ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുല്ലപ്പെരിയാര്‍ ഷട്ടര്‍ തുറന്നു, ജലനിരപ്പ് 142 അടിയായി, വീടുകളില്‍ വെള്ളം കയറി, മുന്നറിയിപ്പില്ല

Google Oneindia Malayalam News

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്ന് തമിഴ്‌നാട്. അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്തിയതോടെയാണ് കൂടുതല്‍ ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. അണക്കെട്ടിന്റെ ഒമ്പത് ഷട്ടറുകളാണ് ഉയര്‍ത്തിയിരിക്കുന്നത്. നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. നാല് ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തിയിട്ടുണ്ട്. പെരിയാറില്‍ ഇതോടെ ജലനിരപ്പ് നാല് അടിയിലേറെ ഉയര്‍ന്നു. എന്നാല്‍ ഈ ഭാഗത്തുള്ള ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്. ഷട്ടര്‍ തുറക്കുമെന്ന മുന്നറിയിപ്പൊന്നും ഇവര്‍ക്ക് ലഭിച്ചിരുന്നില്ലെന്നാണ് പരാതി.

'മഞ്ജു മീനാക്ഷിയെ പ്രസവിച്ച സമയത്ത് എനിക്ക് ക്യാന്‍സര്‍, അമ്മയെ നോക്കിക്കോളാമെന്ന് മഞ്ജു പറഞ്ഞു''മഞ്ജു മീനാക്ഷിയെ പ്രസവിച്ച സമയത്ത് എനിക്ക് ക്യാന്‍സര്‍, അമ്മയെ നോക്കിക്കോളാമെന്ന് മഞ്ജു പറഞ്ഞു'

1

അതേസമയം പല വീടുകളിലും വെള്ളം കയറിയിരിക്കുകയാണ്. മഞ്ചുമല ആറ്റോരം ഭാഗത്താണ് കൂടുതലും വീടുകളിലേക്ക് വെള്ളം കയറിയത്. പ്രദേശവാസികളെല്ലാം തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതുവെന്നാണ് പരാതിപ്പെടുന്നത്. ഒന്നും മാറ്റുന്നതിന് പോലും ഇവര്‍ക്ക് സമയം ലഭിച്ചിരുന്നില്ല. ഇന്ന് പുലര്‍ച്ചെയായിരുന്നു വീടുകളിലേക്ക് വെള്ളം കയറിയത്. വീട്ടുസാധനങ്ങള്‍ മാറ്റുന്നതിനോ ആളുകളെ മാറ്റുന്നതിനോ പോലും സമയം ലഭിച്ചിരുന്നില്ലെന്നാണ് പരാതി. നാട്ടുകാര്‍ ആകെ പ്രതിഷേധത്തിലാണ്. ഈ മാസം പത്തിലേറെ തവണയാണ് മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ ഉയര്‍ത്തിയാണ്. പെരിയാറിന്റെ തീരത്തുള്ളവരെ ഇത് വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

എപ്പോഴാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നതെന്ന് പോലും ആരും അറിയിക്കുന്നില്ല. വെള്ളം ഉയരുമ്പോഴാണ് ഷട്ടര്‍ ഉയര്‍ത്തി വിവരം അറിയുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അണക്കെട്ടിലേക്ക് വലിയ രീതിയില്‍ നീരൊഴുക്കുണ്ടായത്. 141.9 അടി വരെയായിരുന്നു ഇന്നലെ രാത്രിയിലെ ജലനിരപ്പ്. ഇത് 142 അടിയായി ഉയര്‍ന്നതോടെ തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച് അറിയിപ്പ് ജില്ലാ ഭരണകൂടത്തിന് ലഭിക്കുന്നത്. മൂന്ന് മണിയോടെ ഷട്ടറുകള്‍ തുറക്കുകയും ചെയ്തു. എന്നാല്‍ ഇത് ജനങ്ങള്‍ അറിഞ്ഞില്ലെന്നാണ് പരാതി.

അപ്രതീക്ഷിതമായി വെള്ളം കയറുന്ന സാഹചര്യത്തില്‍ ജോലിക്ക് പോലും പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ പറയുന്നു. ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം കയറിയതിന് ശേഷമാണ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കുന്നതെന്നും പ്രദേശവാസികള്‍ പരാതിപ്പെട്ടു. അതേസമയം രാവിലെ ഒമ്പത് മണിയോടെ മാത്രമാണ് ജാഗ്രതാ മുന്നറിയിപ്പ് കിട്ടിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഷട്ടറുകള്‍ തോന്നും പോലെ തുറക്കുന്നത് പലരെയും ജോലിക്ക് പോകാന്‍ പോലും അനുവദിക്കാത്ത അവസ്ഥയിലാണ്. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ അറിയിക്കാതെയാണ് ഉയര്‍ത്തിയതെന്ന് പറയുന്നു. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഭരണകൂടം വൈകിയെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
Cyclone Jawad forming in Bay of Bengal | Oneindia Malayalam

കോണ്‍ഗ്രസിനെ ഇല്ലാതാക്കിയിട്ടും നേട്ടമില്ലാതെ മമത, ത്രിപുരയില്‍ സംഭവിച്ചത് പ്രതിപക്ഷത്തിന് ഭീഷണികോണ്‍ഗ്രസിനെ ഇല്ലാതാക്കിയിട്ടും നേട്ടമില്ലാതെ മമത, ത്രിപുരയില്‍ സംഭവിച്ചത് പ്രതിപക്ഷത്തിന് ഭീഷണി

Idukki
English summary
mullaperiyar dam reached at maximum storage, residents says no warning before opening shutter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X