ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പന്നിയാര്‍ പവ്വര്‍ഹൗസ് : ഇരുപത്തിയേഴിന് പ്രവര്‍ത്തനം പുനരാരംഭിക്കും: മന്ത്രി എം എം മണി

  • By Desk
Google Oneindia Malayalam News

വെള്ളത്തൂവല്‍: കാലവര്‍ഷക്കെടുതിയില്‍ വെള്ളം കയറി തകരാറിലായ പന്നിയാര്‍ പവ്വര്‍ഹൗസില്‍ ഇരുപത്തിയേഴാം തീയതി മുതല്‍ വൈദ്യുതി ഉല്‍പാദനം പുനരാരംഭിക്കുവാന്‍ കഴിയുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി എം എം മണി. ഓഗസ്റ്റ് പതിനാറിനാണ് ശക്തമായ മഴയില്‍ പവ്വര്‍ഹൗസില്‍ വെള്ളവും ചെളിയും ഒഴുകിയെത്തി ജനറേറ്ററുകള്‍ തകരാറിലായത്.

ശബരിമലയിൽ പ്രത്യേക സൗകര്യങ്ങളുണ്ടാവില്ല; വനിത പോലീസും ഇല്ല, അധിക ക്രമീകരണങ്ങളൊന്നുമില്ലെന്ന്...

ഉല്‍പ്പാദനം പുനരാരംഭിക്കാത്തതിനാല്‍ പൊന്മുടി അണക്കെട്ടിലെ വെള്ളം ഇപ്പോഴും തുറന്ന് വിട്ടിരിക്കുകയാണ്. പന്നിയാര്‍ പവ്വര്‍ഹൗസിലേയ്ക്ക് മണ്ണും ചെളിയുമടക്കം ഒഴുകിയെത്തിയതോടെ പവ്വര്‍ ഹൗസിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലക്കുകയായിരുന്നു. രണ്ട് ജനറേറ്ററുകളില്‍ നിന്നായി പതിനേഴ് മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനമാണ് ഇവിടെ നടന്നുവന്നിരുന്നത്. ഉല്‍പാദനം പൂര്‍ണ്ണമായി നിലച്ചതോടെ പൊന്മുടി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയും തുടര്‍ന്ന് അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു.

MM Mani

നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറച്ചുകൊണ്ടിരിക്കുകയാണ്.ഈ സാഹചര്യത്തിലാണ് പരമാവധി വേഗത്തില്‍ അറ്റകുറ്റപണികള്‍ നടത്തി വൈദ്യുതി ഉല്‍പ്പാദനം പുനരാരംഭിക്കുന്നതിന് ബോര്‍ഡ് പരിശ്രമം നടത്തുന്നത്. ഇതിന്റെ ഭാഗമായി വരുന്ന ഇരുപത്തിയേഴിന് രണ്ട് ജനറേറ്ററുകളില്‍ ഒന്ന് പ്രവര്‍ത്തനക്ഷമമാക്കി ഉല്‍പാദനം പുനരാരംഭിക്കുവാന്‍ കഴിയുമെന്ന് മന്ത്രി എം എം മണി പറഞ്ഞു. അറ്റക്കുറ്റപണികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മന്ത്രി പന്നിയാര്‍ പവര്‍ഹൗസില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Idukki
English summary
Minister MM Mani's comment about Panniyar power house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X