Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ഡാമിനെ പിന്തുണച്ച് റോഷി അഗസ്റ്റിന്‍, അടിയന്തര യോഗം, ജലനിരപ്പ് 137.45 അടിയായി

ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന വാദത്തെ പിന്തുണച്ച് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ അടിയന്തര യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ ആശങ്ക പരത്തേണ്ട കാര്യമില്ല. തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നുണ്ട്. കേരളം ഉന്നയിച്ച പ്രശ്‌നങ്ങള്‍ മേല്‍നോട്ട സമിതി യോഗത്തില്‍ പരിഹരിക്കാനാവും. ജലനിരപ്പ് കുറയ്ക്കാന്‍ തമിഴ്‌നാട് തയ്യാറാകുമെന്നാണ് വിശ്വാസം. പുതിയ ഡാം തന്നെയാണ് മുല്ലപ്പെരിയാറില്‍ പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗം. കാലാവസ്ഥാ മാറ്റം ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ച് കേരളം തമിഴ്‌നാടിന് കത്തുകള്‍ അയച്ചിട്ടുണ്ടെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

1

അതേസമയം കേരളത്തിന് മുല്ലപ്പെരിയാര്‍ വിഷയത്തിലുള്ള ആശങ്ക വീണ്ടും വര്‍ധിച്ചിരിക്കുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 137.45 അടിയായി ഉയര്‍ന്നിരിക്കുകയാണ്. ഒരു മണിക്കൂര്‍ കൊണ്ട് 0.10 അടിയായി ഉയര്‍ന്നിട്ടുണ്ട്. ജലവിഭവ വകുപ്പ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന് ഇതിനിടെ കത്ത് നല്‍കി. സ്പില്‍വേ ഷട്ടര്‍ തുറന്ന് നിയന്ത്രിത അളവില്‍ വെള്ളം ഒഴുക്കണം എന്നാവശ്യപ്പെട്ടിരിക്കുകയാണ്. തുലാവര്‍ഷം വരുമ്പോള്‍ ജലനിരപ്പ് വേഗത്തില്‍ ഉയരും. തുടര്‍ച്ചയായി വെള്ളം തുറന്ന് വിടേണ്ട സാഹചര്യം ഒഴിവാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറച്ച് ദിവസങ്ങളിലായി ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്.

അടുത്ത ദിവസങ്ങളിലെല്ലാം കേരളത്തില്‍ ശക്തമായ മഴയാണ് ഉണ്ടാവുകയെന്ന് മുന്നറിയിപ്പുണ്ട്. ഇതെല്ലാം ആശങ്കയ്ക്ക് കാരണം. ജലനിരപ്പ് 136 അടി പിന്നിട്ടതോടെ കഴിഞ്ഞ ദിവസം ആദ്യ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. രണ്ടാമത്തെ അറിയിപ്പ് 138 അടിയിലെത്തിയ ശേഷമാണ്. അനുവദനീയമായ പരമാവധി ശേഷി 142 അടിയാണ്. പെരിയാര്‍ തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കുന്നതിലുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ അതിശക്തമായ പ്രചാരണമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്ന കാര്യത്തില്‍ നടക്കുന്നത്. അഞ്ച് ജില്ലകള്‍ തന്നെ ഒഴുകി പോകുമെന്നാണ് ഇവര്‍ പറയുന്നത്.

ധാവണി അഴകില്‍ റിതു മന്ത്ര; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. അണക്കെട്ടുമായി ബന്ധപ്പെട്ട് പ്രത്യേകിച്ചെന്നും സംഭവിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. അനാവശ്യ ഭീതി അണക്കെട്ടിന്റെ കാര്യത്തില്‍ പരത്തരുത്. അത്തരം പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കേരളത്തില്‍ 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ മഴ അടുത്ത അഞ്ച് ദിവസം വരെ തുടര്‍ന്നേക്കും. ആലപ്പുഴയും കാസര്‍കോടും ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+