ഈ കപ്പ് മെസ്സിക്കുള്ളതാണ്; അര്‍ജന്റീന ജയിച്ചിരിക്കുമെന്ന് എംഎം മണി
ഇടുക്കി: ഖത്തര്‍ ലോകകപ്പില്‍ ഇന്ന് ഫൈനലാണ്. അര്‍ജന്റീന നിലവിലെ ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ നേരിടുകയാണ്. ലോകത്തുള്ള എല്ലാ അര്‍ജന്റീന ആരാധകരും ഒരുപോലെ പ്രാര്‍ത്ഥിക്കുകയാണ്, ഇത്തവണ കപ്പ് ഞങ്ങള്‍ക്ക് വേണമെന്നാണ് അവരുടെ പ്രാര്‍ത്ഥന. ലയണല്‍ മെസ്സിയുടെ അവസാന ലോകകപ്പ് കൂടിയായത് കൊണ്ട് അര്‍ജന്റീനയ്ക്ക് കപ്പ് നേടിയേ തീരൂ.
അതുപോലെ തന്റെ ഇഷ്ടടീമിന്റെ വിജയസാധ്യതയെ കുറിച്ച് പറയുകയാണ് സിപിഎം നേതാവ് എംഎം മണി. ഉറപ്പായും അര്‍ജന്റീന ജയിക്കും, തന്റെ മനസ്സ് പറയുന്നത് അങ്ങനെയാണെന്ന് മണിയാശാന്‍ പറയുന്നു. ഈ കപ്പ് ലയണല്‍ മെസ്സിക്കുള്ളതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

അര്‍ജന്റീന ജയിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണെന്ന് എംഎം മണി പറയുന്നു. ആരെങ്കിലും മത്സരമാകുമ്പോള്‍ ജയിക്കണമല്ലോ. ഫ്രാന്‍സിനെ അര്‍ജന്റീന നേരിട്ടട്ടെ. നമുക്ക് കാത്തിരുന്ന് കാണാമെന്ന് മണിയാശാന്‍ പറയുന്നു. പക്ഷേ താന്‍ ആരോടും കലാശപ്പോരിന്റെ കാര്യത്തില്‍ ബെറ്റ് വെച്ചിട്ടില്ലെന്നും ആശാന്‍ പറയുന്നു.
ശിവന്‍കുട്ടി പോലെയുള്ളവരുമായി താന്‍ പന്തയം വെച്ചിട്ടില്ല. മന്ത്രിയോടെന്നല്ല, ആരോടും പന്തയം വെച്ചിട്ടില്ല. വീട്ടിലുള്ളവരോടൊന്നും ഞാന്‍ അഭിപ്രായം ചോദിക്കാന്‍ പോയിട്ടില്ല. അതുകൊണ്ട് അവര്‍ അര്‍ജന്റീന ഫാന്‍സ് ആണോയെന്ന് അറിയില്ല. പക്ഷേ അവരുടെ നമ്മുടെ അതേ പാതയിലിരിക്കുമെന്നാണ് വിശ്വാസമെന്നും മണി പറഞ്ഞു.
Aloe vera: മഞ്ഞുകാലത്ത് ചര്‍മം അടിപൊളിയാക്കാം; അലോവേറ കൈയ്യില്‍ കരുതിക്കോളൂ, മാറ്റങ്ങള്‍ ഉടനെത്തും
ഇത്തവണ മെസ്സി കപ്പില്‍ മുത്തമിടും എന്ന് തന്നെയാണ് തന്റെ വിശ്വാസം. ജയിച്ചാല്‍ ആവേശം കൂടും. ഇനി തോറ്റാലും അവരെ തന്നെയാണ് വിശ്വാസം. ഒരു മത്സരമല്ലേ, കൈവിടാന്‍ പാടില്ല. ഫ്രാന്‍സ് സാമ്പാര്‍ മുന്നണി പോലെയാണെന്ന അഭിപ്രായമൊന്നുമില്ല. പലരുടെയും ടീമുകള്‍ ഇവിടെ തോറ്റ് കഴിഞ്ഞു. അതുകൊണ്ട് മാനസികമായ അകല്‍ച്ച അര്‍ജന്റീനയോടുണ്ട് പലര്‍ക്കും.
അതുകൊണ്ടാണ് പലരും ടീമുകള്‍ മാറുന്നത്. എന്നാല്‍ താന്‍ മാറില്ല. എന്റെ ടീം അര്‍ജന്റീന തന്നെയാണ്. അവരോടൊപ്പം തന്നെ നില്‍ക്കുമെന്നും മണിയാശാന്‍ പറയുന്നു. കപ്പ് അര്‍ജന്റീന നേടണമെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്നും ആശാന്‍ വ്യക്തമാക്കി.
ലയണല്‍ മെസ്സി ലോകോത്തര താരമാണ്. അദ്ദേഹത്തിന്റെ അവസാന ലോകകപ്പാണിത്. അതുകൊണ്ട് അദ്ദേഹം തന്നെ കപ്പ് ഉയര്‍ത്തണമെന്ന വൈകാരികമായ ആഗ്രഹം കൂടി തനിക്കുണ്ട്. അത് എല്ലാ അര്‍ജന്റീന ആരാധകരെയും പോലെയാണ്. അടുത്ത ലോകകപ്പിലെ കളികളില്‍ അദ്ദേഹമുണ്ടാവില്ലല്ലോ. അത് നേരത്തെ പറഞ്ഞതാണല്ലോ. അപ്പോള്‍ മെസ്സി ഇത്തവണ ജയിച്ച്, ലോകകപ്പ് നേടി അതില്‍ മുത്തമിട്ട് മുന്നോട്ട് പോകട്ടെ എന്ന് തന്നെയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം.
രാത്രി വായനശാലയില്‍ ഇരുന്നാണ് കളി കാണുക. ഇടുക്കിയില്‍ തന്നെയുണ്ടാവും. തോറ്റ് കഴിഞ്ഞാല്‍ ഞാന്‍ മുങ്ങാനൊന്നും പോകില്ല. ഇവിടെ തന്നെയുണ്ടാവും. തോറ്റ് കഴിഞ്ഞാല്‍ നന്നായി കളിച്ചുവെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് വീട്ടിലേക്ക് മടങ്ങുമെന്നും എംഎം മണി പറഞ്ഞു.












Click it and Unblock the Notifications