ലോകസഭ തിരഞ്ഞെടുപ്പ് : "പൊമ്പിള ഒരുമൈയും" മത്സരിക്കാന്‍ സാധ്യത...!!!!
മൂന്നാര്‍: തോട്ടം മേഖലയില്‍ മുമ്പും ശക്തമായ സാന്നിത്യം അറിയിക്കാന്‍ പൊമ്പിള ഒരുമൈക്ക് കഴിഞ്ഞിട്ടുണ്ട്. ലോകസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള തയ്യാറെടുപ്പില്‍തന്നെയാണ് പൊമ്പിള ഒരുമൈ മുന്‍നേതാവ് ഗോമതി. ഗോമതി സ്വതന്ത്രയായി മത്സരിച്ചേക്കും. തോട്ടംമേഖലയിലെ ജനങ്ങള്‍ക്ക് തന്നെ അറിയാമെന്നും ജനങ്ങളുടെ പിന്തുണ തനിക്കുണ്ടാകുമെന്നുമാണ് ഗോമതിയുടെ വാദം.
മണ്ഡലത്തിൽ പര്യടനം സജീവമാക്കി എംബി രാജേഷ്... നാടെങ്ങും വൻ സ്വീകരണം!!
ബ്ലോക്ക് പഞ്ചായത്ത് അംഗമായതോടെയാണ് വകുപ്പുകളില്‍ നടക്കുന്ന അഴിമതി മനസിലാക്കുവാന്‍ കഴിഞ്ഞത്. രാഷ്ട്രീയ നേതാക്കളുടെ മുതലെടുപ്പും മനസിലായിക്കഴിഞ്ഞു. ജനങ്ങള്‍ തന്നെ അംഗീകരിക്കുമെന്ന് ഉറപ്പുമുണ്ട്. സംഘടനകളുടെ പിന്‍തുണ തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ എളുപ്പമാക്കുമെന്നും ഗോമതി പറയുന്നു.

തോട്ടംതൊഴിലാളികളുടെ ബോണസും ശമ്പളവും ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിന് ചുക്കാന്‍ പിടിച്ചതും അത് തൊഴിലാളികള്‍ക്ക് വാങ്ങിനല്‍കിയതില്‍ മുഖ്യപങ്ക് വഹിച്ചതും ഗോമതിയുടെ ഇടപെടലൂടെയാണ്.സ്ത്രീതൊഴിലാളികളെ അണിനിരത്തി പെണ്‍കരുത്ത് തെളിയിച്ച ഗോമതിയുടെ കടന്നുവരവ് തിരഞ്ഞെടുപ്പില്‍ മുഖ്യധാര പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കാകും തിരിച്ചടിയാകുക.












Click it and Unblock the Notifications