Get Updates
Get notified of breaking news, exclusive insights, and must-see stories!

വേനലെത്തും മുമ്പേ മൂന്നാര്‍ ജലക്ഷാമത്തിലേക്ക്, മുതിരപ്പുഴയാര്‍ വറ്റി, വെള്ളമില്ലാതെ തടയണ

ഇടുക്കി: മൂന്നാറില്‍ കടുത്ത ജലക്ഷാമം. വേനല്‍ കാലം എത്തും മുമ്പാണ് ഇത്തരമൊരു രൂക്ഷമായ അവസ്ഥയിലൂടെ മൂന്നാര്‍ കടന്നുപോകുന്നത്. പ്രധാന കുടിവെള്ള സ്രോതസ്സായ മുതിരപ്പുഴയാറില്‍ വെള്ളം വറ്റിത്തുടങ്ങിയിരിക്കുകയാണ്. ഇതാണ് മൂന്നാറിലും പരിസരപ്രദേശങ്ങളിലുമെല്ലാം കുടിവെള്ള ക്ഷാമം അതിരൂക്ഷമാക്കിയിരിക്കുന്നത്. വേനല്‍ കാലം കടുക്കുമ്പോള്‍ സ്ഥിതി ഇങ്ങനെ പോയാല്‍ എന്താവുമെന്ന ആശങ്ക നാട്ടുകാര്‍ക്കും ഇവിടേക്ക് വരുന്ന സഞ്ചാരികള്‍ക്കുമുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് മൂന്നാര്‍. എന്നാല്‍ വരള്‍ച്ചയുടെ കാര്യത്തില്‍ മൂന്നാര്‍ എന്നും മുന്നിലാണ്. എന്താണ് ഇത്തരമൊരു സാഹചര്യമെന്ന് പലര്‍ക്കും അറിയില്ല.

1

മഴ കിട്ടുമെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്ന് മൂന്നാറുകാര്‍ പറയുന്നു. എല്ലാ വേനല്‍ക്കാലത്തും കുടിവെള്ളത്തിന് മൂന്നാര്‍ നിവാസികള്‍ നെട്ടോട്ടം ഓടുകയാണ് പതിവ്. ഇത്തവണ വെള്ളത്തിന് കൂടുതല്‍ കാലം ബുദ്ധിമുട്ടേണ്ടി വരുമെന്നാണ് സൂചന. നേരത്തെ തന്നെ മൂന്നാര്‍ ഒന്നാകെ ജലക്ഷാമം നേരിട്ട് തുടങ്ങിയിരിക്കുകയാണ്. വേനല്‍ക്കാലമെത്താന്‍ ഇനിയും രണ്ട് മാസങ്ങള്‍ കൂടിയുണ്ട്. അതുവരെ എങ്ങനെ ജലക്ഷാമത്തെ നേരിടുമെന്ന ചോദ്യവും നാട്ടുകാര്‍ ഉന്നയിക്കുന്നു. ഏറ്റവും ആശങ്കപ്പെടുത്തുന്നത് മൂന്നാറിലെ ഏറ്റവും പ്രമുഖ ജലസ്രോതസ്സായ മുതിരപ്പുഴയാര്‍ വറ്റി വരളുന്നത് തന്നെയാണ്. അധികൃതരും ഇതിന് പരിഹാരം കാണാനാവുമോ എന്ന് ഉറപ്പിച്ച് പറയുന്നില്ല.

മൂന്നാറിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ നേരത്തെ ചെക് ഡാം നിര്‍മിച്ചിരുന്നു. എന്നാല്‍ ഈ ചെക് ഡാമില്‍ പോലും ഇത്തവണ വെള്ളമില്ലാത്ത അവസ്ഥയാണ്. ജലസ്രോതസ്സുകള്‍ വറ്റിത്തുടങ്ങിയതോടെ മൂന്നാറിലെ വിതരണവും നിത്യേന മുടങ്ങുകയാണ്. മൂന്നാര്‍ ടൗണ്‍, ലക്ഷം കോളനി, രാജീവ് ഗാന്ധി കോളനി, എംജി കോളനി, ഇക്കാനഗര്‍, 26 മുറി ലൈന്‍ എന്നീ പ്രദേശങ്ങളിലാണ് അതിരൂക്ഷമായ ജലക്ഷാമം നേരിടുന്നത്. അടുത്ത രണ്ട് മാസത്തേക്ക് ഇവിടെ പിടിച്ച് നില്‍ക്കാനാവുമോ എന്ന് പോലും പറ്റാത്ത അവസ്ഥയാണ്. ഇവിടങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ കണക്ഷനില്‍ നിന്നും രാവിലെയും വൈകീട്ടും ലഭിക്കുന്ന വെള്ളമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

മൂന്നാര്‍ നിവാസികള്‍ ടൂറിസം മേഖലയൊക്കെ ഒന്ന് മെച്ചപ്പെട്ട് വന്ന് ജീവിതം പച്ചപിടിപ്പിച്ച് തുടങ്ങിയ സമയത്താണ് പ്രതിസന്ധി വെള്ളത്തിന്റെ രൂപത്തില്‍ വന്നിരിക്കുന്നത്. മൂന്നാര്‍ നിവാസികളുടെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമെന്ന നിലയിലാണ് ചെക് ഡാം നിര്‍മാണം ആരംഭിച്ചിരുന്നത്. പണി ആരംഭിച്ച് വര്‍ഷങ്ങളായിട്ടും പദ്ധതി പൂര്‍ത്തീകരിക്കാനായിട്ടില്ല. മൂന്നാര്‍ ടൗണിന് സമീപമുള്ള ചെക് ഡാമിന്റെ ഒന്നാം ഘട്ടത്തില്‍ ഒരുവിധം പണിയൊക്കെ തീര്‍ത്തതാണ്. പെരിയവരയ്ക്ക് സമീപം രണ്ടാം ഘട്ട പണികളും പുരോഗമിക്കുകയാണ്. പക്ഷേ നിര്‍മാണം പൂര്‍ത്തിയാവാന്‍ മാസങ്ങള്‍ വേണ്ടി വന്നേക്കും. അതുകൊണ്ട് അധികൃതര്‍ തന്നെ ഇടപെട്ട് ജലക്ഷാമം പരിഹരിക്കണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Recommended Video

cmsvideo
    വിമർശകർ കാണുക,വാവയുടെ ആർക്കുമറിയാത്ത ജീവിതം ഇതാ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+