൂപ!!! നഷ്ടം സംഭവിച്ചത് ഓണ്‍ലൈനായി ചുരിദാര്‍ വാങ്ങന്നതിനിടയില്‍

  • By Desk
Google Oneindia Malayalam News

അടിമാലി: ഓണ്‍ലൈന്‍ ഇടപാടുകളില്‍ അടിമാലി സ്വദേശിയുടെ ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി പരാതി. അടിമാലി സ്വദേശി ജിജോ ജോസഫാണ് ഇത്തവണത്തെ ഇര. ഓണ്‍ലൈനായി ചുരിദാര്‍ വാങ്ങിയ ജിജോക്ക് 2 ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 97,500 രൂപ നഷ്ടപ്പെട്ടതായാണ് പരാതി. ഗുജറാത്തിലെ സൂററ്റിലെ ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ നിന്ന് 1,000 രൂപ വിലയുള്ള ചുരിദാര്‍ ഓര്‍ഡര്‍ ചെയ്തു. ഡിസംബര്‍ 22ന് പോസ്റ്റ് വഴി ചുരിദാര്‍ ലഭിച്ചു. ഗുണനിലവാരമില്ലെന്നു ബോധ്യമായതോടെ കമ്പനിയെ വിവരം അറിയിച്ചു. ചുരിദാര്‍ തിരികെ എടുക്കാമെന്നും പണം തിരിച്ചു നല്‍കാന്‍ അക്കൗണ്ട് നമ്പറും ഫോണില്‍ വരുന്ന ഒ റ്റി പി കോഡും നല്‍കണമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

മാന്ദാമംഗലം പള്ളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് തര്‍ക്കം: ഓര്‍ത്തഡോക്‌സ് വിഭാഗം കുത്തിയിരിപ്പ് സമരത്തില്‍

അടിമാലി ഫെഡറല്‍ ബാങ്കിലെ അക്കൗണ്ട് നമ്പറും മെസേജായി വന്ന ഒ റ്റിപി കോഡും നല്‍കി. 10 മിനിറ്റിനുള്ളില്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 95,000 രൂപ നഷ്ടപ്പെട്ടു. ഇക്കാര്യം കമ്പനിയെ ഉടന്‍ അറിയിച്ചു. 2,000 രൂപയില്‍ കൂടുതല്‍ മിനിമം ബാലന്‍സ് ഉള്ള മറ്റൊരു അക്കൗണ്ട് നമ്പര്‍ നല്‍കിയാല്‍ തിരികെ നിക്ഷേപിക്കാം എന്നായിരുന്നു മറുപടി.

policestation

ഇതോടെ കഴിഞ്ഞ 11 ന് അടിമാലി ഐസി ഐസി ഐ ബാങ്കിലെ അക്കൗണ്ട് നമ്പര്‍ നല്‍കി. 3,000 രൂപയുണ്ടായിരുന്ന അക്കൗണ്ടില്‍ നിന്നു 2,500 രൂപ നഷ്ടപ്പെട്ടു. വീണ്ടും കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ 5,000 രൂപ മിനിമം ബാലന്‍സുള്ള അക്കൗണ്ടിലേക്കു മാത്രമേ പണം കൈമാറാന്‍ കഴിയുകയുള്ളൂ എന്നാണ് മറുപടി ലഭിച്ചത്. ഇതോടെ ആണ് തട്ടിപ്പ് മനസ്സിലാക്കിയ യുവാവ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി അടിമാലി പോലീസ് പറഞ്ഞു.

Idukki
English summary
man loses around one lakh rupees during online shoping
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X