'വിളിച്ചില്ലെങ്കിലും പറയാനുള്ള കാര്യങ്ങള്‍ പറയും, ഇതുകൊണ്ടൊന്നും ഞാൻ ഒഴിവാവില്ല'; വിമര്‍ശനവുമായി എംഎം മണി
മൂന്നാറിൽ വെച്ച് നടന്ന വന സൗഹൃദ സദസ്സ് പരിപാടിയുടെ നോട്ടീസിൽ തന്റെ പേര് ഉൾപ്പെടുത്താത്തതിനെ വിമർശിച്ച് മുൻമന്ത്രിയും എംഎൽഎയുമായ എംഎം മണി. ഈ പരിപാടിയിൽ പ്രസംഗിക്കുമ്പോൾ തന്നെയാണ് എംഎം മണി സംഭവത്തെക്കുറിച്ച് സൂചിപ്പിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർ മനപ്പൂർവ്വം തന്റെ പേര് നോട്ടീസിൽ നിന്ന് ഒഴിവാക്കിയതാണെന്നായിരുന്നു എംഎം മണി പറഞ്ഞത്. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ വേദിയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
തന്നെ വിളിച്ചില്ലെങ്കിലും പറയാനുള്ള കാര്യങ്ങൾ പത്ര സമ്മേളനം നടത്തിപ്പറയും. നല്ല ഭാഷയും വരും. ഒരു കാര്യം പറയാം. മര്യാദയ്ക്കാണെങ്കിൽ മര്യാദയ്ക്ക്. അല്ലെങ്കിൽ നാട്ടുകാർ ചുമ്മാ മര്യാദകേട് കാണിക്കും. എന്നെ ഈ നോട്ടീസിൽ നിന്ന് ഒഴിവാക്കിയത് കൊണ്ടൊന്നും ഞാൻ ഒഴിവാവില്ല. ഞാൻ ഈ നാട്ടുകാരുടെ കൂടെ ഇവിടെ കാണും. മനസ്സിലാക്കിക്കോളൂ..

ഇതിനകത്ത് ഞാൻ അങ്ങനെ ഒഴിവാക്കാവുന്ന ആളാണോ..ഞാൻ മന്ത്രിയായിരുന്ന ആളല്ലേ..ഞാൻ ഇപ്പോൾ എംഎൽഎയല്ലേ.. പിന്നെ എന്താ. അതൊക്കെ ഒരുമാതിരി പണിയാ ഞങ്ങളുടെ എടുത്ത് എടുക്കേണ്ട.. എംഎം മണി പറഞ്ഞു. താൻ മന്ത്രി വിളിച്ചത് കൊണ്ട് മാത്രമാണ് പരിപാടിക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടുത്തെ മുഴുവൻ കുഴപ്പങ്ങളും ഉണ്ടാക്കുന്നത് ഉദ്യോഗസ്ഥരാണെന്നാണ് തന്റെ അഭിപ്രായമെന്നും ബഹുമാനപ്പെട്ട മന്ത്രി ആത്മവിശ്വാസമുണ്ടാക്കുന്ന നിലയിൽ കാര്യങ്ങൾ പറഞ്ഞതിൽ സന്തോഷം ഉണ്ടെന്നും അതിന് അദ്ദേഹത്തോട് നന്ദി രേഖപ്പെടുത്തുന്നു എന്നും മണി വ്യക്തമാക്കി. അരിക്കൊമ്പൻ വിഷയത്തിൽ സുപ്രീം കോടതിയിൽ പോയത് ഹൈക്കോടതി ഉത്തരവിന് ബലം നൽകി എന്നും ഇത് തന്നെ ആയിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം എന്നും മണി വിമർശിച്ചു.
ഈ വിഷയത്തിൽ താനെടുത്ത നിലപാട് കാരണം ഉദ്യോഗസ്ഥർക്ക് തന്നോട് പകയാണെന്നും മണി ആരോപിച്ചു. അതുകൊണ്ടാണ് തന്റെ പേര് നോട്ടീസിൽ വെയ്ക്കാത്തതെന്നും എംഎൽഎ ആരോപിച്ചു. അതേസമയം, എം എം മണിയുടെ പേര് നോട്ടീസിൽ ഉൾപ്പെടുത്താതിരുന്നത് പരിശോധിക്കും എന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു യോഗത്തിൽ അധ്യക്ഷൻ ആകാനുള്ള യോഗ്യത എംഎം മണിക്ക് ഉണ്ടായിരുന്നു. ഉദ്യോഗസ്ഥർക്ക് തെറ്റിദ്ധാരണ സംഭവിച്ചത് ആകാം എന്നും മന്ത്രി പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications