• search
 • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീട്ടമ്മയോട് കാണിച്ചത് ക്രൂരത; പീഡനശ്രമം ഉൾപ്പെടെ 6 ജാമ്യമില്ലാ വകുപ്പുകൾ; സംഭവ സ്ഥലത്ത് പരിശോധന ?

Google Oneindia Malayalam News

ഇടുക്കി: വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്ത് പൊലീസ്. 6 വകുപ്പുകൾ ചുമത്തിയാണ് പൊലീസ് പ്രതിയായ 21 - കാരൻ ജോബിനെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊലപാതക ശ്രമം, പീഡന ശ്രമം, വീടു കയറിയുള്ള അക്രമം, സ്ത്രീത്വത്തെ അപമാനിക്കൾ എന്നിങ്ങനെയുളള വകുപ്പിൽ ഇതിൽ ഉൾപ്പെടുന്നവയാണ്.

സംഭവത്തിൽ പ്രതിയെ ഇടുക്കി പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങിയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഇടുക്കി സി ഐ ബി ജയന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ വീട്ടമ്മയുടെ വീട്ടിൽ എത്തിച്ച് കൂടുതൽ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ ഇക്കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടുക്കി പൊലീസിന്റെതായിരുന്നു നടപടി. 21 കാരനായ യുവാവാണ് മദ്യ ലഹരിയിൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം നടത്തിയത്.

1

21 കാരനായ മണിയാറൻകുടി വട്ടമലക്കുന്നേൽ ജോസഫിന്റെ മകൻ ജോബിനാണ് പോലീസ് പിടിയിലായത്. സംഭവത്തിന് പിന്നാലെ വീട്ടമ്മയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 69 വയസ്സുകാരിയായ വാഴത്തോപ്പ് താന്നിക്കണ്ടം കൊച്ചുപുരയ്ക്കൽ പരേതനായ കുഞ്ഞേപ്പിന്റെ ഭാര്യ ത്രേസ്യാമ്മ ആണ് 21 കാരന്റെ അക്രമത്തിന് ഇരയായത്.

പൊന്തക്കാട്ടിലെത്തിച്ച് കൊടും പീഡനം; കാലിക്കറ്റ് സർവ്വകലാശായിലെ സുരക്ഷാ ഉദ്യോഗസ്ഥൻ അകത്താകും !പൊന്തക്കാട്ടിലെത്തിച്ച് കൊടും പീഡനം; കാലിക്കറ്റ് സർവ്വകലാശായിലെ സുരക്ഷാ ഉദ്യോഗസ്ഥൻ അകത്താകും !

2

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 7 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. അക്രമത്തിൽ ഗുരുതരമായി വീട്ടമ്മയ്ക്ക് പരിക്കേറ്റിരുന്നു. പിന്നാലെ. ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ വിധേയയാക്കി. നിലവിൽ ഇപ്പോൾ പാലയിലെ സ്വകാര്യ ആശുപത്രിയിലാണ് 69 കാരയായ ത്രേസ്യാമ്മ. ചൊവ്വാഴ്ച വീടിന് പുറത്തുപോയി തിരിച്ചു വന്നതിന് പിന്നാലെയാണ് ത്രേസ്യാമ്മയ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയത്.

3

പുറത്തു പോയി ചൊവ്വാഴ്ച വൈകിട്ട് വീട്ടിലേക്ക് എത്തിയപ്പോൾ തന്റെ വീട് തുറന്നു കിടക്കുന്നതാണ് ത്രേസ്യാമ്മയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വീടിനുള്ളിൽ കയറി നോക്കി. അപരിചിതനായ ഒരാൾ കട്ടിലിൽ കിടക്കുന്നതാണ് ത്രേസിയമ്മ കണ്ടത്. ഭയന്ന് വീടിന് പുറത്തേക്ക് ഇറങ്ങിയ ത്രേസിയമ്മ മകനെ ഉടൻ വിവരമറിയിച്ചു. ശേഷം മകൻ ഇടുക്കി പൊലീസിലും വിവരം അറിയിക്കുകയായിരുന്നു.

പൂർണ്ണിമ ചേച്ചിയുടെ ഈ ചിത്രത്തിൽ വീണു പോയി ആരാധകർ; കിടിലൻ ഫോട്ടോസ്; ചിത്രങ്ങൾ വൈറൽ

4

എന്നാൽ , ഇടുക്കി പോലീസ് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ത്രേസ്യാമ്മയുടെ വീട്ടിൽ എത്തിയപ്പോൾ കണ്ടത് അബോധാവസ്ഥയിൽ രക്തത്തിൽ കുളിച്ച് നിലയിൽ നിലത്തു കിടന്നിരുന്ന ത്രേസ്യാമ്മയാണ്. പോലീസിനെ കണ്ട് 21 - കാരൻ ഓടി രക്ഷപ്പെടാൻ ശ്രമം നടത്തി. പിന്നാലെ പോലീസ് പിന്തുടർന്ന് പ്രതിയെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു . ത്രേസ്യാമ്മയെ ആക്രമിക്കുന്ന സമയത്ത് ഈ 21 കാരൻ അമിതമായി മദ്യം കഴിച്ചിരുന്നതായാണ് പോലീസ് പറഞ്ഞത്. പ്രതി മദ്യത്തിനും വലിയ തോതിൽ കഞ്ചാവിനും അടിമയാണ്.

5

യുവാവ് അമിതമായി തന്നെ ഇവ ഉപയോഗിക്കാറുണ്ട്. അതേസമയം, പാലായിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന വീട്ടമ്മയുടെ നില ഗുരുതരമായി തുടരുന്നതായാണ് റിപ്പോർട്ട്. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ ഇവരുടെ ഇരുഭാഗത്തെയും 7 വീതം വാരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. മുഖത്തെ അസ്ഥികൾക്കും പൊട്ടലുണ്ട്. ഇതിനു പുറമേ ശരീരത്തിൽ ആകമാനം മാരകമായി മുറിവേറ്റിട്ടുമുണ്ടെന്നാണ് വിവരം.

Recommended Video

cmsvideo
  പിസി ജോര്‍ജ് അറസ്റ്റില്‍, പണി കിട്ടിയത് പീഡന ശ്രമത്തില്‍? | *Politics
  Idukki
  English summary
  murder attempt housewife in Idukki; Case against the accused under 6 non bailable sections
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X