ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തിൽ താഴേ മാത്രം വോട്ടുകൾ; എങ്കിലും കാടിനുള്ളിലെ ഈ ബൂത്ത് തിരഞ്ഞെടുപ്പിന് ഒരുങ്ങി കഴിഞ്ഞു

പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ കാടിനുള്ളിലെ പച്ചക്കാനത്താണ് ഈ ബൂത്ത്

Google Oneindia Malayalam News

കുമളി: പോളിങ് ആരംഭിക്കുന്നതു മുതൽ അവസാനിക്കുന്നതുവരെ തിരക്കുള്ള പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്തെ പലതും. കുറച്ചെങ്കിലും ബൂത്തുകളിൽ പോളിങ് സമയത്ത് ഉദ്യോഗസ്ഥർക്ക് അധികം തിരക്കും ഉണ്ടാകാറില്ല. എന്നാൽ ഡ്യൂട്ടി സമയത്തിന്റെ 90 ശതമാനത്തിലധികം സമയവും വെറുതിയിരിക്കേണ്ടി വരുന്ന പോളിങ് ഉദ്യാഗസ്ഥരുള്ള ഒരു ബൂത്തുണ്ട് ഇടുക്കിയിൽ. പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ കാടിനുള്ളിലെ പച്ചക്കാനത്താണ് ഈ ബൂത്ത്.

ബിജെപി പ്രവര്‍ത്തകരില്‍ ആവേശം വിതറി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍

പച്ചക്കാനം

പച്ചക്കാനം

സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്താണ് കുമളി. വിസ്തിരണത്തിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്ത് വാർഡുള്ളതും കുമളിയിൽ തന്നെ. തേക്കടി വാർഡിന്റെ ഭാഗമായ പോളിങ് ബൂത്തിൽ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന് 29 വോട്ടർമാരാണുള്ളത്. വോട്ടർമാരുടെ എണ്ണത്തിലെ കുറവൊന്നും വോട്ടിങ് സമയത്തെ ബാധിക്കുന്നതല്ലാത്തതിനാൽ ഇവിടെ ഡ്യൂട്ടി ലഭിക്കുന്ന ഉദ്യാഗസ്ഥർ ഭൂരിഭാഗം സമയവും വെറുതെയിരിക്കുകയാണ്.

പീരുമേട് മണ്ഡലത്തിന്റെ ഭാഗം

പീരുമേട് മണ്ഡലത്തിന്റെ ഭാഗം

പീരുമേട് മണ്ഡലത്തിന്റെ ഭാഗമായ കുമളിയിൽനിന്ന് 35 കിലോമീറ്റർ അകലെ, ഗവി റൂട്ടിലുള്ള പച്ചക്കാനം. വൈദ്യുതിയും വെള്ളവും മൊബൈൽ നെറ്റ്‌വർക്കുമൊന്നും ലഭ്യമല്ലാത്ത പ്രദേശമാണിത്. കഴിഞ്ഞ നിയമസഭാ - പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ ഈ ബൂത്തിൽ വൈദ്യുതി - കുടിവെള്ള സൗകര്യം ഉണ്ടായിരുന്നില്ല. എന്നാൽ 2020 ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പീനോടനുബന്ധിച്ച് കുമളി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2020-21 ൽ ഉൾപ്പെടുത്തി അങ്കണവാടി വയറിംഗ് നടത്തി വൈദ്യുതിയും വാട്ടർ ടാങ്ക് സ്ഥാപിച്ച് കുടിവെള്ള സൗകര്യവും എത്തിച്ചിട്ടുണ്ട്.

29 വോട്ടർമാർ

29 വോട്ടർമാർ

29 വോട്ടർമാർ പട്ടികയിലുണ്ടെങ്കിലും പത്തിൽ താഴെയാളുകൾ മാത്രമേ ഈ ബൂത്തിൽ വോട്ട് ചെയ്യാൻ എത്താറുള്ളു. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ 37 വോട്ടർമാരുണ്ടായിരുന്നു. എന്നാൽ വോട്ട് രേഖപ്പെടുത്തിയത് ആറു പേർ മാത്രമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ 28 പേർക്കാണ് ബൂത്തിൽ വോട്ടുണ്ടായിരുന്നത്. എന്നാൽ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. 2020ൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 32 പേർ വോട്ടർ പട്ടകയിലുണ്ടായിട്ടും 9 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

Recommended Video

cmsvideo
ബിജെപിക്ക് ആൻ്റണിയുടെ പരിഹാസം | Oneindia Malayalam
 തോട്ടം തൊഴിലാളികൾ

തോട്ടം തൊഴിലാളികൾ

തമിഴ്നാട് സ്വദേശികളായ തോട്ടം തൊഴിലാളികളാണ് ഇവിടുത്തെ വോട്ടർമാർ. എണ്ണത്തിൽ വോട്ടർമാർ കുറവാണെങ്കിലും ജനാധിപത്യത്തിലെ ഏറ്റവും സുപ്രധാന പ്രക്രിയയ്ക്ക് പച്ചക്കാനം ഒരുങ്ങിക്കഴിഞ്ഞു.പ്രദേശത്തെ ഒരു അംഗനവാടിയാണ് പോളിങ് ബൂത്താക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യാഗസ്ഥരെത്തി ബൂത്തിലെ സൗകര്യങ്ങളും ഒരുക്കങ്ങളും വിലയിരുത്തി.

നടി ഐഷ ശര്‍മയുടെ ഹോട്ട് ആന്റ് ക്യൂട്ട് ചിത്രങ്ങള്‍ കാണാം

Idukki
English summary
Peerumade election Pachakkanam polling booth in remote area in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X